Widgets Magazine
30
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തനി ബ്രാമ്ഹണ ചടങ്ങിൽ താലികെട്ട് ! ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പത്തരമാറ്റിലെ മുത്തച്ഛന് വിവാഹം; വധു ആരാണെന്ന് കണ്ടോ?


ഒരു വര്‍ഷമായിട്ടും തീരുമാനമായില്ല... മേയര്‍ ആര്യ രാജേന്ദ്രനെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന യദുവിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി


എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസ്... കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍....


പ്രിയലത യൂട്യൂബ് വീഡിയോകള്‍ ചെയ്യുന്നതിനോട് ഭര്‍ത്താവ് സെല്‍വരാജ് വലിയ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി സൂചനകൾ: ഇരുവരുടെയും മരണത്തിൽ ദുരൂഹത വർദ്ദിക്കുന്നു...


അഡീഷണൽ ഡി. ജി. പി. എം. ആർ. അജിത് കുമാറിനെ കുരുക്കാൻ... മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉന്നത പോലീസുദ്യോഗസ്ഥർ നീക്കിയ കരുക്കൾക്ക് ആദ്യ വിജയം....പിണറായി നിസഹായനായ കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുന്നു...

ഇറാഖ് ഇരന്ന് വാങ്ങുന്നു..! ഇത് അവസാന താക്കീത്..! ഇസ്രായേലിന്റെ മരണതാണ്ഡവം..!ഇറാന്റെ അവസാന അസ്ത്രവും കരിച്ചു..!

30 OCTOBER 2024 10:36 AM IST
മലയാളി വാര്‍ത്ത

ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി ആരോപിച്ച് ഇറാഖ്. ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് പരാതി നൽകിയെന്ന് ഇറാഖ് അറിയിച്ചു. ഒക്‌ടോബർ 26-ന് ഇറാനിൽ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമാതിർത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സർക്കാർ വക്താവ് ബാസിം അലവാദി പറഞ്ഞു.

ഈ മാസം ആദ്യം ഇറാൻ നടത്തിയ വൻ മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഇസ്രായേൽ ഒക്ടോബ‍ർ 26-ന് പുലർച്ചെ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ സ്ഫോടനങ്ങളുണ്ടായി. വ്യോമാക്രമണത്തിൽ നാല് ഇറാൻ സൈനിക‍ർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 100-ലധികം ഇസ്രായേൽ വിമാനങ്ങളാണ് ഇറാനെതിരെ വ്യോമാക്രമണം നടത്തിയത്. പ്രധാനമായും ഇറാനിലെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

 

 

ഒക്ടോബ‍ർ 1ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇറാനിലെ എണ്ണപ്പാടങ്ങളും ആണവ കേന്ദ്രങ്ങളും ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലുമായി ചർച്ച നടത്തുകയും ഇറാന്റെ എണ്ണപ്പാടങ്ങളെയും ആണവ കേന്ദ്രങ്ങളെയും ആക്രമിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളെയും മാത്രം ലക്ഷ്യമാക്കിയത്.

അതേസമയം, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും തിരിച്ചടിയെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇസ്മയിൽ ബഗായി വ്യക്തമാക്കിയത്. ഇതിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും ഫലപ്രദമായ രീതിയിൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും ഇസ്രായേലിനെതിരെ തിരിച്ചടിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇസ്രായേലിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്നാണ് അമേരിക്കയുടെ നിലപാട്.


മുന്‍ സോവിയറ്റ് യൂണിയന്‍ നല്‍കിയ എസ്-300 എന്ന വ്യോമപ്രതിരോധസംവിധാനത്തില്‍ മൂന്നെണ്ണം ഇസ്രയേല്‍ തകര്‍ത്തു. ആകെ നാല് എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇറാന് ഉണ്ടായിരുന്നത്. ആധുനികമായ ഭൂതല-വ്യോമ മിസൈല്‍ സംവിധാനമാണ് എസ്-300. എഫ്-35 എന്ന അമേരിക്കന്‍ യുദ്ധവിമാനവും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ സത്വര ബോംബാക്രമണത്തെ ചെറുക്കാന്‍ എസ് 300ന് ആയില്ല എന്ന സോവിയറ്റ് യൂണിയന്റെ വ്യോമപ്രതിരോധസംവിധാനത്തിന്റെ പോരായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്.

 

 

ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഈ സംവിധാനം തകര്‍ന്നതോടെ ഇറാന്‍ അടിമുടി ഭയക്കുകയാണ്. . കാരണം ഇസ്രയേലിന് തകര്‍ക്കാന്‍ പറ്റുന്ന പ്രതിരോധമേ തങ്ങളുടെ കൈവശമുള്ളൂ എന്ന തിരിച്ചറിവ് ഇറാന് ഉണ്ടായിരിക്കുകയാണ്.

പുതിയതായി ഇറാന് ചിന്തിക്കാന്‍ സാധിക്കുക എസ്-400 എന്ന റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണ്. ഉക്രൈനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യയ്‌ക്ക് പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം ഇറാന് നല്‍കുക സാധ്യമല്ല.

പ്രതിരോധത്തില്‍ മൂന്നിരട്ടി തുക അനുവദിച്ച് ഇറാന്‍
ഇസ്രയേലുമായുള്ള യുദ്ധസാഹചര്യം മൂര്‍ച്ഛിച്ച് നില്‍ക്കുന്ന അവസരത്തില്‍, പ്രതിരോധത്തിനുള്ള തുക മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. 200 ശതമാനത്തോളം കൂടുതല്‍ തുക ആധുനികമായ ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കും. ഇറാന്‍ വക്താവ് ഫത്തേമെ മൊഹാജെറാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ഇറാൻ പദ്ധതി ഇട്ടാൽ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി. അത് ഇറാന് താങ്ങാനാകുന്നതിലും അപ്പുറമായിരിക്കുമെന്നും ഹെർസി ഹലേവി കൂട്ടിച്ചേർത്തു. രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

” ഇറാൻ ഇസ്രായേലിന് നേരെ ഇനിയും ഒരു മിസൈൽ ആക്രമണം നടത്തിയാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇറാനിലേക്ക് ഞങ്ങൾ എപ്രകാരം എത്തിച്ചേർന്നുവെന്നത് നിങ്ങൾ ഒരിക്കൽ കൂടി മനസിലാക്കും. ശക്തമായി തന്നെ തിരിച്ചടി ഉണ്ടായിരിക്കും. ഇതൊരിക്കലും അവസാനമല്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ഇപ്പോഴും ഏകദേശം പകുതിയിലായി നിൽക്കുകയാണെന്നും” ഹെർസി ഹലേവി വ്യക്തമാക്കി.

ഈ മാസം ആദ്യം ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രായേൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ടെഹ്‌റാനിലും രാജ്യത്തിന്റെ മറ്റ് ഇടങ്ങളിലുമായി സൈനിക കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്ന കാര്യം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആ്ക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ പറയുന്നു.

ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിലും ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഇസ്രായേൽ ഇതിനും തിരിച്ചടി നൽകിയിരുന്നു. അതേസമയം അണുബോംബുകളുടെ ശേഖരം വലുതാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും, മിസൈലുകൾ ഉൾപ്പെടെ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതായും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആരോപിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ജയിലിൽ ദിവ്യയ്ക്ക് പട്ടാഭിഷേകം..! താലപ്പൊലിയും വെഞ്ചാമരവും..! അപാര ജന്മം തന്നെ "  (18 minutes ago)

ഇത്രയും സിംപിൾ ആണോ? സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി! കൂടെ നിന്ന് ചടങ്ങുകൾ നടത്തി ജയറാമും ഫഹദ് ഫാസിലും; വധു ആരാണെന്ന് കണ്ടോ?  (39 minutes ago)

വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം...  (55 minutes ago)

ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...  (56 minutes ago)

എന്നെ അവതരിപ്പിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് പറഞ്ഞാൽ മതി!! ശ്രീനിവാസൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് യുഎഇയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ  (1 hour ago)

എം.എല്‍.എയായ തന്നെ പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സ്പീക്കര്‍ക്ക് അവകാശലംഘന പരാതി നല്‍കി പുതുപ്പള്ളി എം.എല്‍.എ. ചാണ്ടി ഉമ്മന്‍  (1 hour ago)

ചരിത്രത്തിലാദ്യമായി ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു....  (1 hour ago)

കൊല്ലത്ത് ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ....  (2 hours ago)

സിനിമയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു നീക്കിയെന്ന് ആരോപണം... ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്സിക്’ വിവാദത്തിൽ  (2 hours ago)

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം...വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ക്ക് പരുക്ക്  (2 hours ago)

2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു...  (2 hours ago)

തനി ബ്രാമ്ഹണ ചടങ്ങിൽ താലികെട്ട് ! ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പത്തരമാറ്റിലെ മുത്തച്ഛന് വിവാഹം; വധു ആരാണെന്ന് കണ്ടോ?  (2 hours ago)

ചലച്ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ വേർപാടിന്റെ ഞെട്ടലിൽ മലയാള സിനിമാ ലോകം! ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം  (2 hours ago)

ഒളിമ്പിക്സില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിനെ ഇന്ന് അനുമോദിക്കും....  (3 hours ago)

ഇറാഖ് ഇരന്ന് വാങ്ങുന്നു..! ഇത് അവസാന താക്കീത്..! ഇസ്രായേലിന്റെ മരണതാണ്ഡവം..!ഇറാന്റെ അവസാന അസ്ത്രവും കരിച്ചു..!  (3 hours ago)

Malayali Vartha Recommends