ഹിസ്ബുള്ള വീണ്ടും രംഗത്തുവരുന്നു....നെതന്യാഹുവിന്റെ കിടപ്പറ വരെ ഹിസ്ബുള്ള ഡ്രോണ്‍ എത്തി...ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറല്‍ നയീം ഖാസിമിന്റെ വെല്ലുവിളി... മറുവശത്ത് ഇറാനും ഇസ്രായേലിന് നേരെ ആക്രമണം നടത്തും..
ഏറ്റവും ഒടുവിലായി ഹസന്‍ നസ്രുള്ളക്ക് പകരക്കാരനായി എത്തിയ ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറല്‍ നയിം ഖാസിമും ഇസ്രായേലിനെതിരെ ഭീഷണിയുമായി രംഗത്തെത്തി. ഖാസിമിനെ തീര്‍ക്കുമെന്ന് അധികം ആയുസ്സില്ലെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്ള നേതാവിന്റെ പുതിയ വെല്ലുവിളി എത്തിയത്. അതേസമയം മറുവശത്ത് ഇറാനും ഇസ്രായേലിന് നേരെ ആക്രമണം ഉണ്ടാകുമെന്ന സൂചനയോടെ സൈബറിടത്തില്‍ വെല്ലുവിളി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
ഇറാന്‍ പ്രതിരോധ മന്ത്രിയാണ് ഇസ്രായേലിനെതിരെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോണ്‍ എത്തിയെന്നും അയാളുടെ സമയമെത്താത്തതിനാലാവാം അതിജീവിച്ചതെന്നുമാണ് ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറല്‍ നയീം ഖാസിം വെല്ലുവിളിച്ചത്. 'ഒരുപക്ഷേ ഒരു ഇസ്രായേലി തന്നെ അയാളെ കൊല്ലും, ചിലപ്പോള്‍ ഏതെങ്കിലും പ്രസംഗത്തിനിടെയാകും കൊല്ലപ്പെടുന്നത്' -ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പ്രഥമപ്രസംഗത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഏതാനും ദിവസം മുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് നേരെയുണ്ടായ
ഡ്രോണ്‍ ആക്രമണത്തെ സൂചിപ്പിച്ചായിരുന്നു നയീ ഖാസിമിന്റെ പ്രസംഗം.''നമ്മുടെ ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും നേരെ ബോംബാക്രമണം നടത്തുന്നത് ഒരിക്കലും നമ്മെ പിന്തിരിപ്പിക്കില്ലെന്ന് ശത്രു മനസ്സിലാക്കണം. നമ്മുടെ പ്രതിരോധം ശക്തമാണ്. നെതന്യാഹുവിന്റെ കിടപ്പുമുറിയിലേക്ക് ഡ്രോണ്‍ അയക്കാന്‍ വരെ നമുക്ക് കഴിഞ്ഞു. ഞങ്ങള്‍ നെതന്യാഹുവിനെ ലക്ഷ്യമിടുന്നു എന്നത് അയാളെ ഏറെ ഭീതിയിലാക്കിയതായി നമ്മുടെ നയതന്ത്ര കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്' -ഖാസിം പറഞ്ഞു.
'ഭാരിച്ച ഉത്തരവാദിത്തവും വിശ്വാസവും എന്നില്‍ ഏല്‍പിച്ചതിന് ഹിസ്ബുല്ലയോട് ഞാന്‍ നന്ദി പറയുന്നു. നമ്മുടെ സെക്രട്ടറി ജനറലിനെ കൊലപ്പെടുത്തിയവര്‍ നമ്മുടെ ഉള്ളിലെ ചെറുത്തുനില്‍പ്പിനെ പരാജയപ്പെടുത്താനും ധര്‍മസമരത്തിനുള്ള ആഗ്രഹത്തെ തകര്‍ക്കാനും ആഗ്രഹിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ രക്തം നമ്മുടെ സിരകളില്‍ തിളച്ചുകൊണ്ടേയിരിക്കും, ഈ പാതയില്‍ അടിയുറച്ച് നില്‍ക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം വര്‍ധിപ്പിക്കും. വെടിനിര്‍ത്താന്‍ ഹിസ്ബുല്ല ആവശ്യപ്പെടില്ല.
ശത്രു യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഞങ്ങള്‍ക്ക് അനുയോജ്യമാണെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കും. ഏത് പരിഹാരവും ചര്‍ച്ചകളിലൂടെയായിരിക്കും' - അദ്ദേഹം വ്യക്തമാക്കി.ലബനാന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ഹിസ്ബുല്ല ഇസ്രായേലുമായി യുദ്ധം ചെയ്യുന്നതെന്നും ഒരു വിദേശ സ്വാധീനത്തിന്റെ പേരിലല്ലെന്നും അദ്ദേഹം വ്യകതമാക്കി.
https://www.facebook.com/Malayalivartha