ഇസ്രയേലിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന സൂചനയുമായി ഇറാന്‍; 'ട്രൂ പ്രോമിസ് 3' എന്ന ഹാഷ്ടാഗിനൊപ്പമാണു പോസ്റ്റ്
ഇസ്രയേലിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന സൂചനയുമായി ഇറാന്‍. 'സമയമാകുന്നു' എന്ന കുറിപ്പോടെ എക്‌സില്‍ ഇറാന്‍ സൈന്യം പങ്കുവച്ച പോസ്റ്റിലാണ് ആക്രമണ സൂചന . 'ട്രൂ പ്രോമിസ് 3' എന്ന ഹാഷ്ടാഗിനൊപ്പമാണു പോസ്റ്റ്. ഉച്ചയ്ക്ക് 1.53ന് പങ്കുവച്ച 25 സെക്കന്റുള്ള വിഡിയോ ട്വീറ്റാണു ചര്‍ച്ചയാകുന്നത്.
ക്ലോക്കിന്റെ സെക്കന്റ് സൂചിയുടെ ശബ്ദവും ദൃശ്യവുമാണു വിഡിയോയില്‍ ആദ്യം കാണുക. ലോഞ്ച് ചെയ്യാന്‍ തയാറായിരിക്കുന്ന മിസൈലിന്റെ ദൃശ്യങ്ങളാണ് അടുത്തതായി കാണിക്കുന്നത്. ശേഷം, 'ശിക്ഷാനേരം അടുത്തെത്തി' എന്ന് ഇംഗ്ലിഷിലും പേര്‍ഷ്യന്‍ ഭാഷയിലും എഴുതി കാണിക്കുന്നുമുണ്ട്. 'ദൈവത്തിന്റെ അവസാന ന്യായവിധി അടുത്തു' എന്ന മറ്റൊരു പോസ്റ്റും ചിത്രവും തൊട്ടുപിന്നാലെയും പങ്കുവച്ചിട്ടുണ്ട്.
'ഓപ്പറേഷന്‍ ട്രൂ പ്രോമിസ്' പോലുള്ള പ്രത്യാക്രമണങ്ങള്‍ നടത്താന്‍ ഇറാനു കഴിവുണ്ടെന്നു പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നാസിര്‍സാദെ പറഞ്ഞിരുന്നു. ഇസ്രയേല്‍ കടന്നുകയറിയ പലസ്തീനിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഏപ്രിലില്‍ ഇറാന്‍ നടത്തിയ ആക്രമണമാണ് 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ്'. ഇതു പരാമര്‍ശിച്ചാണ് ഇറാന്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഇറാനു വളരെയേറെ പ്രതിരോധശേഷിയുണ്ടെന്നു പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ വിദേശകാര്യ സമിതി വക്താവ് ഇബ്രാഹിം റെസായ് പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha