അമ്പരപ്പോടെ രാജ്യങ്ങള്‍... ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യാപക ബോംബാക്രമണത്തില്‍ 46 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു
സമാധാന ശ്രമങ്ങള്‍ അകലെയാക്കി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യാപക ബോംബാക്രമണത്തില്‍ 46 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രിക്കു നേരെ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകര്‍ന്നു. ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേറ്റു.
കമാല്‍ അദ്വാന്‍ ആശുപത്രി ഹമാസ് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും നിരവധി തീവ്രവാദികള്‍ അവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ ആരോഗ്യ മന്ത്രാലയവും ഹമാസും ആരോപണം നിഷേധിച്ചു.
മധ്യ ഗാസയിലെ നുസൈറാത്ത് ക്യാംപിലെ രണ്ട് വീടുകള്‍ക്കു നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ രണ്ടു പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 43,163 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1,01,510 പേര്‍ക്കു പരുക്കേറ്റു.
അതേസമയം ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 5 ന് മുന്‍പ് ആക്രമണമുണ്ടാകുമെന്ന് ഇസ്രയേല്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച് രാജ്യത്തര മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖില്‍ നിന്ന് ആക്രമണമുണ്ടാകുമെന്നാണ് വിവരം. ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രയേലിന്റെ ആക്രമണം ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘടനകള്‍ വഴി ആക്രമണം നടത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രയേലിനെതിരെ 200 ലധികം മിസൈലുകള്‍ ഉപയോഗിച്ച് ഒക്ടോബര്‍ 1 ന് ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ശനിയാഴ്ച ഇസ്രയേല്‍ സൈനിക വിമാനങ്ങള്‍ ടെഹ്റാനു സമീപവും പടിഞ്ഞാറന്‍ ഇറാനിലുമുള്ള മിസൈല്‍ ഫാക്ടറികളും മറ്റും ആക്രമിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
അതേസമയം പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി സ്ഥിരീകരിച്ച് ഉത്തര കൊറിയ. ഹ്വാസോങ്-19 എന്ന് പേരിട്ട ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലാണു മിസൈല്‍ പരീക്ഷണം. യുക്രെയ്‌നില്‍ യുദ്ധം ചെയ്യാന്‍ സൈനികരെ നല്‍കിയതിനു പകരം റഷ്യ ഉത്തര കൊറിയയ്ക്കു മിസൈല്‍ സാങ്കേതികവിദ്യ കൈമാറാനിടയുണ്ടെന്നു ദക്ഷിണ കൊറിയ ആരോപിച്ചതിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം.
മിസൈല്‍ വിക്ഷേപണം വിജയമാണെന്നും അണ്വായുധ വികസനത്തില്‍ തന്റെ രാജ്യം നേടിയ മേല്‍ക്കോയ്മ അവഗണിക്കാനാവില്ലെന്നും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പറഞ്ഞതായി സര്‍ക്കാര്‍ മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
കൊറിയന്‍ ഉപദ്വീപിന്റെ കിഴക്കന്‍ തീരത്തുള്ള കടലില്‍ പതിക്കുന്നതിനു മുമ്പ് മിസൈല്‍ 1,001.2 കിലോമീറ്റര്‍ ദൂരം 5,156 സെക്കന്‍ഡ് പറന്നതായും 7,687.5 കിലോമീറ്റര്‍ ഉയരം രേഖപ്പെടുത്തിയതായും കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച പുലര്‍ച്ചെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം യുക്രെയ്‌നിലെ യുദ്ധത്തിനു റഷ്യയ്ക്ക് യുദ്ധസാമഗ്രികളടക്കം നല്‍കിയതിന് ഇന്ത്യയും ചൈനയുമടക്കം ഡസനിലേറെ രാജ്യങ്ങളിലെ 398 കമ്പനികള്‍ക്കും 120 വ്യക്തികള്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. പട്ടികയില്‍ 19 ഇന്ത്യന്‍ കമ്പനികളും 2 ഇന്ത്യക്കാരുമുണ്ട്. പാശ്ചാത്യ ഉപരോധത്തിനു കീഴിലായ റഷ്യയെ ഉപരോധം മറികടക്കാന്‍ മറ്റുരാജ്യങ്ങള്‍ സഹായിക്കുന്നതു തടയുന്നതിന്റെ ഭാഗമാണു നടപടി. ഇതില്‍ 274 കമ്പനികളും റഷ്യയ്ക്കു നവീന പ്രതിരോധ സാങ്കേതികവിദ്യയും വെടിക്കോപ്പുകളും വില്‍പന നടത്തി. ഇതിനൊപ്പം ഒട്ടേറെ മുതിര്‍ന്ന റഷ്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കു യാത്രാവിലക്കും യുഎസ് ഏര്‍പ്പെടുത്തി. മലേഷ്യ,യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ കമ്പനികളും വിലക്കുപട്ടികയിലുണ്ട്.
"
https://www.facebook.com/Malayalivartha