ലക്ഷ്യം നവംബർ 5.....ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ..!
ലക്ഷ്യം നവംബർ 5.....ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ..!
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5 ന് മുൻപ് ആക്രമണമുണ്ടാകുമെന്ന് ഇസ്രയേൽ ഇന്റലിജൻസിനെ ഉദ്ധരിച്ച് രാജ്യത്തര മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖിൽ നിന്ന് ആക്രമണമുണ്ടാകുമെന്നാണ് വിവരം. ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കെതിരെ ഇസ്രയേലിന്റെ ആക്രമണം ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘടനകൾ വഴി ആക്രമണം നടത്താനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലിനെതിരെ 200 ലധികം മിസൈലുകൾ ഉപയോഗിച്ച് ഒക്ടോബർ 1 ന് ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ശനിയാഴ്ച ഇസ്രയേൽ സൈനിക വിമാനങ്ങൾ ടെഹ്‌റാനു സമീപവും പടിഞ്ഞാറൻ ഇറാനിലുമുള്ള മിസൈൽ ഫാക്ടറികളും മറ്റും ആക്രമിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടിക്ക് സജ്ജമായെന്ന സൂചനകൾ പുറത്ത്. ഇറാൻ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ച് ഒരു പോസ്റ്റ് ഇപ്പോൾ വലിയ തോതിൽ ചർച്ചയാകുകയാണ്. ‘സമയമാകുന്നു’ എന്ന കുറിപ്പോടെ എക്സിൽ ‘ട്രൂ പ്രോമിസ് 3’ എന്ന ഹാഷ്ടാഗിനൊപ്പം ഇറാൻ സൈന്യം പങ്കുവച്ച വീഡിയോ പോസ്റ്റാണ് ചർച്ചയാകുന്നത്.
തിരിച്ചടിക്കാൻ ഉറച്ച് ഇറാൻ; ഇസ്രായേലിനെതിരെ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
25 സെക്കന്റുള്ള വിഡിയോ ട്വീറ്റിൽ ക്ലോക്കിന്റെ സെക്കന്റ് സൂചിയുടെ ശബ്ദവും ദൃശ്യവുമാണ് ആദ്യം കാണുക. സെക്കൻഡ് സൂചി 12 ലെത്തുമ്പോൾ ലോഞ്ച് ചെയ്യാൻ തയാറായിരിക്കുന്ന മിസൈലാണ് വീഡിയോയിൽ കാണിക്കുന്നകത്. ‘ശിക്ഷാനേരം അടുത്തെത്തി’ എന്ന് വീഡിയോയിൽ ഇംഗ്ലിഷിലും പേർഷ്യൻ ഭാഷയിലും എഴുതി കാണിക്കുന്നുമുണ്ട്. ‘ദൈവത്തിന്റെ അവസാന ന്യായവിധി അടുത്തു’ എന്ന മറ്റൊരു പോസ്റ്റും ചിത്രവും തൊട്ടുപിന്നാലെയും പങ്കുവച്ചിട്ടുണ്ട്.
ഇസ്രയേലിനെതിരായ മൂന്നാം ആക്രമണത്തിന് സമയമായി എന്ന സൂചനയാണ് ഇറാൻ സൈന്യം പങ്കുവച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകൾ. നേരത്തെ ഇസ്രയേലിനെതിരെ ഇറാൻ രണ്ട് ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ച ഇസ്രയേൽ ഇറാനെതിരെ വ്യോമാക്രമണം നടത്തിയത്. ഇതിനുള്ള കനത്ത തിരിച്ചടിയായിരിക്കും മുന്നാം ആക്രമണമെന്ന സൂചനയാണ് ഇറാൻ സൈന്യം വീഡിയോ ട്വീറ്റിലൂടെ നൽകിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.
ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിച്ചതോടെ വ്യവസ്ഥകളോടെ വെടിനിർത്തിലിന് തയ്യാറെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നെയിം ഖാസി. ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് വെടിനിർത്തൽ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ പ്രതികരണം.
ഇസ്രായേൽ സൈനിക നടപടികളെ ചെറുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വെടിനിർത്തലിന് തയ്യാറാണെന്നും നെയിം ഖാസി പറഞ്ഞു. ചർച്ചകളിലൂടെ വെടിനിർത്തിലിനുള്ള സാധ്യതയുണ്ട്. ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേലികൾ തീരുമാനിക്കുകയാണെങ്കിൽ, ഞങ്ങളും അത് അംഗീകരിക്കും. എന്നാൽ ചില നിബന്ധനകളും വ്യവസ്ഥകളും അവർ അംഗീകരിക്കണമെന്നും അൽ ജദീദിന് നൽകിയ അഭിമുഖത്തിൽ ഹിസ്ബുള്ള തലവൻ പറഞ്ഞ
ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന കിഴക്കൻ നഗരമായ ബാൽബെക്ക് ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ഹിസ്ബുള്ള കമാൻഡർ ഉൾപ്പടെ കൊല്ലപ്പെട്ടിരുന്നു. വ്യോമാക്രമണത്തിൽ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതോടെയാണ് നയിം ഖാസിം സ്ഥാനമേറ്റെടുത്തത്. താത്കാലിക നിയമനം മാത്രമാണിതെന്നും ഉടൻ തന്നെ വകവരുത്തുമെന്നും സ്ഥാനമേറ്റടുത്തതിന് പിന്നാലെ ഇസ്രായേൽ സൈനിക മേധാവി മുന്നറിയിപ്പ് നൽകിയത്.
പ്രതീക്ഷയില്ലാത്ത പ്രതീക്ഷയെന്നാണ് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി വെടിനിർത്തൽ സാധ്യതകളെ കുറിച്ച് പ്രതികരിച്ചത്. ഇതിനിടെ ഇസ്രായേൽ സൈന്യം ഹിസ്ബുള്ളയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകൾ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ലെബനനിൽ 1,754 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ലബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാലു വിദേശ തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ഇസ്രയേൽ ഒക്ടോബറിൽ ആക്രമണം ആരംഭിച്ച ശേഷം ഇസ്രയേലിനു നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽത്തന്നെ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടിയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം.
അതേസമയം, ലബനന്റെ തെക്കൻ മേഖലയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ലബനനിൽ ആക്രമണം ആരംഭിച്ച ശേഷം 12 ലക്ഷത്തോളം ആളുകൾ കുടിയൊഴിക്കപ്പെട്ടതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha