യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5 ന് മുൻപ് ആക്രമണം? ഇസ്രയേലിനെ ഏതു നിമിഷവും ഇറാൻ ആക്രമിക്കും; നീക്കങ്ങൾ അണിയറയിൽ ശക്തം
ഇസ്രയേലിനെ ഏതു നിമിഷവും ഇറാൻ ആക്രമിക്കും. അതിനായുള്ള നീക്കങ്ങൾ അണിയറയിൽ ശക്തമാണ്. ഇസ്രയേൽ ഇന്റലിജൻസ് നൽകുന്ന വിവരമനുസരിച്ച് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5 ന് മുൻപ് ആക്രമണമുണ്ടാകുമെന്നാണ് . നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖിൽ നിന്ന് ആക്രമണമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .
ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കെതിരെ ഇസ്രയേലിന്റെ ആക്രമണം ഒഴിവാക്കാനുള്ള തന്ത്രത്തിനോടനുബന്ധിച്ചാണ് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘടനകൾ വഴി ആക്രമണം നടത്താനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേലിനെതിരെ 200 ലധികം മിസൈലുകൾ ഉപയോഗിച്ച് ഒക്ടോബർ 1 ന് ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ശനിയാഴ്ച ഇസ്രയേൽ സൈനിക വിമാനങ്ങൾ ടെഹ്റാനു സമീപവും പടിഞ്ഞാറൻ ഇറാനിലുമുള്ള മിസൈൽ ഫാക്ടറികളും മറ്റും ആക്രമിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha