ലബനോനിലും ഗാസയിലും ഏറെയിടങ്ങളിലും ചാരം മാത്രം..മിസൈല്‍ റോക്കറ്റ് ആക്രമണങ്ങളില്‍ അഞ്ഞൂറിലേറെപ്പേരാണ് കൊല്ലപ്പെട്ടത്...ബഹുനിലമന്ദിരങ്ങള്‍ ഇസ്രായേല്‍ തരിപ്പണമാക്കി..
ലബനോനിലും ഗാസയിലും ചൊരച്ചാലുകള്‍ കാണാനില്ല, ഏറെയിടങ്ങളിലും ചാരം മാത്രം. ഇന്നലെയും ഇന്നുമായി ഇസ്രായേല്‍ നടത്തിയ മിസൈല്‍ റോക്കറ്റ് ആക്രമണങ്ങളില്‍ അഞ്ഞൂറിലേറെപ്പേരാണ് കൊല്ലപ്പെട്ടുത്. അന്‍പതിലേറെ ബഹുനിലമന്ദിരങ്ങള്‍ ഇസ്രായേല്‍ തരിപ്പണമാക്കി.ലബനോന്റെ ഏറെ പ്രദേശങ്ങളും ഇസ്രായേല്‍ പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഇസ്രായേലിനെ ശക്തമായി ആക്രമിക്കാന്‍ ഇറാന്‍ കോപ്പൂകൂട്ടിക്കൊണ്ടിരിക്കെ അക്രമിച്ചാല്‍ ഇറാനില്‍ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയുമായി ഇസ്രായേല്‍ വെല്ലുവിളി നടത്തിയിരിക്കുന്നു.
സെപ്തംബര്‍ 17ന് ലബനോനില്‍ തുടങ്ങിയ ആക്രമണം രണ്ടു ദിവസമായി ശക്തിപ്പെട്ടിരിക്കുകയാണ്. ഹിസ്ബുള്ള തീവ്രവാദികളുടെ ആശയവിനിമയ ഉപകരണമായ പേജറുകളും വാക്കി ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ചതിനുശേഷം ഇലക്ട്രോണിത് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പോലും പലസ്ത്‌നീകള്‍ ഭയപ്പെടുകയാണ്.ഹിസ്ബുള്ളയുടെ പുതിയ തലവനെ തങ്ങള്‍ ഉന്നമിട്ടതായി ഇസ്രായേല്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.സെപ്തംബര്‍ 21ന് ലബനോനില്‍ തെക്കന്‍ ബെയ്റൂട്ടിലെ ജനവാസമേഖലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ രണ്ടു മുതിര്‍ന്ന നേതാക്കളടക്കം 37 പേരും 23 ന് നടത്തിയ വ്യോമാക്രമണത്തില്‍ 274 പേരും കൊല്ലപ്പെട്ടിരുന്നു.
അതിനിടെ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യാപക ആക്രമണത്തില്‍ 46 പാലസ്തീനികള്‍ കൊല്ലപ്പെട്ടതും തിരിച്ചടിയായി. വടക്കന്‍ ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മരുന്നുകളും ഉപകരണങ്ങളും സൂക്ഷിച്ച കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ആശുപത്രി ജീവനക്കാര്‍ക്കും പരിക്കേറ്റു. ഇതേ ആശുപത്രി ഹമാസ് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും നിരവധി തീവ്രവാദികള്‍ അവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. സെപ്തംബര്‍ 28ന് ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസന്‍ നസറുള്ളയും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ഹിസ്ബുള്ളയുടെ പ്രധാനികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.
ഹിസ്ബുള്ളയെ ഉന്‍മൂലനം ചെയ്യാന്‍ ഇസ്രായേല്‍ നടത്തുന്ന പോരാട്ടത്തില്‍ ഇതുവരെ 2,700 പേരാണ് വധിക്കപ്പെട്ടത്. 12,400 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 13 ലക്ഷം പേര്‍ ഇതോടകം യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തു.
ഗാസ, ലബനോന്‍ വെടിനിര്‍ത്തലിന് അമേരിക്കയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് തെക്കന്‍ ലബനോനിലെ ബാല്‍ബെക് മേഖലയിലുള്ള രണ്ടു പട്ടണങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ എട്ടു സ്ത്രീകളടക്കം 19 പേര്‍ കൊല്ലപ്പെട്ടത്.അതേസമയം ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തില്‍ വടക്കന്‍ ഇസ്രയേലിലെ മേത്തൂല പട്ടണത്തില്‍ നാലു വിദേശതൊഴിലാളികള്‍ അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടത് ഇസ്രായേലിന് തിരിച്ചടിയായി.
നാലു പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനൊപ്പം സിറിയയിലെ ഹോംസ് പ്രവിശ്യയില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ ആയുധപ്പുര തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ലബനനില്‍നിന്നുള്ള റോക്കറ്റാക്രമണം സ്ഥിരമായ ഇവിടെ കൃഷിയിടങ്ങളില്‍ ജോലിയെടുക്കുന്ന വിദേശികളും സുരക്ഷാസേനയും മാത്രമാണുള്ളത്.ഇതിനിടെയാണ് ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിനു മുന്‍പ് ആക്രമണമുണ്ടാകുമെന്ന് മൊസാദിന് വിവരം ലഭിച്ച സാഹചര്യത്തില്‍ ഏത് ആക്രമണത്തെ നേരിടാനും ഇസ്രയേല്‍ തയാറായിക്കഴിഞ്ഞു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖില്‍ നിന്ന് ആക്രമണമുണ്ടാകുമെന്നാണ് ഇസ്രായേലിന് ലഭിച്ചിരിക്കുന്ന വിവരം. ഇസ്രായേലിനെതിരെ ഇരുന്നൂറിലധികം മിസൈലുകള്‍ ഉപയോഗിച്ച് ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ശനിയാഴ്ച ഇസ്രയേല്‍ സൈനിക വിമാനങ്ങള്‍ ടെഹ്റാനു സമീപവും പടിഞ്ഞാറന്‍ ഇറാനിലുമുള്ള മിസൈല്‍ ഫാക്ടറികളും മറ്റും ആക്രമിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഗാസയില്‍ 13 മാസമായി ഇസ്രയേല്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ നാല്‍പത്തിമൂവായിരത്തിലേറെ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha