ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയിം ഖാസിമിനോട് മണിക്കൂറുകള്‍, എണ്ണിക്കോളാന്‍ ഇസ്രായേലിന്റെ അന്ത്യശാസനം... പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിവസം...ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നു നയീം ഖാസിമിനെ ഉടന്‍ വധിക്കുമെന്ന് സൈന്യം...
ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയിം ഖാസിമിനോട് മണിക്കൂറുകള്‍ എണ്ണിക്കോളാന്‍ ഇസ്രായേലിന്റെ അന്ത്യശാസനം. പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിവസം ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നു നയീം ഖാസിമിനെ ഉടന്‍ വധിക്കുമെന്ന്. ഇസ്രായേലിനെതിരെ കടുത്ത പോരാട്ടം നടത്താന്‍ ഹിസ്ബുള്ള തീവ്രവാദികളോട് ചുമതലയേറ്റയുടന്‍ നയിം ഖാസിംഗ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ അടുത്ത ഉന്നം നയിം ഖാസിമിയാണെന്നും ആയുസ് തീര്‍ക്കുമെന്നുമുള്ള ഇസ്രായേലിന്റെ ഭീഷണി.
ഭൂമിക്കടിയിലോ തുരങ്കത്തിനുള്ളിലോ ഇരുന്നാലും രഹസ്യ ഡ്രോണുകളും ചാര ഉപഗ്രഹങ്ങളും നയിമിനെ കണ്ടെത്തുമെന്നും ആ നിമിഷംതന്നെ കൊലപ്പെടുത്തുമെന്നാണ് ഇസ്രായേലിന്റെ അന്തിമ പ്രഖ്യാപനം വന്നിരിക്കുന്നത്. വെളുത്ത തലപ്പാവ് ധരിക്കുന്ന നയിമിനെ കണ്ടെത്താന്‍ ഒരു പാടുമില്ലെന്നും നീക്കങ്ങളും സാന്നിധ്യവും അറിയാന്‍ ഒരു മണിക്കൂര്‍ മതിയെന്നുമാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.ഹസന്‍ നസ്‌റുള്ള ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ അടുത്തയിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നയിം ഖാസിമിയെ പുതിയ തലവനായി തിരഞ്ഞെടുത്തത്.
1991 മുതല്‍ 33 വര്‍ഷമായി ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമാണ് നയിം ഖാസിം. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്റുള്ള കൊല്ലപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ സെപ്തംബര്‍ 27-ന്, നയിം ഖാസിം ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.
1953ല്‍ ബെയ്റൂട്ടില്‍ ജനിച്ച നയിം ഖാസിം ഹിസ്ബുള്ളയുടെ കടുത്ത പോരാളിയായാണ് അറിയപ്പെടുന്നത്. 1982ല്‍ ഇസ്രയേല്‍ ലബനോനെ ആക്രമിച്ചതിനു പിന്നാലെ ഹിസ്ബുള്ളയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ഖാസിം.
1992ല്‍ മുതല്‍ ഹിസ്ബുള്ളയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്ററും നയിം ഖാസിം ആയിരുന്നു. നസ്റുള്ള കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് ഹിസ്ബുള്ളയിലെ ഉയര്‍ന്ന തീരുമാനമെടുക്കുന്ന സമിതിയായ ശൂറാ കൗണ്‍സില്‍ പുതിയ തലവനെ തെരഞ്ഞെടുത്തിരിക്കുന്നത്.ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ അതിര്‍ത്തിയിലുള്ള ക്ഫാര്‍ ഫില ഗ്രാമത്തിലെ ഒരു കുടുംബത്തിലാണ് നയിം ഖാസിമിന്റെ ജനനം. 2006-ല്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തിന് ശേഷം പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്ന ഹിസ്ബുള്ളയുടെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു നയിം ഖാസിം.
ഹസന്‍ നസ്റുള്ളയുടെ പിന്‍ഗാമിയായി ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തലവന്‍ ഹാഷിം സഫീദ്ദീന്‍ എത്തുമെന്നായിരുന്നു ആദ്യം സൂചന ലഭിച്ചിരുന്നത്. എന്നാല്‍ നസ്റുള്ളയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹാഷിം സഫീദ്ദീനും കൊല്ലപ്പെടുകയായിരുന്നു. നസ്‌റുള്ളയെ വധിക്കാന്‍ ഇസ്രയേലിനെ സഹായിച്ചത് ഇറാനിയന്‍ ചാരനായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നു.
ഇത്തരത്തില്‍ നയീം ഖാസിയുടെ ഓരോ നീക്കവും അറിയിക്കാന്‍ ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പിനുള്ളില്‍ ചാരന്‍മാരുള്ളതായി സംശയിക്കുന്നു.ഇസ്രായേലുമായി സമാധാന സന്ധിക്ക് തയ്യാറാണെന്ന് ് പുതിയ തലവന്‍ നയിം ഖാസിം പറഞ്ഞെങ്കിലും ഇദ്ദേഹവും അക്രമത്തിന്റെ പാതയിലാണ് വിശ്വസിക്കുന്നത്. നസ്‌റുള്ളയുടെ ബന്ധുകൂടിയാണു സഫീദ്ദീന്‍. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ഇസ്രയേലി സൈന്യം ബോംബാക്രമണം തുടരുന്ന സാഹചര്യത്തിലാണ് വ്യവസ്ഥകളോടെ വെടിനിര്‍ത്തലിന് തയ്യാറുള്ളതായി ഹിസ്ബുള്ള തലവന്‍ വ്യക്തമാക്കിയത്.
അക്രമം നിര്‍ത്താമെന്ന് ഇസ്രയേലികള്‍ തീരുമാനിച്ചാല്‍ , ഞങ്ങളും തയ്യാറാണെന്നാണ് നയിം ഖാസിം പറയുന്നത്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ലെബനന്റെ കിഴക്കന്‍ നഗരമായ ബാല്‍ബെക്കിനെ ലക്ഷ്യമാക്കി ഇസ്രയേല്‍ അടുത്തിടെ ആക്രമണം കടുപ്പിച്ചിരുന്നു. മാത്രവുമല്ല ആള്‍ബലത്തില്‍ ഹിസ്ബുള്ള അങ്ങേയറ്റം ദുര്‍ബലമായിക്കഴിഞ്ഞു.എഴുപത്തിയൊന്നുകാരനായ ഷെയ്ഖ് നയീം ഖാസിം. അതിനു മുന്‍പ് 33 വര്‍ഷം ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു. രാഷ്ട്രീയത്തില്‍ ഒരു നീണ്ട ചരിത്രമുണ്ട് ഖാസിമിന്. ലെബനോനിലെ ഷിയാ ഗ്രൂപ്പായ അമാല്‍ മൂവ്മെന്റിന്റെ ഭാഗമായാണു ഖാസിമിന്റെ രാഷ്ട്രീയജീവിതത്തിനു തുടക്കം.
പിന്നീട് ലെബനനിലെ ഷിയാ ഗ്രൂപ്പായ അമാല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. ഷിയാ പ്രവര്‍ത്തകരിലെ പുതിയ തലമുറയെ ആവേശം കൊള്ളിച്ച ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്ന് 1976ല്‍ അമാല്‍ വിട്ടു. 1982 ലെ ഇസ്രായേല്‍ ലെബനന്‍ അധിനിവേശത്തിന് മറുപടിയായി സ്ഥാപിതമായ ഹിസ്ബുള്ളയുടെ രുപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവു കൂടിയാണ് ഇദ്ദേഹം.
ഹിസ്ബുള്ളയുടെ അടിസ്ഥാന മതപണ്ഡിതന്മാരില്‍ ഒരാളായ ഖാസിം പ്രമുഖ ലെബനീസ് - ഇറാഖി മതനേതാവായിരുന്ന അയത്തുള്ള മുഹമ്മദ് ഹുസൈന്‍ ഫദ്‌ലല്ലയുടെ ശിഷ്യനാണ്. ഇസ്രായേല്‍ ആക്രമണങ്ങള്‍ വളരെ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഹിസ്ബുള്ളയെ പഴയ തരത്തില്‍ എത്രത്തോളം മുന്നോട്ടുനയിക്കാന്‍ നയീം ഖാസിമിനു കഴിയുമെന്ന് വ്യക്തമല്ല. നയീം ഖാസിയെ ഇസ്രായേല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വധിച്ചേക്കുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാസങ്ങളായി തുടരുന്ന ഇസ്രയേല്‍ അതിക്രമങ്ങളില്‍ ഹിസ്ബുള്ള നേതൃനിരയുടെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടുകളിഞ്ഞു.
https://www.facebook.com/Malayalivartha