യാഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ്.. കസബിനെ പോല ഭീകരസംഘടനയുടെ, ഒരു പ്രധാനിയെ കൂടി ഇസ്രയേല്‍ സൈന്യം വധിക്കുന്നത്...84 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍..
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്ന് കയറി കൂട്ടക്കൊലകളും തട്ടിക്കൊണ്ട് പോകലും നടത്തിയ ഹമാസിന്റെ തലവന്‍ യാഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കസബിനെ പോല ഭീകരസംഘടനയുടെ ഒരു പ്രധാനിയെ കൂടി ഇസ്രയേല്‍ സൈന്യം വധിക്കുന്നത്.യാഹ്യാസിന്‍വര്‍ തന്റെ ഒളിയിടത്തില്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഇത് പോലെ ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് ഹിസ്ബുളള തലവനായിരുന്ന ഹസന്‍ നസറുള്ളയേയും ഇസ്രയേല്‍ വധിച്ചത്.
ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആസ്ഥാനമന്ദിരം ആക്രമിച്ചാണ് നസറുള്ളയെ ഇസ്രയേല്‍ വധിച്ചത്. ഇയാള്‍ക്കൊപ്പം ഭീകരസംഘടനയുടെ നിരവധി നേതാക്കളും അന്ന് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഹിസ്ബുള്ളയുടെ പല കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിരുന്നു.ഇതോടെ ഹിസ്ബുളളയും ദുര്‍ബലമായി തീര്‍ന്നിരിക്കുകയാണ്. ഹമാസിന്റെ സൈനിക മേധാവിയായിരുന്ന മുഹമ്മദ് ദെയ്ഫിനെ വധിച്ചതായി ഇസ്രയേല്‍ നേരത്തേ അവകാശപ്പെട്ടിരുന്നു
എങ്കിലും ഹമാസ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ നടത്തിയ ഭീകരാക്രമണത്തില്‍ യാഹ്യാ സിന്‍വറിന് ഒപ്പം പ്രവര്‍ത്തിച്ച ഭീകരനായിരുന്നു ഇയാള്‍.ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ 84 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha