ആവശ്യം വന്നാൽ ഇറാനിൽ എവിടെ വേണമെങ്കിലും എത്തിച്ചേരും; ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആവശ്യം വന്നാൽ ഇറാനിൽ എവിടെ വേണമെങ്കിലും എത്തിച്ചേരാൻ കഴിയും എന്നാണ് വെല്ലുവിളി. അടുത്തിടെ നടത്തിയ പ്രത്യാക്രമണം പോലും വളരെ ലഘുവായ രീതിയിലായിരുന്നെന്നും നെതന്യാഹു പറഞ്ഞു . ഇറാന്റെ നേതാക്കളുടെ ധീരമായ വാക്കുകൾക്ക് ഒരിക്കലും ഈ സത്യങ്ങൾ മറച്ചുവെയ്ക്കാനാകില്ല.
അതേസമയം ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയിം ഖാസിമിനോട് മണിക്കൂറുകള്‍ എണ്ണിക്കോളാന്‍ ഇസ്രായേലിന്റെ അന്ത്യശാസനം. പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിവസം ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നു നയീം ഖാസിമിനെ ഉടന്‍ വധിക്കുമെന്ന്. ഇസ്രായേലിനെതിരെ കടുത്ത പോരാട്ടം നടത്താന്‍ ഹിസ്ബുള്ള തീവ്രവാദികളോട് ചുമതലയേറ്റയുടന്‍ നയിം ഖാസിംഗ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ അടുത്ത ഉന്നം നയിം ഖാസിമിയാണെന്നും ആയുസ് തീര്‍ക്കുമെന്നുമുള്ള ഇസ്രായേലിന്റെ ഭീഷണി.
ഭൂമിക്കടിയിലോ തുരങ്കത്തിനുള്ളിലോ ഇരുന്നാലും രഹസ്യ ഡ്രോണുകളും ചാര ഉപഗ്രഹങ്ങളും നയിമിനെ കണ്ടെത്തുമെന്നും ആ നിമിഷംതന്നെ കൊലപ്പെടുത്തുമെന്നാണ് ഇസ്രായേലിന്റെ അന്തിമ പ്രഖ്യാപനം വന്നിരിക്കുന്നത്. വെളുത്ത തലപ്പാവ് ധരിക്കുന്ന നയിമിനെ കണ്ടെത്താന്‍ ഒരു പാടുമില്ലെന്നും നീക്കങ്ങളും സാന്നിധ്യവും അറിയാന്‍ ഒരു മണിക്കൂര്‍ മതിയെന്നുമാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.ഹസന്‍ നസ്‌റുള്ള ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ അടുത്തയിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നയിം ഖാസിമിയെ പുതിയ തലവനായി തിരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha