മഹായുദ്ധത്തിന് മണിക്കൂറുകള്‍ ശേഷിച്ചിരിക്കെ ഇസ്രായേലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക...
ഇറാന്‍- ഇസ്രായേല്‍ മഹായുദ്ധത്തിന് മണിക്കൂറുകള്‍ ശേഷിച്ചിരിക്കെ ഇറാനെതിരേയുള്ള പോരാട്ടത്തില്‍ അമേരിക്ക ഇസ്രായേലിനു പരസ്യ പിന്തുണ പ്രഖ്യാപിച്ചു. അമേരിക്ക അത്യാധുനീക ആയുധങ്ങളുമായി ഇസ്രായേലിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ഇറാന്‍ ഇനിയും ഇസ്രായേലിനു നേരേ ആക്രമണം തടഞ്ഞാല്‍ അപലപിക്കാനുണ്ടാവില്ലെന്നും തിരിച്ചടി തടയാന്‍ അമേരിക്കക്കു കഴിയില്ലെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെ ഇറാഖിന്റെ മണ്ണില്‍നിന്ന് ഇറാന്‍ വരും ദിവസങ്ങളില്‍ തിരിച്ചടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി റഷ്യയില്‍നിന്നുള്ള ആയുധങ്ങള്‍ ഇറാന്‍ സംഭരിച്ചുകഴിഞ്ഞു. ഇറാന്‍ ആക്രമിച്ചാല്‍ അതിശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേലും സൂചിപ്പിച്ചിട്ടുണ്ട്.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കയുടെ അത്യാധുനിക ബോംബര്‍ വിമാനങ്ങള്‍ പശ്ചിമേഷ്യയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇസ്രായേലിന് എല്ലാ വിധ പിന്തുണയും ഉറപ്പ് നല്‍കുമെന്ന് സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. പഴയ സോവിയറ്റ് യൂണിയന്‍ നല്‍കിയ എസ് 300 എന്ന മിസൈല്‍ പ്രതിരോധ സംവിധാനവുമായാണ് ഇറാന്‍ യുദ്ധത്തിനുള്ള പുറപ്പാട്. എന്നാല്‍ ഇസ്രായേലിന്റെ ആയുധങ്ങള്‍ക്കു മുന്നില്‍ പഴയ സോവിയറ്റ് യൂണിയന്റെ ആയുധങ്ങള്‍ നിസാരമാണുതാനും. കഴിഞ്ഞ ഏപ്രിലില്‍ ഇറാന്‍ നടത്തിയ സായുധ പരേഡില്‍ ഏറ്റവും ശക്തമായ പ്രതിരോധരംഗത്തെ സംവിധാനമായി ഇറാന്‍ എടുത്തുകാണിച്ചത് എസ് 300 ഇനം മിസൈലിനെയാണ്.
ആകാശയുദ്ധം കനക്കുന്നതിനിടെ ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടയാന്‍ പുതിയ പ്രതിരോധമാര്‍ഗം ഇസ്രയേല്‍ വികസിപ്പിച്ചുകളിഞ്ഞു. ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അയണ്‍ ബീം ഉപയോഗിച്ച് മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുന്ന സംവിധാനമാണ് ഇസ്രയേല്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത്. പ്രകാശ വേഗത്തില്‍ സഞ്ചരിക്കുന്ന ലേസര്‍ അയണ്‍ ബീമിന് 100 മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള പറക്കുന്ന വസ്തുക്കളെയെല്ലാം തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയും.
ഇസ്രയേലിന് നേരെയുള്ള ഇറാന്റേയും ഹിസ്ബുള്ളയുടെയും ഡ്രോണ്‍, മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ആയുധം മിനുക്കിയെടുക്കുന്നതെന്ന് ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. അയണ്‍ ബീം മോര്‍ട്ടാറുകള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ എന്നിവ തകര്‍ക്കാനുള്ള അത്യാധുനിക ലേസര്‍ സംവിധാനമാണ്.
ചീറിപ്പാഞ്ഞെത്തുന്ന മിസൈലുകളെ തടയാന്‍ ഒരു കവചം പോലെ പ്രവര്‍ത്തിക്കുന്ന അയണ്‍ ഡോമിനേക്കാള്‍ മകവുണ്ട് അയണ്‍ ഭീമിന്. 100 മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തു വരെയുള്ള മിസൈലുകളടക്കം പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു.
പ്രതിരോധ സമയത്ത് ജനങ്ങള്‍ക്കും സ്വത്തിനും ഉണ്ടായേക്കാവുന്ന നഷ്ടം വളരെ കുറവാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അയണ്‍ ബീം മിസൈലുകള്‍, ഡ്രോണുകള്‍, റോക്കറ്റുകള്‍, മോര്‍ട്ടറുകള്‍ എന്നിവ കൃത്യതയോടെ തിരിച്ചറിയുകയും അതിവേഗം നശിപ്പിക്കുകയും ചെയ്യും. യുദ്ധം തുടങ്ങിയശേഷം ലെബനോന്‍, ഗാസ, ഇറാഖ്, സിറിയ, യെമന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നായി 1,300 ഡ്രോണുകളാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി എത്തിയത്.
എന്നാല്‍, ഇതില്‍ 231 എണ്ണം മാത്രമാണ് ഇസ്രായേലില്‍ പതിച്ചത്. ചില സംഭവങ്ങളില്‍ മരണങ്ങളും നേരിയ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്നും അപകടമില്ലാതെ തുറസായ സ്ഥലങ്ങളില്‍ പതിച്ച ഡ്രോണുകള്‍ പോലും രാജ്യത്ത് പതിച്ചതായി തന്നെയാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നു. അടുത്തിടെ ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിന് പ്രത്യാക്രമണം ഉണ്ടാകുമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സുരക്ഷ ഇസ്രായേല്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുമെന്ന തീര്‍ച്ചയാണ്. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രയേല്‍ ഇറാന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇത് അവഗണിക്കുന്നത് ഇസ്രയേലിനെതിരായ പരാജയം സമ്മതിക്കുന്നതിന് തുല്യമാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖുമേനി പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച ആക്രമണ പ്രത്യാക്രമണത്തിന് ശേഷം ലോക രാജ്യങ്ങള്‍ ഇസ്രയേലിനോടും ഇറാനോടും ഇനി ആക്രമിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഒക്ടോബര്‍ 26ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇറാന്‍ ഒരുങ്ങുകയാണെന്ന ഖൊമേനിയുടെ പ്രസ്താവന അമേരിക്കയെ ചൊടിപ്പിച്ചുണ്ട്. ഇരുപക്ഷത്ത് നിന്നും ഇനിയുണ്ടാകുന്ന ചെറിയ ആക്രമണങ്ങള്‍ പോലും പശ്ചിമേഷ്യയെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടുമെന്നാണ് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha