കൗതുകങ്ങളുടെ കലവറയാണ് ഭൂമി.. അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ഒരു കടല്‍ജീവി വന്നടിഞ്ഞത്... ഈ വിചിത്ര ജീവിയുടെ ചിത്രവും വീഡിയോയും നിരവധി ആളുകളാണ് ക്യാമറയില്‍ പകര്‍ത്തിയത്...
കൗതുകങ്ങളുടെ കലവറയാണ് ഭൂമി. മനുഷ്യൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നമുക്കറിയാത്ത ആയിരക്കണക്കിന് അദ്ഭുതങ്ങള്‍ ഭൂമിയില്‍ ഒളിച്ചിരിപ്പുണ്ട്. അത്തരത്തില്‍ മിക്കയാളുകള്‍ക്കും പരിചിതമല്ലാത്ത ഒരു വിചിത്ര ജീവി കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ തീരത്ത് വന്നടിഞ്ഞു.ഇപ്പോൾ അതിന്റെ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ കൗതുകം തോന്നുന്ന ഒരു ജീവിയാണ് ഇത് ആദ്യ കാഴ്ച്ചയിൽ കാണുമ്പൊൾ തോന്നുന്നത്. തെക്കന്‍ ഓസ്‌ട്രേലിയയിലെ പോര്‍ട്ട് ഏലിയറ്റിലുള്ള ഹോഴ്‌സ്ഷൂ ബേയിലാണ് അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ഒരു കടല്‍ജീവി വന്നടിഞ്ഞത്.
സുതാര്യമായ കുഴലുകളുടെ അറ്റത്ത് കക്ക പോലെയുള്ള ഭാഗവുമായുള്ള ഈ വിചിത്ര ജീവിയുടെ ചിത്രവും വീഡിയോയും നിരവധി ആളുകളാണ് ക്യാമറയില്‍ പകര്‍ത്തിയത്. പ്രദേശത്ത് താനസിക്കുന്ന വിക്കി ഇവാന്‍ എന്ന സ്ത്രീയാണ് ആദ്യം ഈ ജീവിയെ കടല്‍തീരത്ത് കണ്ടത്. മിക്ക ദിവസങ്ങളിലും കടല്‍തീരത്ത് നടക്കാന്‍ പോകുന്ന വിക്കി 26 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെയൊരു ജീവിയെ കാണുന്നത്. കടല്‍തീരത്ത് നീണ്ടു കിടക്കുന്ന ഇതിന്റെ ചിത്രവും വീഡിയോയും വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഇത് കണ്ടും കേട്ടുമറിഞ്ഞ് നിരവധിയാളുകള്‍ കടല്‍ തീരത്തെത്തി. ഇത് എഐയുടെ സൃഷ്ടിയാണോ എന്നുവരെ ആളുകള്‍ വിക്കിയോട് സംശയം പ്രകടിപ്പിച്ചു. അന്യഗ്രഹ ജീവി ഭൂമിയിലെത്തിയതാണ് എന്നായിരുന്നു ചിലര്‍ കരുതിയത്. എന്നാൽ സമുദ്രജീവി ഗവേഷകർക്ക് പെട്ടെന്ന് 'ആളെ' പിടികിട്ടി. യഥാര്‍ഥത്തില്‍ കവച ജന്തുവര്‍ഗത്തില്‍ ഉള്‍പ്പെട്ട ഗൂസ് ബര്‍ണക്കിളിന്റെ വലിയൊരു കോളനിയാണ് ഓസ്‌ട്രേലിയന്‍ തീരത്ത് വന്നടിഞ്ഞത്.
വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന വസ്തുക്കളില്‍ കൂട്ടമായി പറ്റിപ്പിടിച്ചാണ് ഇവ കഴിയുന്നത്. അങ്ങനെ പറ്റിപ്പിടിച്ചു കിടക്കുന്നതിനിടയിൽ ഇതിന്റെ ഏതെങ്കിലും ഒരു ഭാഗം അടര്‍ന്ന് തീരത്ത് എത്തിയതാവാമെന്ന് സൗത്ത് ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ മറൈന്‍ ഇക്കളോജിസ്റ്റായ ഡോ.സോയി ഡബിള്‍ഡേ പറയുന്നു.
https://www.facebook.com/Malayalivartha