സിറിയയില്‍ കരവഴി ആക്രമണം നടത്തി ഇസ്രയേല്‍. ഇറാനുമായി ബന്ധമുള്ള സിറിയക്കാരനെ പിടികൂടി ഇസ്രയേല്‍
സിറിയയില്‍ കരവഴി ആക്രമണം നടത്തി ഇസ്രയേല്‍. ഇറാനുമായി ബന്ധമുള്ള സിറിയക്കാരനെ പിടികൂടി ഇസ്രയേല്‍.
ഇറാന്‍ ബന്ധമുള്ള ഹെസ്ബുള്ള തീവ്രവാദികളെ പിടികൂടാന്‍ സിറിയയിലേക്ക് സൈനികരെ അയയ്‌ക്കുന്നതായി ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. കരവഴി ഞായറാഴ്ച സിറിയയില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേല്‍ സിറിയയെ കരവഴി ആക്രമിച്ചത്.
ഇതാദ്യമായാണ് സിറിയയെ കരവഴി ഇസ്രയേല്‍ ആക്രമിക്കുന്നത്. ലെബനനിലെ ഹെസിസ്ബുള്ള എന്ന ഭീകരവാദസംഘടനയും ഇറാനും സിറിയയുമായി അടുത്തബന്ധമാണുള്ളതെന്ന് നേരത്തെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഹെസ്ബുള്ള തീവ്രവാദികളെയും ഇറാന്‍ ഉദ്യോഗസ്ഥരെയും ആക്രമിക്കാന്‍ ഇസ്രയേല്‍ സിറിയയില്‍ ബോംബാക്രമണം നടത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് കരവഴി ഇസ്രയേല്‍ സിറിയയെ ആക്രമിക്കുന്നത്.
സിറിയ വഴി ലെബനനിലെ ഹെസ്ബുള്ള തീവ്രവാദികള്‍ക്ക് വീണ്ടും ആയുധങ്ങള്‍ ലഭിക്കരുതെന്ന് നിര്‍ബന്ധമുള്ളതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ലെബനനലില്‍ 2500 പേരെങ്കിലും കൊല്ലപ്പെടിട്ടുണ്ട്.
https://www.facebook.com/Malayalivartha