കിഴക്കൻ ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു... ഇരട്ട അഗ്‌നിപർവ്വതമായ മൗണ്ട് ലെവോടോബി ലക്കി ലാക്കിയാണ് പൊട്ടിത്തെറിച്ചത്...ഒറ്റരാത്രി കൊണ്ടാണ് അഗ്നിപർവ്വതം തീതുപ്പാൻ തുടങ്ങിയത്...
അഗ്നിപർവ്വത സ്ഫോടനങ്ങൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ വളരെ വലുതാണ് . അപ്രതീക്ഷിതായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ മനുഷ്യ ജീവൻ തന്നെ അപഹരിക്കുന്ന തരത്തിൽ ഉള്ളതാണ് . ഇപ്പോഴിതാ കിഴക്കൻ ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫ്‌ളോറസിലെ ഇരട്ട അഗ്‌നിപർവ്വതമായ മൗണ്ട് ലെവോടോബി ലക്കി ലാക്കിയാണ് പൊട്ടിത്തെറിച്ചത്. ഒറ്റരാത്രി കൊണ്ടാണ് അഗ്നിപർവ്വതം തീതുപ്പാൻ തുടങ്ങിയത്.
പിന്നാലെ അഗ്നിപർവ്വതത്തിന്റെ സമീപഗ്രാമങ്ങളിലെല്ലാം തീയും ചാരവും പരക്കുകയായിരുന്നു. അഗ്നിപർവ്വതത്തിൽ നിന്ന് പുക ഉയരാൻ തുടങ്ങിയതിന് പിന്നാലെ ഗ്രാമങ്ങളിലെ ആളുകളെ മാറ്റിപാർപ്പിക്കാനുള്ള ശ്രമങ്ങൾ അധികൃതരും ആരംഭിച്ചിരുന്നു.ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.27നും 2.48നും ഇടയിലാണ് അഗ്നിപർവ്വതം പൊട്ടത്തെറിച്ചത്. പലയിടങ്ങളിലും വീടുകൾക്ക് മുകളിലേക്ക് ലാവ വന്നു പതിച്ചതായി റിപ്പോർട്ടുകളുണ്ട്. പെട്ടന്നുണ്ടായ പൊട്ടിത്തെറി ആയതിനാൽ മേഖലയിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
നിരവധി വീടുകളും കടകളും ഓഫീസുകളും തീവീണ് കത്തിനശിച്ചു. ഗ്രാമത്തിലെ 10,925 പേരെ അഗ്നിപർവ്വത സ്‌ഫോടനം സാരമായി ബാധിച്ചതായി ദുരന്തനിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു.അപകടമുണ്ടായതിന്റെ നിരവധി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.വീടുകൾ ചാരവും പൊടിയും നിറഞ്ഞ് കിടക്കുന്നത് ചില വീടുകൾ കത്തിക്കൊണ്ടിരിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രദേശത്ത് ഉണ്ടായിരുന്ന തടിവീടുകളാണ് കൂടുതലും കത്തി നശിച്ചത്.ഇതിന് പുറമെ അഗ്നിപർവ്വതത്തിൽ നിന്നുള്ള പാറകൾ വീണും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.വരും ദിവസങ്ങളിലും ലാവ പുറത്തേക്ക് വരുന്നത് തുടരുമെന്നാണ് അധികൃതർ പറയുന്നത്.
https://www.facebook.com/Malayalivartha