'മില്‍ട്ടന്‍' ആഞ്ഞടിച്ച് ഒരു മാസത്തിനുള്ളില്‍ ക്യൂബയെ ബാധിച്ച് മറ്റൊരു ശക്തമായ കൊടുങ്കാറ്റ്
'മില്‍ട്ടന്‍' ആഞ്ഞടിച്ച് ഒരു മാസത്തിനുള്ളില്‍ ക്യൂബയെ ബാധിച്ച് മറ്റൊരു ശക്തമായ കൊടുങ്കാറ്റ്. കാറ്റഗറി 3യില്‍ വലിയ ചുഴലിക്കാറ്റായി അടയാളപ്പെടുത്തിയ 'റാഫേല്‍' ബുധനാഴ്ച ദ്വീപിന്റെ കരതൊട്ടു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 185 കിലോമീറ്റര്‍ ആണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇത് പടിഞ്ഞാറന്‍ പ്രവിശ്യയായ ആര്‍ട്ടെമിസയില്‍ ചുഴറ്റിവീശിയതായാണ് വിവരമുള്ളത്.
ബുധനാഴ്ച വൈകുന്നേരത്തോടെ കാറ്റഗറി 2 ആയി മെക്‌സിക്കോ ഉള്‍ക്കടലിലേക്കുതന്നെ വീണ്ടും പ്രവേശിച്ച് 168 കിലോമീറ്റര്‍ വേഗതയില്‍ വീശി. അവിടെനിന്നുള്ള അതിന്റെ ലക്ഷ്യസ്ഥാനം ഇതുവരെ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നത് തുടരുമെന്നാണ് കരുതുന്നത്.
അങ്ങനെയെങ്കില്‍ യു.എസിനെയോ മെക്‌സിക്കോയെയോ സമീപിക്കാന്‍ സാധ്യതയുണ്ട്.ചുഴലിക്കാറ്റ് നാശമുണ്ടാക്കിയ മേഖലയിലെ ദുരിതബാധിതര്‍ക്ക് ക്യൂബന്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു.
"
https://www.facebook.com/Malayalivartha