പ്രതിഷേധത്തിന്റെ ഭാഗമായി യുവതി അർധനഗ്നയായ സംഭവത്തിൽ വിശദീകരണവുമായി ഇറാൻ; ദൃശ്യങ്ങൾ പങ്കുവച്ചവർ ലൈംഗികത്തൊഴിൽ പ്രചരിപ്പിക്കുന്നു- ഹുസൈൻ സിമെയ്
ഇസ്‌ലാമിക് ആസാദ് സർവകലാശാലയിൽ പ്രതിഷേധത്തിന്റെ ഭാഗമായി യുവതി അർധനഗ്നയായ സംഭവത്തിൽ വിശദീകരണവുമായി പാരിസിലെ ഇറാൻ എംബസി. പ്രതിഷേധിച്ച് വിദ്യാർഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയതായും ഇവർ ഭർത്താവിൽനിന്നു വേർപിരിഞ്ഞതാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നാണ് ഇറാനിയൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. അസുഖം ഭേദമായാൽ സർവകലാശാലയിൽ പഠനം പുനരാരംഭിക്കുമെന്നും അന്തിമ തീരുമാനം സർവകലാശാലയുടേതാണെന്നും എംബസി അറിയിച്ചു.
അർധനനഗ്നയായി പ്രതിഷേധിച്ച യുവതിയുടെ നടപടിയെ അസാന്മാർഗികമെന്നാണ് ഇറാനിയൻ ശാസ്ത്ര വകുപ്പ് മന്ത്രി ഹുസൈൻ സിമെയ് വിശേഷിപ്പിച്ചത്. യുവതിയുടെ നടപടി അസന്മാർഗികവും ശരിഅത്ത് നിയമങ്ങളുടെ ലംഘനവുമാണ്. ദൃശ്യങ്ങൾ പങ്കുവച്ചവർ ലൈംഗികത്തൊഴിൽ പ്രചരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ധാർമികമായും മതപരമായും ന്യായീകരിക്കാൻ കഴിയാത്തതാണ് യുവതി ചെയ്തതെന്നും മന്ത്രിസഭാ യോഗത്തിൽ സിമെയ് പറഞ്ഞു.
വിദ്യാർഥിനി അഹൂ ദാര്യോയ് ആണ് സർവകലാശാലയിലും തെരുവിലും ഉൾവസ്ത്രം മാത്രം ധരിച്ച് പുറത്തിറങ്ങിയത്. ഇറാനിലെ കർശനമായ ഡ്രസ് കോഡിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. ഉടൻ തന്നെ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. തുടർന്ന് വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർഥിനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്റെ വാദം. അഹൂ ദാര്യോയുടെ പ്രതിഷേധം രാജ്യാന്തര തലത്തിൽത്തന്നെ ചർച്ചയായിരുന്നു.
അടിവസ്ത്രം മാത്രം ധരിച്ച് നടന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതും വീഡിയോയിലുണ്ട്. മാനസിക വൈകല്യമുളളതുകൊണ്ടാണ് യുവതി വേറിട്ട രീതിയിൽ എത്തിയതെന്നും പൊലീസ് സ്റ്റേഷനിൽ സുരക്ഷിതയാണെന്നും സർവകലാശാല വക്താവ് അമീർ മഹ്‌ജോബ് എക്സിൽ കുറിച്ചിരുന്നു. യുവതിയുടേത് ബോധപൂർവമായ പ്രതിഷേധമാണെന്ന് ചിലർ സോഷ്യൽമീഡിയിൽ പ്രതികരിച്ചിരുന്നു. കടുത്ത മതനിയമങ്ങളുളള ഇറാനിൽ ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളും പൊതുസമൂഹത്തിൽ അൽപവസ്ത്രം ധരിച്ച് നടക്കുന്നത് ഭീതി ജനിപ്പിക്കുന്ന കാര്യമാണ്.
യുവതി മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നും, ഇവർ പൊലീസ് സ്റ്റേഷനിൽ വച്ചും മാനസിക വിഭ്രാന്തി കാണിച്ചതായും യൂണിവേഴ്‌സിറ്റി വക്താവ് അമീർ മഹ്ജോബ് സമൂഹമാദ്ധ്യമത്തിൽ കുറിയ്ക്കുകയായിരുന്നു. എന്നാൽ യുവതി മാനസിക പ്രശ്‌നങ്ങൾ ഉള്ളയാൾ അല്ലെന്നും, അവർ ബോധപൂർവ്വം നടത്തിയ പ്രതിഷേധമാണെുമാണ് പലരും അഭിപ്രായപ്പെട്ടത്.
ശിരോവസ്ത്രത്തിന് പുറത്തേക്ക് നീളുന്ന ഒരു മുടിയിഴ പോലും ഇറാനില്‍ പ്രതിഷേധത്തിന്റെ അടയാളമാണ്. തോക്കിന്‍ മുനമ്പില്‍ നില്‍ക്കുന്നതുപോലെയാണ് ഇറാനിലെ ഓരോ സ്ത്രീ പ്രക്ഷോഭകാരിയുടേയും ജീവിതം. വിദ്യാര്‍ഥിനിയായ മഹ്‌സ അമീനിയും മാധ്യമപ്രവര്‍ത്തകയായ നിലൂഫര്‍ ഹമീദിയും മനുഷ്യാവകാശ പ്രവര്‍ത്തക വിദ മുവാഹീദും വിദ്യാര്‍ഥിനികളായ മെയ്ദി ഹുജാബ്രിയും നര്‍ഗീസ് ഹുസൈനിയുമെല്ലാം മരണം പതിയിരിക്കുന്ന ഇടനാഴി സ്വയം തിരഞ്ഞെടുത്തവരാണ്.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ ആകാശത്തെ മൂടിയിരിക്കുന്ന വസ്ത്രധാരണ നിയന്ത്രണങ്ങളെ ഇറാനില്‍നിന്ന് നാടുകടത്താന്‍ സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായവര്‍. മഹ്‌സ അമീനിക്ക് ജീവന്‍ നഷ്ടമായപ്പോള്‍ വിദ മുവാഹീദി ഉള്‍പ്പെടെ ചിലരെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചു. മറ്റു ചിലരെ നാടുകടത്തി. ടെഹ്‌റാനിലെ കസ്‌റ ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മഹ്‌സ അമീനിയുടെ വിയോഗത്തിന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആണ് ടെഹ്‌റാനിലെ സര്‍വകലാശാലയില്‍ അഹൂ ദാര്യോയ് ഭരണകൂടത്തോട് കലഹിച്ച് തെരുവിലേക്കിറങ്ങിയത്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് സര്‍വകലാശാലയ്ക്കുള്ളില്‍വെച്ച് തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയത് അവള്‍ക്കൊരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഉള്‍വസ്ത്രം മാത്രം ധരിച്ച് ഭരണകൂടത്തെ വെല്ലുവിളിച്ചാണ് തനിക്കേറ്റ അപമാനത്തെ അഹൂ ദാര്യോയ് മായ്ച്ചുകളഞ്ഞത്. ഇറാന്റെ പുതിയ പ്രസിഡന്റായി പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയാന്‍ അധികാരമേറ്റെടുത്ത് നാല് മാസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഹിജാബ് നിയമത്തില്‍ ഇളവുകള്‍ കൊണ്ടുവരുമെന്നത് പെസെഷ്‌കിയാന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു.
എന്നാല്‍ അധികാരം ലഭിച്ചതോടെ അതെല്ലാം പ്രസിഡന്റ് മറന്ന മട്ടാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ വാക്കുകള്‍ക്ക് വിരുദ്ധമായി ഒരു ചെറുവിരല്‍പോലും അനക്കാന്‍ പെസെഷ്‌കിയാന് കഴിയുന്നില്ല. കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അതേ പാതയിലൂടെയാണ് പെസെഷ്‌കിയാന്റെ സഞ്ചാരവും.
https://www.facebook.com/Malayalivartha