ഇസ്രയേലിലും അമർഷം പുകയുകയാണ്...ഗാസയിൽ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി...സൈന്യത്തെ പിൻവലിക്കാത്തതിന് പിന്നിൽ നെതന്യാഹു.. പ്രതിഷേധം ആളിക്കത്തിച്ച് ഗാലന്റിന്റെ വെളിപ്പെടുത്തൽ...
ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിനെ പുറത്താക്കിയതോടു കൂടി ഇസ്രയേലിലും അമർഷം പുകയുകയാണ് . പക്ഷെ ഇപ്പോഴിതാ ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത് . ഇസ്രയേലിൽ പ്രതിഷേധം ആളിക്കത്തിച്ച് ഗാലന്റിന്റെ വെളിപ്പെടുത്തൽ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളും വിമർശനങ്ങളും ഉന്നയിച്ച് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി യോവ് ഗാലന്റ്.
ഗാസയിൽ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി കഴിഞ്ഞിട്ടും സൈന്യത്തെ പിൻവലിക്കാത്തതിന് പിന്നിൽ നെതന്യാഹു മാത്രമാണെന്ന് ഗാലന്റ് കുറ്റപ്പെടുത്തി. ഇസ്രായേൽ സൈന്യം ഇനി ഗസ്സയിൽ തുടരരുതെന്ന് പുറത്താക്കാപ്പെട്ട പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഗസ്സയിലുള്ള ബന്ദികളുടെ ബന്ധുക്കളോട് സംസാരിക്കവെയാണ് ഗാലന്റ് ഇക്കാര്യം പറഞ്ഞതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഭിപ്രായ വൃത്യാസത്തെ തുടർന്ന് ഗാലന്റിനെ പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു തുറന്നുപറച്ചിൽ.
‘സൈന്യം ഗസ്സയിൽ തുടരുന്നതിന് സുരക്ഷാപരവും നയതന്ത്രപരവുമായ ന്യായീകരണങ്ങളുണ്ടെന്ന നെതന്യാഹുവിന്റെയും സർക്കാരിന്റെയും അവകാശവാദങ്ങളിൽ തനിക്കും ഐഡിഎഫ് മേധാവി ഹെർസി ഹലേവിക്കും സംശയങ്ങളുണ്ട്. ഗസ്സയിൽ ഇനി ഒന്നും ചെയ്യാനില്ല. പ്രധാന നേട്ടങ്ങളെല്ലാം കൈവരിച്ചു. നെതന്യാഹുവിന്റെ ആഗ്രഹം കൊണ്ടാണ് സൈന്യം അവിടെ തുടരുന്നതെന്ന് ഞാൻ ഭയപ്പെടുന്നു.
സ്ഥിരത സൃഷ്ടിക്കാൻ ഇസ്രായേൽ സേന ഗസ്സയിൽ തുടരണമെന്ന ആശയം സൈനികരുടെ ജീവൻ അപകടത്തിലാക്കുന്ന അനുചിതമായ ആശയമാണ്’ -യോവ് ഗാലന്റ് പറഞ്ഞു.പ്രതിരോധ മന്ത്രിയെ പുറത്താക്കിയതിൽ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം തുടരുകയാണ്.ബന്ദി മോചനത്തിൽ നെതന്യാഹുവിന്റെ പരിഗണനാവിഷയങ്ങൾ എന്തൊക്കെയാണെന്നതിൽ സംശയവും ആശങ്കയും ഗാലന്റ് പങ്കുവെച്ചു.
https://www.facebook.com/Malayalivartha