ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താനായി ഇറാന്‍..തയ്യാറാക്കിയ ഗൂഡാലോചന പുറത്ത്...രണ്ടു തവണയാണ് കൊലപാതക ശ്രമം നടത്തിയത്...51കാരനായ ഇയാള്‍ ഇപ്പോള്‍ ടെഹ്‌റാനില്‍ ഒളിവിലാണെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സി..
ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വരുന്നതോടു കൂടി തന്നെ ഇനി എന്തൊക്കെ മാറ്റങ്ങൾ ആയിരിക്കും സംഭവിക്കാൻ പോകുന്നത് എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത് . അതിൽ എല്ലാവർക്കും അറിയേണ്ടത് പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ യുദ്ധത്തിന് ഒരു അറുതി വരുമോ എന്നുള്ളതാണ് . കാരണം ജോണെ ബൈഡൻ വിചാരിച്ചിട്ട് ഒരു വർഷത്തോളം കഴിഞ്ഞിട്ടും ഒന്നും തന്നെ സംഭവിച്ചിട്ടില്ല . അങ്ങനെ ഉള്ള സാഹചര്യത്തിൽ ട്രംപ് അധികാരം ഏൽക്കുന്നതോടെ ഒരു വലിയ മാറ്റം തന്നെ സംഭവിക്കും എന്നുള്ളത് വളരെ വ്യക്തമാണ് .
സമാധാനപരമായിട്ടുള്ള നീക്കങ്ങൾ ആകുമോ ട്രംപ് എടുക്കുക എന്നുള്ളതും ഏറെ പ്രാധാന്യമുള്ളതാണ്. അതിനിടയിൽ മറ്റൊരു റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത് . അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താനായി ഇറാന്‍ തയ്യാറാക്കിയ ഗൂഡാലോചന പുറത്ത്. ഇതിന് വേണ്ടി ക്വട്ടേഷന്‍ നല്‍കിയിരുന്നു ഇറാന്‍. രണ്ടു തവണയാണ് കൊലപാതക ശ്രമം നടത്തിയത്. ഇറാനിയല്‍ റെവലൂഷനറി ആര്‍മിയുമായി ബന്ധമുള്ള ഫര്‍ഹാദ് ഷക്കീരിയാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. 51കാരനായ ഇയാള്‍ ഇപ്പോള്‍ ടെഹ്‌റാനില്‍ ഒളിവിലാണെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ പറയുന്നു. ഷക്കീരിയ്‌ക്കൊപ്പം കാര്‍ലിസ്ലെ റിവേര,
ജോനാഥന്‍ ലോഡ്ഹോള്‍ട്ട് എന്നിവരേയും ഉപയോഗിച്ചു. കോടിക്കണക്കിന് രൂപ പ്രതിഫലമാണ് വാഗ്ദാനം ചെയ്തത്.അമേരിക്കയില്‍ താമസിക്കുന്ന രണ്ട് ജൂത ബിസിനസ്സുകാരെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് ഇറാന്‍ ക്വട്ടേഷന്‍ നല്‍കിയതായാണ് പുറത്തു വരുന്ന വിവരം.രണ്ടു തവണ ട്രംപിനെ കൊല്ലാന്‍ ഇവര്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയും ട്രംപിനെ വകവരുത്താനുള്ള നിര്‍ദ്ദേശം അമേരിക്കയിലുണ്ടായിരുന്നവര്‍ക്ക് ഷെക്കേരി നല്‍കി. എന്നാല്‍ അത് പോലെ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് കൊലപാതക ശ്രമം ഒഴിവാക്കാന്‍ അമേരിക്കയിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ട്രംപ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന വിലയിരുത്തലിലാണ് ഇത്.
https://www.facebook.com/Malayalivartha