രാസായുധത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയ്‌ക്ക് സമാധാന നൊബേല്‍
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ലോകവ്യാപകമായി രാസായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിന്(ഒ.പി.സി.ഡബ്ല്യു).
1997ലാണ് ഒ.പി.സി.ഡബ്ല്യു രൂപീകരിക്കുന്നത്. ലോകമെങ്ങും വര്‍ധിച്ചുവരുന്ന രാസായുധങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. സിറിയയിലെ രാസായുധ പ്രയോഗത്തിനെതിരെയുളള ഇടപെടലാണ് സംഘടനയ്‌ക്ക് പുരസ്‌കാരം നേടിക്കൊടുക്കുത്തത്. ഒ.പി.സി.ഡബ്ല്യുയുടെ ശ്രമഫലമായിട്ടാണ് 2014ന്റെ പകുതിയോടെ മുഴുവന്‍ രാസായുധങ്ങളും നശിപ്പിക്കാന്‍ സിറിയന്‍ സര്‍ക്കാരും വിമതരും തീരുമാനമെടുത്തത്.
അമേരിക്കയെയും റഷ്യയെയും നോബേല്‍ സമിതി വിമര്‍ശിച്ചു. രാസായുധ നശീകരണത്തിനുള്ള അന്ത്യശാസനം പാലിച്ചില്ലെന്ന് സമിതി പറഞ്ഞു. 2012 ഏപ്രിലില്‍ ആയിരുന്നു നിരായുധീകരണത്തിന് നല്‍കിയ അവസാന സമയം.
https://www.facebook.com/Malayalivartha