ക്യൂബയെ തകര്‍ത്ത് ഭൂചലനങ്ങള്‍... 5.9 തീവ്രതയിലും 6.8 തീവ്രതയിലും ഭൂചലനം..
ഹരികെയ്ന്‍ ചുഴലിക്കൊടുങ്കാറ്റും കടുത്ത പ്രളയവും നേരിട്ടതിന്റെ തകര്‍ച്ചയില്‍ നിന്ന് കരകയറും മുന്‍പ് ദ്വീപ് രാജ്യമായ ക്യൂബയെ തകര്‍ത്ത് ഭൂചലനങ്ങള്‍. 5.9 തീവ്രതരേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി മണിക്കൂറുകള്‍ക്കകം 6.8 തീവ്രതയില്‍ ശക്തിയേറിയ മറ്റൊരു ഭൂചലനവും ഉണ്ടാകുകയായിരുന്നു. കിഴക്കന്‍ ക്യൂബയില്‍ ബാര്‍ട്ടലോം മാസോ തീരത്ത് നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഇതില്‍ ശക്തിയേറിയ ഭൂചലനം ഉണ്ടായതെന്ന് തെളിഞ്ഞു.
വീടുകള്‍ക്കും വലിയ കെട്ടിടങ്ങള്‍ക്കും വഴികള്‍ക്കുമെല്ലാം വലിയ നാശമാണ് ഭൂചലനത്തിലുണ്ടായത്. എന്നാല്‍ ആള്‍നാശം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. റഫാല്‍ എന്ന കാറ്റഗറി മൂന്നില്‍ പെട്ട കാറ്റ് കരീബിയന്‍ ദ്വീപരാഷ്ട്രത്തെ പിടിച്ചുകുലുക്കിയത് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. ക്യൂബയിലെ വലിയ നഗരങ്ങളായ സാന്റിയാഗോ ഡി ക്യൂബ, ഹോള്‍ഗ്യുവിന്‍, ഗ്വാണ്ടനാമോ തുടങ്ങിയ നഗരങ്ങളിലെ ജനങ്ങള്‍ ഭൂചലനത്തില്‍ ഭയചകിതരായി.
പലരും സുരക്ഷാ സ്ഥാനം നോക്കി വീടുകളില്‍ നിന്നും ഇറങ്ങിയോടി. റഫാല്‍ കൊടുങ്കാറ്റ് വന്നുപോയതിന് പിന്നാലെ ക്യൂബയില്‍ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായിരുന്നു.
https://www.facebook.com/Malayalivartha