ഇന്ത്യ ഉള്‍പ്പെടെയുള്ള തങ്ങളുടെ സൗഹൃദ രാജ്യങ്ങള്‍ക്ക്... റഷ്യ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ വില്‍ക്കാന്‍ തീരുമാനിച്ചു...റഷ്യയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ ഗുണകരമാകുകയാണ്...
മോദി സർക്കാരിന്റെ വരവോടു കൂടി തന്നെ പല രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ വർധിക്കുകയാണ് ചെയ്തിരിക്കുന്നത് . അതിൽ ഏറ്റവും എടുത്തു പറയേണ്ടത് റഷ്യയുമായുള്ള മോദിയുടെ ബന്ധമാണ് . ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്താണ് റഷ്യ. ‘റഷ്യ എന്ന് കേള്‍ക്കുമ്പോള്‍, ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ആദ്യം വരുന്ന വാക്ക് ഇന്ത്യയുടെ ഏത് സാഹചര്യത്തിലും ഒപ്പം നില്‍ക്കുന്ന ഒരു നല്ല സുഹൃത്ത്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെയും റഷ്യയെയും വിശേഷിപ്പിച്ചത്.
യുക്രെയ്ന് എതിരായ സൈനിക നടപടിയെ തുടര്‍ന്ന് റഷ്യയ്ക്ക് എതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നായിരുന്നു ഇന്ത്യ ഉള്‍പ്പെടെയുള്ള തങ്ങളുടെ സൗഹൃദ രാജ്യങ്ങള്‍ക്ക് റഷ്യ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇത് റഷ്യയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ ഗുണകരമാകുകയാണ് ഉണ്ടായത്. വര്‍ഷങ്ങളായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്ന അറേബ്യന്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ചെലവിലാണ് റഷ്യ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കിയത്.റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയ്ക്ക് ആഗോള എണ്ണ പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറയുന്നു.
റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയിരുന്നെങ്കില്‍, ലോകത്ത് ക്രൂഡ് ഓയില്‍ വില അനുദിനം വര്‍ദ്ധിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുടെ ഊര്‍ജ്ജ നയം പ്രായോഗികമാണെന്നും, എണ്ണവിലയില്‍ റഷ്യ വാഗ്ദാനം ചെയ്യുന്ന നിരക്കുകള്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്നതാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ചൂണ്ടിക്കാട്ടി. റഷ്യന്‍ എണ്ണ ഒരിക്കലും ഉപരോധത്തിന് വിധേയമായിരുന്നില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധ ആശങ്കകള്‍ക്കിടെ യൂറോപ്യന്‍ രാജ്യങ്ങളും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ഗണ്യമായ അളവില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ.
ഏത് എണ്ണദാതാക്കളായാലും അവര്‍ മിതമായ നിരക്ക് വാഗ്ദാനം ചെയ്താല്‍ അത് ഇന്ത്യ വാങ്ങുമെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. അത് തന്നെയാണ് ഇത്രയും കാലമായിട്ട് ചെയ്തു കൊണ്ട് ഇരിക്കുന്നത്. ഏതായാലും യുദ്ധത്തിന്റെ പ്രത്യഘാതം ആഗോള വിപണിയിൽ അടക്കം വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
https://www.facebook.com/Malayalivartha