റഷ്യയിലെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാന്‍ ജോലിയുടെ ഇടവേളകളിയും സൗകര്യമൊരുക്കണമെന്ന് പുടിന്‍
യുക്രെയ്ന്‍ യുദ്ധം കൂടിയായതോടെ റഷ്യയില്‍ ജനസംഖ്യാ വളര്‍ച്ച വളരെ കുറഞ്ഞ അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ജനസംഖ്യ പരിഹരിക്കാന്‍ പുതിയ നടപടിയുമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എത്തിയത്. ജനന നിരക്ക് ഉയര്‍ത്താന്‍ ജോലിയുടെ ഇടവേളകളില്‍ പോലും ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടിലാണത്രെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.
ജനസംഖ്യയിലെ ഇടിവ് നിയന്ത്രിക്കാന്‍ വേറേയും നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ വന്ധ്യതാ പരിശോധന, 24 വയസിന് താഴെയുള്ളവര്‍ക്ക് ആദ്യ കുഞ്ഞുണ്ടാകുമ്പോള്‍ 8.6 ലക്ഷം റൂബിള്‍ (8,500 ബ്രിട്ടീഷ് പൗണ്ട്) നല്‍കുക, ഗര്‍ഭച്ഛിദ്രം നിരോധിക്കുക, വിവാഹമോചനങ്ങള്‍ നിരുത്സാഹപ്പെടുത്താനായി ഫീസ് കുത്തനെ ഉയര്‍ത്തുക മുതലായവയാണ് അവ. വനിതാ തൊഴിലാളികളെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും പ്രോത്സാഹിപ്പിക്കണമെന്നും അതിനായി തൊഴിലുടമകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന വ്യത്യസ്തമായ നിര്‍ദേശവും റഷ്യന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ജനസംഖ്യാപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായി ലൈംഗിക മന്ത്രാലയം രൂപീകരിക്കുന്നതു പോലും സര്‍ക്കാരിന്റെ പരിഗണനയിലാണത്രെ. ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ കൗതുകകരമായ മറ്റു ചില നിര്‍ദേശങ്ങള്‍ കൂടി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ട് വരെ ലൈറ്റുകളും ഇന്റര്‍നെറ്റും ഓഫ് ചെയ്യുക എന്നത് അതിലൊന്നു മാത്രം.
ഡേറ്റിങ്ങിനു പോകാനും, വിവാഹത്തിനു ശേഷം രാത്രി ഹോട്ടലില്‍ താമസിക്കാനുമൊക്കെ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതുമൊക്കെ പരിഗണനയിലുണ്ട്. 23 വയസില്‍ താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ചെലവിന് കൊടുക്കുന്ന പദ്ധതി പ്രാദേശികാടിസ്ഥാനത്തില്‍ നടപ്പാക്കിക്കഴിഞ്ഞു. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി പ്രത്യുത്പാദനശേഷി പരിശോധിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജോലിത്തിരക്ക് എന്നത് പ്രത്യുത്പാദനം ഒഴിവാക്കുന്നതിനുള്ള ഒരു കാരണമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആളുകള്‍ക്ക് അവരുടെ കുടുംബം വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനായി ഇടവേളകള്‍ പ്രയോജനപ്പെടുത്തുകയും വേണമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രി ഡോ. യെവ്ഗെനി ഷെസ്തോപലോവ് പറഞ്ഞു.
ദിവസത്തില്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന ആളുകള്‍ പ്രത്യുല്‍പാദനത്തിന് എങ്ങനെ സമയം കണ്ടെത്തുമെന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോളായിരുന്നു മന്ത്രിയുടെ മറുപടി.
റഷ്യന്‍ ജനതയുടെ സംരക്ഷണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പുടിന്‍ മുമ്പ് പറഞ്ഞിരുന്നു. റഷ്യയുടെ വിധി, നമ്മളില്‍ എത്ര പേര്‍ ശേഷിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും ഇത് ദേശീയ പ്രാധാന്യമുള്ള വിഷയമാണ് എന്നും പുടിന്‍ പറഞ്ഞു.
1999 ന് ശേഷം ഏറ്റവും താഴ്ന്ന ജനന നിരക്കാണ് റഷ്യയില്‍ നിലവിലുള്ളത്. ജൂണില്‍ 100,000 ല്‍ താഴെ ജനനങ്ങളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. റഷ്യയുടെ ഗവണ്‍മെന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയായ റോസ്സ്റ്റാറ്റ് പറയുന്നതനുസരിച്ച്, രാജ്യത്ത് ജനനനിരക്കില്‍ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. 2024 ജനുവരി മുതല്‍ ജൂണ്‍ വരെ 16,000 കുട്ടികളാണ് റഷ്യയില്‍ ജനിച്ചിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024 ല്‍ രാജ്യത്ത് മരണനിരക്കും കൂടുതലാണ്. 49,000 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha