ആയുധനിര്‍മ്മാണ ശാലകളില്‍ ഇറാന്‍ രാസായുധങ്ങള്‍ നിര്‍മ്മിക്കുന്നു; ഇസ്രയേല്‍ കത്തിക്കാന്‍ നീക്കം
തീക്കളിക്ക് തുനിഞ്ഞ് ഇറാന്‍ ഭരണകൂടം. ജൂത രാഷ്ട്രം കത്തിക്കുമെന്ന് വെല്ലുവിളിച്ച് മാരകായുധങ്ങള്‍ നിര്‍ക്കുന്നു. ഇറാന്റെ ആയുധശാലകളില്‍ ഒരുങ്ങുന്നത് രാസായുധങ്ങള്‍. ഇറാനില്‍ നിന്ന് തന്നെ വിവരങ്ങല്‍ ചോര്‍ത്തി അമേരിക്ക. ഇറാന്‍ രാസായുധങ്ങള്‍ വികസിപ്പിച്ചതായി അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ മാത്യൂ ലെവിറ്റ്. അദ്ദേഹം ബിസിനസ് ഇന്‍സൈഡറിനോട് പറഞ്ഞു. സൈനികരെയും സാധാരണക്കാരെയും ഒരുപോലെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ശക്തമായ പദാര്‍ത്ഥങ്ങളായ ഫെന്റനൈല്‍ പോലെയുള്ള സിന്തറ്റിക് ഒപിയോയിഡുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ രാസായുധങ്ങള്‍ വികസിപ്പിച്ചതെന്നും മാത്യു ലെവിറ്റ് മുന്നറിയിപ്പ് നല്‍കി. ഇവ ഗ്രനേഡുകളിലോ പീരങ്കികളിലോ വിന്യസിച്ചാല്‍ ആള്‍നാശം ഉറപ്പാണെന്നാണ് അദ്ദേഹം പറയുന്നത്.
ഫെന്റനൈല്‍ പോലെയുള്ള ഒപിയോയിഡുകള്‍, അനിമല്‍ ട്രാന്‍ക്വിലൈസറുകള്‍ എന്നിവയ്ക്ക് നിയമാനുസൃതമായ മെഡിക്കല്‍ ഉപയോഗങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ഇവ ദുരുപയോഗം ചെയ്താല്‍ ഗുരുതരമായ രോഗങ്ങളോ മരണമോ പോലും സംഭവിക്കാം. ഒരാളെ കൊലപ്പെടുത്തണോ അതോ അബോധാവസ്ഥയിലേയ്ക്ക് തള്ളിവിടണോ എന്നത് ഇത്തരം രാസവസ്തുക്കളുടെ അളവിനെ ആശ്രയിച്ചിരിക്കും. അതിനാല്‍, ഇസ്രായേല്‍ സൈനികരെയും സാധാരണക്കാരെയും തട്ടിക്കൊണ്ടുപോകാന്‍ ഹിസ്ബുല്ലയും ഹമാസും പോലെയുള്ള ?ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ ഇത്തരം രാസായുധങ്ങള്‍ കൈമാറാന്‍ സാധ്യത കൂടുതലാണെന്ന് മാത്യു ലെവിറ്റ് പറയുന്നു.
രാസായുധമായി ഉപയോഗിച്ചാല്‍ നിരവധി പേര്‍ കൂട്ടത്തോടെ കൊല്ലപ്പെടാന്‍ കാരണമാകുന്ന രാസവസ്തുവാണ് ഫെന്റനൈല്‍. ഇരയുടെ കേന്ദ്ര നാഡീവ്യൂഹത്തെയാണ് ഇത്തരം രാസവസ്തുക്കള്‍ ബാധിക്കുന്നതെന്ന് മാത്യു ലെവിറ്റ് പറഞ്ഞു. ഒരിക്കല്‍ ശ്വസിച്ചാല്‍, ഇരകള്‍ക്ക് പൂര്‍ണ്ണ ബോധം നഷ്ടപ്പെടുകയും അബോധാവസ്ഥയിലുള്ള ഇരകളെ ബന്ദികളാക്കാനും കഴിയും. 1980കളിലെ ഇറാന്‍ഇറാഖ് യുദ്ധസമയത്ത് ഇറാനെതിരെ ഇറാഖ് മസ്റ്റാര്‍ഡ് ?ഗ്യാസ് പോലെയുള്ള രാസായുധങ്ങള്‍ പ്രയോ?ഗിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. അന്ന് ഇറാന്‍ രാസായുധത്തിന്റെ ഇരയായിരുന്നു. 10 ലക്ഷത്തോളം ആളുകളാണ് അന്ന് ഇറാനില്‍ മരിച്ചുവീണതെന്നും മാത്യു ലെവിറ്റ് ചൂണ്ടിക്കാട്ടി.
ലെബനനില്‍ അജ്ഞാതമായ ഒരു ടെക്‌നോളജി സ്‌ഫോടനത്തിനായിരുന്നു സെപ്റ്റംബര്‍ 17ന് ലോകം സാക്ഷ്യം വഹിച്ചത്. ആരാണ് അതിന്റെ ബുദ്ധികേന്ദ്രമെന്ന് പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോള്‍ അന്നത്തെ നിഗൂഢമായ ആ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദിന്റെ കറുത്ത കൈകളാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുറന്നുസമ്മതിച്ചിരിക്കുന്നത്.
ഇതിനിടെ ഇസ്രയേലി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഇറാന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ആണവ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ഇറാന്റെ ഓഫന്‍സീവ് സൈബര്‍ ഓപ്പറേഷനുമായി ബന്ധമുള്ള ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് വിവരം. സോറെഖ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുന്ന ഒരു പ്രമുഖ ഇസ്രയേലി ആണവ ശാസ്ത്രജ്ഞന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ ഹാക്കിംഗ് ഗ്രൂപ്പ് ടെലിഗ്രാമിലൂടെ പുറത്തുവിട്ടു.
ഇസ്രയേലിന്റെ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കിള്‍ ആക്‌സിലറേറ്റര്‍ പ്രൊജക്ടില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരുടെ വിവരങ്ങളും ഇറാനിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും ഈ വിവരങ്ങള്‍ പുറത്തുവിട്ടുമെന്നുമാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറലിന്റെയും യുഎസിലെ ഇസ്രായേല്‍ അംബാസഡറുടെയും സ്വകാര്യ ഫോട്ടോഗ്രാഫുകളും രേഖകളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബ വിവരങ്ങളും ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുമുണ്ട്. ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 20142015 കാലയളവിലെ ചില ചിത്രങ്ങളും ഹാക്കര്‍ സംഘം ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ അതും പുറത്തുവിടുമെന്നും ഇറാനിയന്‍ ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തിയതായും ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ ഗൗരവതരവും രഹസ്യാത്മകവുമായ വിവരങ്ങള്‍ പുറത്തുവന്നേക്കുമോയെന്ന് ഇസ്രായേലി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ചോര്‍ന്ന ചിത്രങ്ങള്‍ ഇസ്രായേലി ആണവോര്‍ജ കമ്മീഷന്റെ പ്രൊജക്ടുകളുടേതല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഡിമോണ ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ നിന്ന് ചില വിവരങ്ങള്‍ ചോര്‍ത്തിയതായി ഇതേ ഹാക്കര്‍ സംഘം മുന്‍പും അവകാശപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha