രണ്ടാമൂഴം ലഭിച്ച ഡൊണാള്‍ഡ് ട്രംപ്... ചുമതലയേറ്റ് കഴിഞ്ഞാല്‍ ആദ്യം ചെയ്യാൻ പോകുന്നത് യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതായിരിക്കും.. ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു..
അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമൂഴം ലഭിച്ച ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റ് കഴിഞ്ഞാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളില്‍ പ്രമഥമ പരിഗണന യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതായിരിക്കും. ഇസ്രയേലിനെ സഹായിച്ചു കൊണ്ട് ഇപ്പോഴും യുദ്ധക്കളത്തിൽ അമേരിക്കയുണ്ട് . അത്യാധുനിക ആയുധങ്ങൾ എല്ലാം ഇസ്രായേലിന് അമേരിക്ക കൊടുക്കുന്നുണ്ട് . പക്ഷെ ട്രംപ് വന്നതിന് ശേഷം എല്ലാം സമാധാനമാക്കാനുള്ള ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നത് . അതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം ഇപ്പോള്‍ തന്നെ ആരംഭിച്ച് കഴിഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിരവധി നിര്‍ദ്ദേശങ്ങളാണ് ട്രംപ് മുന്നോട്ട് വെയ്ക്കാന്‍ പോകുന്നത്.അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം 1200 കിലോമീറ്റര്‍ നോ വാര്‍ സോണാക്കുക എന്നതാണ്. നേരത്തേ താനാണ് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നു എങ്കില്‍ റഷ്യ-യുക്രൈന്‍ യുദ്ധം ഉണ്ടാകില്ലായിരുന്നു എന്നാണ് ട്രംപ് പറഞ്ഞിരുന്നത്. മാത്രമല്ല ഇപ്പോഴും യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇരു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു നല്‍കുക എന്നതായിരിക്കും മറ്റൊരു പ്രധാന നിര്‍ദ്ദേശം.
കൂടാതെ നാറ്റോയിലെ യുക്രൈന്റെ നാറ്റോ അംഗത്വം റദ്ദാക്കുക ബ്രിട്ടീഷ് പട്ടാളത്തിന്റെ കാവല്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ എന്നും സൂചനയുണ്ട്.നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് വെടിനിര്‍ത്തല്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതിനിടയില്‍ ട്രംപിന്റെ മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ സമൂഹമാധ്യമങ്ങളില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കിയെ കളിയാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നുണ്ട്.
അവയിലെ വ്യക്തമായ സൂചന അമേരിക്ക സെലന്‍സ്‌ക്കിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കും എന്നാണ്. ജോബൈഡന്റെ കാലഘട്ടത്തില്‍ യുക്രൈന് വന്‍തോതില്‍ അമേരിക്കന്‍ സഹായം ലഭിച്ചതിനെ ആയിരിക്കാം ട്രംപിന്റെ മകന്‍ കളിയാക്കിയതെന്നാണ് കരുതപ്പെടുന്നത്
https://www.facebook.com/Malayalivartha