ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേലിന്റെ സംഹാര താണ്ഡവം.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യാപകമായ ആക്രമണം...മൂന്ന് കമാൻഡർമാരെ വകവരുത്തി... തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് സൈനിക ഗ്രൗണ്ട് ഓപ്പറേഷൻ...
ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേലിന്റെ സംഹാര താണ്ഡവമാണ് ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്നത് . ഹമാസിനെ ഒരു വിധം മുച്ചൂടും മുടിപ്പിച്ച ശേഷം ഇനി ലെബനനിലുള്ള ഹിസ്ബുല്ലകൾ ആണ് . ഹിസ്ബുല്ലകൾ തുടങ്ങി ഇനി അവർക്ക് അവസാനിപ്പിക്കാൻ സാധിക്കില്ല . അവസാനിപ്പിക്കണം എങ്കിൽ ഇനി ഇസ്രായേൽ തന്നെ കരുതണം . ഹമാസിനോട് പയറ്റുന്ന അതെ തന്ത്രം തന്നെയാണ് ഹിസ്ബുല്ലകളോട് പയറ്റി കൊണ്ട് ഇരിക്കുന്നത് . ഇവരുടെ തലവന്മാർ , യൂണിറ്റിലെ കമാൻഡർമാർ എന്നിവരെ തേടിപിടിച്ചാണ് കൊലപ്പെടുത്തുന്നത് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യാപകമായ ആക്രമണം അരങ്ങേറിയത് . തെക്കൻ ലെബനനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ നിരവധി ഉന്നത ഫീൽഡ് കമാൻഡർമാരെ വധിച്ചെന്ന് ഇസ്രായേൽ. മുഹമ്മദ് മൂസ സലാഹ്, അയ്മാൻ മുഹമ്മദ് നബുൽസി, ഹജ്ജ് അലി യൂസഫ് സലാഹ് എന്നീ പ്രമുഖ ഹിസ്ബുല്ല നേതാക്കൾ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേലിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ സേന വ്യക്തമാക്കി. തെക്കൻ ലെബനനിലെ ഖിയാം മേഖലയിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രമുഖ ഹിസ്ബുല്ല കമാൻഡറായ മുഹമ്മദ് മൂസ സലാഹ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
ഗോലാൻ കുന്നുകൾ, അപ്പർ ഗലീലി എന്നിവയുൾപ്പെടെ ഇസ്രായേലിലെ പ്രദേശങ്ങൾ ലക്ഷ്യമിട്ട് 2,500-ലധികം റോക്കറ്റുകൾ വിക്ഷേപിക്കുകയും തെക്കൻ ലെബനനിലെ ഇസ്രായേൽ പ്രതിരോധ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തയാളാണ് മുഹമ്മദ് മൂസ സലാഹ് എന്ന് ഇസ്രായേൽ അറിയിച്ചു. ഹിസ്ബുല്ലയുടെ ആന്റി ടാങ്ക് മിസൈൽ യൂണിറ്റിന് നേതൃത്വം നൽകിയ അയ്മാൻ മുഹമ്മദ് നബുൾസി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉയർന്ന റാങ്കിലുള്ള ഹിസ്ബുല്ല ആൻ്റി ടാങ്ക് കമാൻഡറാണ് അയ്മാൻ മുഹമ്മദ് നബുൾസി.
തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് ഇസ്രായേലിൻ്റെ സൈനിക ഗ്രൗണ്ട് ഓപ്പറേഷൻ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് എന്ന് രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അറിയിച്ചിരിക്കുകയാണ് .പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള തീരുമാനം എപ്പോഴാണ് എടുത്തതെന്ന് കാറ്റ്സ് വ്യക്തമാക്കിയിട്ടില്ല, വിപുലീകരണം എന്താണെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.തെക്കൻ ലെബനനിൽ നിന്ന് ഹിസ്ബുള്ളയെ പുറത്താക്കാൻ കഴിഞ്ഞ മാസം ആദ്യം ഇസ്രായേൽ “limited ground operation” എന്ന് വിശേഷിപ്പിച്ചിരുന്നു.
തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ഇൻഫ്രാസ്ട്രക്ചർ എന്ന് ഇസ്രായേൽ സൈന്യം വിശേഷിപ്പിച്ചതിന് നേരെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഏകദേശം 20 ഇസ്രായേലി വ്യോമാക്രമണങ്ങൾ നടന്നു. “ഒരു വെടിനിർത്തലിലും” ഇസ്രായേൽ സമ്മതിക്കില്ലെന്ന് പുതുതായി നിയമിതനായ പ്രതിരോധ മന്ത്രി പറഞ്ഞു.ഇസ്രായേലിൻ്റെ വടക്കൻ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെയാണ് ലിറ്റാനി നദി. തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ ഗ്രൗണ്ട് ഓപ്പറേഷൻ നടത്തിയിട്ടും, ഹിസ്ബുള്ള വടക്കൻ ഇസ്രായേലിൻ്റെ ഭാഗങ്ങൾക്കെതിരെ ദിവസേന റോക്കറ്റുകളുടെ ആക്രമണം നടത്തുകയും ഇസ്രായേലി നഗരങ്ങൾക്കെതിരെ ഡ്രോണുകൾ വിക്ഷേപിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha