അഗ്നിപർവതങ്ങളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും..മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്...
അഗ്നിപർവതങ്ങളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ഇവയെ നേരിട്ടുകാണാത്തവരാണ് അധികമെങ്കിലും ഇവയുടെ ചിത്രങ്ങളും ഇവ ക്ഷോഭിച്ചതു സംബന്ധിച്ച വാർത്തകളുമൊക്കെ നമ്മൾ ധാരാളം കാണാറും കേൾക്കാറുമുണ്ട്. നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നും തന്നെ അഗ്നിപർവതങ്ങളില്ല. ഇന്ത്യയിലുള്ള ഒരേയൊരു അഗ്നിപർവതം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്. ഇന്തൊനീഷ്യ പോലുള്ള രാജ്യങ്ങളിൽ ധാരാളം സജീവ അഗ്നിപർവതങ്ങളുണ്ട്.
ഇപ്പോൾ അത്യപൂർവ്വമായൊരു പ്രകൃതി പ്രതിഭാസത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. മഞ്ഞുമൂടി വെള്ളപുതച്ച മലനിരകളിലൂടെ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്. ഫോട്ടോഗ്രാഫർ ജെറോൻ വാൻ ന്യൂവെൻഹോവ് ആണ് ഈ മനോഹര ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തൊട്ടുപിന്നാലെ വീഡിയോ വൈറലായി മാറുകയും ചെയ്തു.
ഐസ്‌ലൻഡിലെ സുന്ദുകാഗിഗറിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. വീഡിയോയിൽ ആവി രൂപപ്പെടാതെ മഞ്ഞിന് മുകളിലൂടെ ഒഴുകുന്ന ചൂടുള്ള ലാവ കണ്ട് പലരും ഒരു നിമിഷം സംശയിച്ചു. ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാകാമെന്നും ചിലർ കമന്റ് ചെയ്തു. എന്നാൽ ഇതിനെല്ലാം വിശദീകരണവുമായി ചിത്രം പകർത്തിയ ന്യൂവെൻഹോവ് തന്നെ രംഗത്തെത്തി.
https://www.facebook.com/Malayalivartha