Widgets Magazine
15
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍മാരെ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) നിയമിക്കുന്നു


ഈ യോഗ്യതകളുണ്ടെങ്കിൽ ട്രായിയില്‍ തകർപ്പൻ അവസരം, അരലക്ഷത്തിന് മുകളില്‍ ശമ്പളം, കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇതിലും നല്ല ഒരവസരം ഇനി കിട്ടാനില്ല


വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില..സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്...ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്..55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക...


അഗ്നിപർവതങ്ങളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും..മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്...


ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേലിന്റെ സംഹാര താണ്ഡവം.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യാപകമായ ആക്രമണം...മൂന്ന് കമാൻഡർമാരെ വകവരുത്തി... തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് സൈനിക ഗ്രൗണ്ട് ഓപ്പറേഷൻ...

ഐബിയും, റോയും തേക്കടിയിൽ തമ്പടിച്ചു...! ഇസ്രായേലികളെ തൊട്ടവന്മാരെ കേരളംകടത്തി,രാജ്യദ്രോഹികൾ എന്ന്

15 NOVEMBER 2024 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

അഗ്നിപർവതങ്ങളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും..മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്...

ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേലിന്റെ സംഹാര താണ്ഡവം.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യാപകമായ ആക്രമണം...മൂന്ന് കമാൻഡർമാരെ വകവരുത്തി... തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് സൈനിക ഗ്രൗണ്ട് ഓപ്പറേഷൻ...

രണ്ടാമൂഴം ലഭിച്ച ഡൊണാള്‍ഡ് ട്രംപ്... ചുമതലയേറ്റ് കഴിഞ്ഞാല്‍ ആദ്യം ചെയ്യാൻ പോകുന്നത് യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതായിരിക്കും.. ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു..

തെക്കൻ ലെബനനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ നിരവധി ഉന്നത ഫീൽഡ് കമാൻഡ‍ർമാരെ വധിച്ചെന്ന് ഇസ്രായേൽ

ഇരുന്നൂറോളം സ്ത്രീകളെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത 43 കാരന് പരസ്യ വധശിക്ഷ

ഇസ്രായേല്‍ സ്വദേശികളെന്ന് പറഞ്ഞതോടെ തന്നെ ജൂതന്‍മാരെന്ന് മുദ്രകുത്തി വെറികാണിച്ച തേക്കടിയിലെ കാശ്മീരി കച്ചവടക്കാരന് പണികിട്ടി. തേക്കടിയിലെത്തിയ ഇസ്രായേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ കടയില്‍ നിന്ന് ഇറക്കിവിട്ട സംഭവം ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും അത് റോയുടെയും അറ്റ് അന്വേഷണ ഏജന്‍സികളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വിവാദമുണ്ടാക്കി ആ കാശ്മീരികള്‍ ഇനി തേക്കടിയില്‍ ജോലി ചെയ്യില്ല. തുടരന്വേഷണങ്ങള്‍ ഉണ്ടാകാനുള്ള പശ്ചാത്തലത്തില്‍ കാശ്മീര്‍ സ്വദേശികളായ പാര്‍ട്‌ണേഴ്‌സിനെ കടയില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ കട ഉടമക്ക് പോലീസ് നിര്‍ദേശം നല്‍കി. ഈ നിര്‍ദേശത്തെ വ്യാപാരി വ്യവസായി ഏകോപന സമതിയും പിന്തുണച്ചു. വിവാദസംഭവം തേക്കടിയിലെ ടൂറിസം മേഖലക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ നടപടികള്‍. കട താല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കയാണ്.

 

 

ബുധനാഴ്ച്ച രാത്രിയാണ് കുമളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്രെഡിബിള്‍ ക്രാഫ്റ്റ്‌സ് എന്ന കടയില്‍ ഇസ്രയേല്‍ സ്വദേശിയായ ഡോവര്‍ വാല്‍ഫര്‍ സാധനം വാങ്ങാന്‍ എത്തിയത്. കുമളി സ്വദേശിയും രണ്ട് കാശ്മീര്‍ സ്വദേശികളും ചേര്‍ന്നാണ് കട നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോയപ്പോള്‍ കടയിലുള്ളവര്‍ വിളിച്ചു കയറ്റുകയായിരുന്നു. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട് ഇവര്‍ മൊബൈലില്‍ ഹീബ്രു ഭാഷയില്‍ സംസാരിച്ചു. ഇത് കേട്ട കടയില്‍ ഉണ്ടായിരുന്ന ഉടമകളില്‍ ഒരാളും കാശ്മീര്‍ സ്വദേശിയുമായ ഹയാസ് അഹമ്മദ് റാത്തര്‍ ഏത് രാജ്യത്തു നിന്നെത്തിയതാണെന്നു ചോദിക്കുകയായിരുന്നു.

 

ഇസ്രായേല്‍ സ്വദേശി ആണെന്ന് പറഞ്ഞതോടെ ഹയാസിന്റെ മട്ടുംഭാവവും മാറി. നിങ്ങള്‍ക്ക് ഇവിടെ നിന്നും സാധനങ്ങള്‍ തരില്ലെന്ന് പറയുകയും കടയില്‍ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ട് ഒച്ച വെക്കുകയും ചെയ്തു. തുടര്‍ന്ന് ലൈറ്റും അണച്ചു. ഭയന്ന് പോയ വനിതാ സഞ്ചാരി വേഗം പുറത്തിറങ്ങി ഭര്‍ത്താവിനെയും ടാക്‌സി ഡ്രൈവറെയും വിളിച്ചു. ഇവരെത്തി കടയുടമയോട് സംസാരിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന കടക്കാരും ഡ്രൈവര്‍മാരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ ഹയാസ് അഹമ്മദ് റാത്തര്‍ മാപ്പ് പറഞ്ഞ് തടിയൂരി.

അതേസമയം തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞതിനാല്‍ പരാതി ഇല്ലെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. വിദേശികള്‍ക്ക് അപമാനം നേരിട്ട സംഭവം ആയതിനാല്‍ കാശ്മീര്‍ സ്വദേശികളായ രണ്ടു പേരെയും കടയില്‍ നിന്നും ഒഴിവാക്കാന്‍ പോലീസ് നിര്‍ദേശിച്ചു. തേക്കടിയിലെ ടൂറിസം മേകലക്ക് തിരിച്ചടി ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ കശ്മീര്‍ സ്വദേശികളുമായുള്ള പാര്‍ട്ണര്‍ഷിപ് ഒഴിവാക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പട്ടിട്ടുണ്ട്. കട താല്‍ക്കാലത്തേക്ക് അടച്ചിട്ടു.

 

 

സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും വിവരങ്ങള്‍ സെല്‍ഹാരിച്ചിട്ടുണ്ട്. പരാതി ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് പോലീസ് നിലപാട്. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കാശ്മീര്‍ സ്വദേശികളുടെ കടയില്‍ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്. ഈ കടയുടമകള്‍ കടയിലെത്തുന്നവരോട് രാജ്യം ചോദിക്കുന്നത് പതിവാണ്. ഇതിന്റെ പേരില്‍ മുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ കടയുടമകള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഈ കടയ്ക്ക് അടുത്തും കാശ്മീരികളുടെ മറ്റ് കടയുണ്ട്. അവരൊന്നും ഇസ്രയേലി ദമ്പതികള്‍ക്ക് സാധനം നല്‍കുന്നതില്‍ വിമുഖതയും കാട്ടിയില്ല. ഈ ഒരു കടമാത്രമാണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് പ്രദേശത്തെ വ്യാപാരികളും പറയുന്നത്.

വിവാദ സംഭവം കേരളത്തിന് നാണക്കേടായതോടെ നാട്ടുകാര്‍ അതിവേഗ ഇടപെടലാണ് നടത്തിയത്. ഡ്രൈവര്‍ സിദ്ധാര്‍ത്ഥന്‍ നടത്തിയ നീക്കത്തിനൊടുവില്‍ കടക്കാര്‍ മാപ്പു പറഞ്ഞു. വീഡിയോ വൈറലായതോടെ അന്വേഷണത്തിന് പോലീസും സ്പെഷ്യല്‍ ബ്രാഞ്ചും എത്തി. കേന്ദ്ര ഇന്റലിജന്‍സും റോയും തേക്കടയിലേക്ക് വന്നു. വ്യാപാരികളും ഇസ്രയേലികള്‍ക്കെതിരെ നിലപാട് എടുത്ത കടയ്ക്ക് എതിരായി.

ഈ പ്രശ്നത്തിന്റെ വീഡിയോ അതിവേഗം വൈറലായതോടെ നയതന്ത്ര തലത്തിലെ ഇടപെടല്‍ കേന്ദ്ര ഏജന്‍സികളും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വിവര ശേഖരണത്തിന് ഐബിയും റോയും ഓടിയെത്തിയത്. നിലവില്‍ പ്രശ്നമൊന്നുമില്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. കട നടത്തിപ്പുകാരുടെ ചരിത്രവും പശ്ചാത്തലവുമെല്ലാം ഐബിയും റോയും ശേഖരിക്കും. പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇസ്രയേല്‍ എംബസിയും ഈ വിവാദം ശ്രദ്ധിച്ചിട്ടുണ്ട്. നിലവില്‍ അവര്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. നാട്ടുകാരുടെ പിന്തുണ കിട്ടിയതില്‍ ഇസ്രയേലി ദമ്പതികളും സന്തുഷ്ടരാണ്.

 

ഇസ്രായേല്‍ പൗരന്മാര്‍ ആയത് കൊണ്ട് വിനോദ സഞ്ചാരികളെ ഇറക്കി വിട്ടു എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് സമീപത്തുള്ള കടക്കാര്‍ ഇടപെടുകയായിരുന്നു. കാര്യം എന്താണെന്ന് മനസിലായതിനെ തുടര്‍ന്ന് ക്രുദ്ധരായ പ്രദേശ വാസികള്‍ കുറച്ച് കടുത്ത ഭാഷയില്‍ തന്നെ മറ്റ് കടയുടമയോട് ഇടപെടുകയായിരുന്നു. പ്രദേശ വാസികളായ കടക്കാര്‍, കശ്മീര്‍ സ്വദേശികളോട് രൂക്ഷമായി സംസാരിക്കുന്നതും, ദേഷ്യപ്പെടുന്നതും പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാട്ടുകാരുടെ ഇടപെടലുണ്ടായില്ലെങ്കില്‍ നയതന്ത്ര തലത്തില്‍ പോലും അത് രാജ്യത്തിന് തിരിച്ചടിയാകുമായിരുന്നു.

ലബനനിലെ കിഴക്കൻ ബാൽബെക്ക് മേഖലയിലെ പ്രധാന സിവിൽ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഡിഫൻസ് കേന്ദ്രത്തിലെ 8 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരിൽ 5 പേർ സ്ത്രീകളാണ്. 27 പേരെ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ വീണ്ടെടുക്കുകയും രക്ഷാപ്രവർത്തനം തുടരുകയും ചെയ്യുന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

അതേസമയം, സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ പാർപ്പിടസമുച്ചയങ്ങൾക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടു. ഡമാസ്കസിലെ മസാഹിലും ഖുദസയിലുമാണ് ആക്രമണം നടന്നത്. പലസ്തീൻ സായുധപ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദിന്റെ താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഗാസ യുദ്ധം ആരംഭിച്ചശേഷം സിറിയയിലെ ഹിസ്ബുല്ല താവളങ്ങളിൽ ഇസ്രയേൽ പലവട്ടം ആക്രമണം നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം...  (4 minutes ago)

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയില്‍വേ ആദ്യഘട്ടത്തില്‍ ചെങ്ങന്നൂര്‍ വഴി ഏഴു പ്രത്യേക തീവണ്ടികള്‍  (5 minutes ago)

വിവാഹാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം....സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്  (7 minutes ago)

കൊല്ലം അഞ്ചലില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (16 minutes ago)

ഇന്ന് ഒരു മണിക്കൂർ മുമ്പ് ശബരിമല നടയിൽ...!! പതിനെട്ടാം പടി കയറുമ്പോൾ അയ്യപ്പഭക്തന് കരണത്തടി  (25 minutes ago)

മാലിന്യത്തിന് അനുസരിച്ച് ഫീസ് കൂട്ടാന്‍ അനുമതി...അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മസേനയ്ക്ക് കൂടുതല്‍ യൂസര്‍ ഫീ ഈടാക്കാമെന്നു വ്യക്തമാക്കി തദ്ദേശ വകുപ്പ്  (28 minutes ago)

കൊല്ലത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു... ബൈക്ക് യാത്രികന്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍  (44 minutes ago)

മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ നിലയ്ക്കലില്‍ മിനി ബസ് സര്‍വീസ് ആരംഭിച്ചു...  (56 minutes ago)

സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വേല...  (1 hour ago)

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി  (1 hour ago)

പാര്‍ട്ടിയുമായി യോജിച്ചു പോകാന്‍ തീരുമാനിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജനെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്തുള്ളവര്‍ പിന്നില്‍നിന്നു കുത്തിയാണ് ആത്മകഥ നാടകീയമായി പുറത്തുവിട്ടതെന്  (1 hour ago)

നവീൻ ബാബുവിന്റെ കോൾ ലിസ്റ്റുമായി സംഘം; ആ നമ്പരിൽ സംശയം.. കളക്ട‍റെ പൂട്ടി മഞ്ജുഷ കട്ടയ്ക്ക്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കുവൈറ്റില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി  (1 hour ago)

വിമാനത്തിനുള്ളിൽ നിന്നും ഭീഷണി സന്ദേശം എഴുതിയ ടിഷ്യൂ പേപ്പർ !!!! എയർ ഇന്ത്യ വിമാനത്തിന് നേരെ വീണ്ടും ബോബ് ഭീഷണി  (1 hour ago)

Malayali Vartha Recommends