കിം ജോങ് ഉന്നും ഉത്തരകൊറിയയും...വീണ്ടും അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞു... വലിയ തോതിൽ ചാവേർ ഡ്രോണുകൾ ഉത്പാദിപ്പിക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ...
കിം ജോങ് ഉന്നും ഉത്തരകൊറിയയും എന്നും വാർത്തകളിൽ ഇടം നേടുകയാണ് . വിചിത്രമായ സംഭവങ്ങളുമായി ലോകശ്രദ്ധ നേടുന്ന രാജ്യമാണ് ഉത്തര കൊറിയ. ഭരണാധികാരിയായ കിം ജോങ് ഉന്നും ഭരണ പരിഷ്‌കാരങ്ങളും ഇതോടകം അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞു. ഉത്തര കൊറിയയ്ക്ക് പുറത്തുള്ളവര്‍ക്ക് എന്നും ഈ രാജ്യം വിചിത്രവും ഭയപ്പെടുത്തുന്നതുമാണ്.ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ വിചിത്രമായ ഭരണരീതി ആശ്ചര്യത്തോടെയാണ് ലോകം നോക്കി കാണുന്നത്.
വ്യക്തി സ്വാതന്ത്ര്യം എന്നത് ഇവിടുത്തുകാര്‍ക്ക് ഒരു കിട്ടാക്കനിയാണ്. പൗരസ്വാതന്ത്യം എന്ന വാക്കിന് പോലും ഉത്തര കൊറിയയില്‍ പ്രാധാന്യമില്ല.അവിടെ നിന്നും വാർത്തകൾ ലഭിക്കുന്നത് വളരെ അപൂർവമാണ് . അതുകൊണ്ട് തന്നെ വാർത്തകൾ വന്നാൽ തന്നെ വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. ഇപ്പോഴിതാ വലിയ തോതിൽ ചാവേർ ഡ്രോണുകൾ ഉത്പാദിപ്പിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. കഴിഞ്ഞ ദിവസം രാജ്യത്ത് നിർമ്മിച്ച ‘ അൺമാൻഡ് ഏരിയൽ ടെക്‌നോളജി കോംപ്ലക്‌സിന്റെ'(യുഎടിസി)യുടെ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ കിം ജോങ് ഉൻ നേരിട്ട് എത്തിയിരുന്നു.
കരയിലും കടലിലുമുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത ആളില്ലാ ഡ്രോണുകളാണ് ഇവ. ഇതിന് പിന്നാലെയാണ് ചാവേർ ഡ്രോണുകളുടെ ഉത്പാദനം വലിയ തോതിൽ ഉയർത്താനുള്ള നിർദേശം കിം ജോങ് ഉൻ നൽകിയതെന്ന് സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് പുതിയ നീക്കം.സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ് ചാവേർ ഡ്രോണുകൾ എന്ന് വിളിക്കുന്നത്. ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി വലിയ നാശം വിതയ്‌ക്കാൻ സാധിക്കുന്ന ഗൈഡഡ് മിസൈലുകളാണ് ഇവ.
https://www.facebook.com/Malayalivartha