യുദ്ധം എന്നവസാനിക്കും..ഇസ്രായേലിനെതിരെ സമ്പൂര്‍ണ ഉപരോധ നീക്കവുമായി തുര്‍ക്കി..ഉര്‍ദുഗാന്‍ കര്‍ശന നിലപാടിലേക്ക്.. ഇസ്രായേല്‍ കാര്യമായ പരിഗണന തുര്‍ക്കിക്ക് നല്‍കിയിട്ടില്ല...
യുദ്ധം എന്നവസാനിക്കും എന്നുള്ളതാണ് ലോകം മുഴുവൻ ഒരുപോലെ ചോദിക്കുന്ന ചോദ്യം . പക്ഷെ ഇപ്പോഴും യാതൊരു പുരോഗമനവും ഇല്ല . മാത്രവുമല്ല കൂടുതൽ രാജ്യങ്ങളും രംഗത്ത് വരികയാണ് . ഹമാസിനെ അമര്‍ച്ച ചെയ്യുന്നതിനായി ഗാസയില്‍ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ സമ്പൂര്‍ണ ഉപരോധ നീക്കവുമായി തുര്‍ക്കി. ഗാസയില്‍ സമാധാനം കൊണ്ടുവരാത്ത പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും തുര്‍ക്കി വിച്ഛേദിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു.
നേരത്തെയും ഇസ്രായേല്‍ വിരോധം വെച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഉര്‍ദുഗാന്‍ കര്‍ശന നിലപാടിലേക്ക് നീങ്ങുന്നത്.സൗദി അറേബ്യ, അസര്‍ബൈജാന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരോട് തുര്‍ക്കി പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ഓഫ് തുര്‍ക്കി ഭരണകൂടം ഇസ്രായേലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉര്‍ദുഗാന്‍ അടിവരയിട്ട് വ്യക്തമാക്കി. നെതന്യാഹുവിനെതിരെ ഇസ്രായേലിന് അകത്തു നിന്നും പ്രതിഷേധം ശക്തമാകവേയാണ് തുര്‍ക്കിയും നിലപാട് പ്രഖ്യാപിക്കുന്നത്.
'ഞങ്ങളുടെ ഭരണസഖ്യം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും. റിപ്പബ്ലിക് ഓഫ് തുര്‍ക്കി എന്ന നിലയിലും അതിന്റെ സര്‍ക്കാറെന്ന നിലയിലും ഞങ്ങള്‍ നിലവില്‍ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യുമെന്നും' ഉര്‍ദുഗാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha