Widgets Magazine
15
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CBI ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


കൊച്ചി ഇന്‍ഫോ പാർക്കില്‍ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ് ആൻഡ് ക്രാഫ്റ്റ്സ്, ഐ കോഡ് ബിസ് പ്രൈവറ്റ് ലിമിറ്റഡ്, റൂബി സെവന്‍ സ്റ്റുഡിയോസ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്


2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം..സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും..


ശത്രുക്കളുടെ മടയിൽ കേറി ആക്രമിക്കാൻ തയ്യാറായി ഇന്ത്യയുടെ പിനാക...ഫ്ലൈറ്റ് ടെസ്റ്റുകൾ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി...സംഘർഷബാധിതമായ അർമേനിയയാണ് പിനാക സംവിധാനം വാങ്ങാൻ ആദ്യ ഓർഡർ നൽകിയത്...


ജയരാജന്‍ പുറത്തുപോകുമോ അതോ സിപിഎം പുറത്താക്കുമോ...പിണറായിയെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കുന്നതില്‍, ജയരാജന്‍ നൂറു ശതമാനവും വിജയിച്ചു...

232 ആക്രമിച്ചിട്ടും ഇന്നും ഇസ്രയേലിന് തകര്‍ത്തെറിയാനാകാത്ത പലസ്തീന്‍ ഗ്രാമം...അല്‍ അറാഖിബിന്റെ ശക്തി

15 NOVEMBER 2024 07:33 PM IST
മലയാളി വാര്‍ത്ത

More Stories...

പോര്‍ബന്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട... ഇറാനിയന്‍ ബോട്ടില്‍ നിന്ന് 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടി

യുദ്ധം എന്നവസാനിക്കും..ഇസ്രായേലിനെതിരെ സമ്പൂര്‍ണ ഉപരോധ നീക്കവുമായി തുര്‍ക്കി..ഉര്‍ദുഗാന്‍ കര്‍ശന നിലപാടിലേക്ക്.. ഇസ്രായേല്‍ കാര്യമായ പരിഗണന തുര്‍ക്കിക്ക് നല്‍കിയിട്ടില്ല...

മധ്യ അമേരിക്കയിലും മെക്സിക്കോയുടെ തെക്കൻ മേഖലയിലും കനത്ത നാശം വിതച്ച് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ

കിം ജോങ് ഉന്നും ഉത്തരകൊറിയയും...വീണ്ടും അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞു... വലിയ തോതിൽ ചാവേർ ഡ്രോണുകൾ ഉത്പാദിപ്പിക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ...

അടുത്തത് തുര്‍ക്കി...ഇസ്രയേലിന്റെ മടയിൽ കേറി.. ട്രംപിന് നെതന്യഹുവിന്റെ സമ്മാനം ആയുധം താഴെ വയ്ക്കുന്നു..!

232 തവണ ഇസ്രയേല്‍ ആക്രമിച്ച പലസ്തീനിലെ ഒരു ഗ്രാമം. ഛിന്നഭിന്നമാക്കിയാലും ആ ഗ്രാമം ഉയര്‍ത്തെഴുന്നേല്‍ക്കും. തെക്കന്‍ നെഗേവില്‍ സ്ഥിതി ചെയ്യുന്ന അല്‍ അറാഖിബ് ഗ്രാമം പലസ്തീനിയന്‍ ജനതയുടെ അസാമാന്യമായ അതിജീവനത്തിന്റെ പ്രതീകമാണ്. ഈ ഗ്രാമം 14 വര്‍ഷത്തിനിടെ 232 തവണയാണ് ആക്രമിക്കപ്പെട്ടത്. എന്നിട്ടും ഒരു വിസ്മയം പോലെ ആ ഗ്രാമം ഇന്നും നിലനില്‍ക്കുന്നു. ഓരോ തവണ തകര്‍ത്തെറിയുമ്പോഴും ഗ്രാമവാസികള്‍ അത് പുനര്‍നിര്‍മിക്കാന്‍ തുടങ്ങും. ഇസ്രായേല്‍ അധികൃതര്‍ വീണ്ടും തകര്‍ക്കും. ഗ്രാമീണര്‍ വീണ്ടും പുതുക്കിപ്പണിയും.

ഇസ്രായേല്‍ കൈവശം വച്ചിരിക്കുന്ന മരുഭൂപ്രദേശമാണ് നെഗേവ്. തെക്കന്‍ നെഗേവില്‍ സ്ഥിതി ചെയ്യുന്ന അല്‍ അറാഖിബ് എന്ന ബദൂവിയന്‍ ഗ്രാമം ഒരു പലസ്തീനിയന്‍ അധിവാസകേന്ദ്രമാണ്. നവംബര്‍ 11 തിങ്കളാഴ്ച ഈ ഗ്രാമം ഇസ്രായേല്‍ തകര്‍ത്തു തരിപ്പണമാക്കി. 2010 ജൂലൈ 27നായിരുന്നു ഇസ്രായേല്‍ ഈ ഗ്രാമം ആദ്യം ആക്രമിച്ചു നശിപ്പിച്ചത്. ഓരോ തവണ തകര്‍ക്കപ്പെടുമ്പോഴും ഗ്രാമവാസികള്‍ കെട്ടിടങ്ങളെല്ലാം പുനര്‍നിര്‍മിക്കാന്‍ തുടങ്ങും. കാരണം, അനന്തമായി ആവര്‍ത്തിക്കുന്ന അധിനിവേശ അതിക്രമങ്ങള്‍ക്കിടയിലും തങ്ങളുടെ സ്വന്തം മണ്ണില്‍ തന്നെ ജീവിക്കണമെന്നത് അവരുടെ വാശിയാണ്. സയണിസ്റ്റുകളുടെ അക്രമം ഭയന്ന് ഗ്രാമം വിട്ടോടിപ്പോവാന്‍ അവരാരും ഒരുക്കമല്ല. മരവും പ്ലാസ്റ്റിക്കും കൊണ്ട് നിര്‍മിച്ച വീടുകളില്‍ 22 പലസ്തീന്‍ കുടുംബങ്ങളാണ് താമസിക്കുന്നത്.

ഇസ്രായേല്‍ രൂപീകരണത്തെ തുടര്‍ന്ന് 1951ല്‍ ആട്ടിയോടിക്കപ്പെട്ട അറബ് പൗരന്മാരാണ് അല്‍ അറാഖിബ് ഗ്രാമവാസികള്‍. ഈ പ്രദേശം തങ്ങളുടേതാണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഓട്ടോമന്‍ ഭരണകാലത്ത് താമസക്കാരായ അറബ് വംശജര്‍ വിലകൊടുത്തു വാങ്ങിയതാണ് പ്രസ്തുത ഭൂമിയെന്ന് ടെല്‍ അവീവ് ആസ്ഥാനമായ സോക്രോട്ട് എന്ന എന്‍ ജി ഒ വ്യക്തമാക്കുന്നു. തദ്ദേശവാസികളെ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിപ്പായിച്ച് പ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കലായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യമെന്നും സോക്രോട്ട് പറയുന്നു.

ഇക്കൊല്ലം ഇതു പത്താം തവണയാണ് ഗ്രാമത്തിലെ നിര്‍മിതികളെല്ലാം പൊളിച്ചുകളയുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനായ അസീസ് അല്‍തൂരി തുര്‍ക്കി മാധ്യമമായ അനദോലുവിനോട് പറഞ്ഞു. 2023ല്‍ 11 തവണയും 2022ല്‍ 15 തവണയും 2021ല്‍ 14 തവണയും ഇസ്രായേല്‍ അറാഖിബ് ഗ്രാമം ഇടിച്ചു നിരത്തിയിരുന്നു. എന്നും കുടിയൊഴിപ്പിക്കല്‍ ഭീഷണിയുടെ നിഴലിലായിരുന്നു ഗ്രാമം. അവരുടെ സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം അംഗീകരിച്ചു കൊടുക്കാന്‍ ഇസ്രായേല്‍ ഇതുവരെ തയ്യാറായിട്ടില്ല. വെള്ളം, വൈദ്യുതി പോലുള്ള അടിസ്ഥാന സേവനങ്ങള്‍ പോലും ഗ്രാമീണര്‍ക്കു നിഷേധിക്കുകയാണ്.

ആറുപതിറ്റാണ്ടായി ഇസ്രായേലിന്റെ ചാരക്കണ്ണുകള്‍ക്കു കീഴിലാണ് അല്‍ അറാഖിബ് ഗ്രാമത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും. പക്ഷേ, സയണിസ്റ്റുകളുടെ കുടിലമായ വംശഹത്യ പദ്ധതികള്‍ക്കൊന്നും തന്നെ മരുഭൂമിയിലെ ബദൂവിയന്‍ ജനതയുടെ മനസ്സിളക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അല്‍തൂരി പറയുന്നു. 1947-48 കാലത്തെ നഖ്ബ അഥവാ ദുരന്തത്തിനു ശേഷവും ഇപ്പോള്‍ ഒരു കൊല്ലത്തിലേറെയായി തുടരുന്ന നഖ്ബയുടെ ഘട്ടത്തിലും അവരുടെ മനോവീര്യം തളരുകയല്ല, വളരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ വോട്ട് വിവാദത്തില്‍ വി ഡി സതീശനെതിരെ ആഞ്ഞടിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍  (55 minutes ago)

പറവൂര്‍ മേഖലയില്‍ എത്തിയത് കുറുവ സംഘമാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ്  (58 minutes ago)

ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്... നടനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി  (2 hours ago)

കേന്ദ്ര അവഗണനയ്ക്കെതിരെ 19ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്  (2 hours ago)

ഏതെല്ലാം തരത്തിലാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നത്; ഇ പി ജയരാജനെ ചേര്‍ത്തുപിടിച്ച് പിണറായി  (2 hours ago)

232 ആക്രമിച്ചിട്ടും ഇന്നും ഇസ്രയേലിന് തകര്‍ത്തെറിയാനാകാത്ത പലസ്തീന്‍ ഗ്രാമം...അല്‍ അറാഖിബിന്റെ ശക്തി  (2 hours ago)

ബോര്‍ഡ് പരീക്ഷയില്‍ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിബിഎസ്ഇ  (3 hours ago)

ഇ പിയെ തല്ലാന്‍ വടി കിട്ടിയിട്ടും ഗോവിന്ദന്‍ ഒതുങ്ങി; കഥയെഴുതി പണിവെച്ച ജയരാജനോട് ക്ഷമിച്ചിരിക്കുന്നുവെന്ന്  (4 hours ago)

പോര്‍ബന്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട... ഇറാനിയന്‍ ബോട്ടില്‍ നിന്ന് 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടി  (4 hours ago)

CBI ക്ക് കീഴില്‍ ജോലി  (5 hours ago)

കൊച്ചി ഇന്‍ഫോ പാർക്കില്‍ ഒഴിവുകൾ..  (5 hours ago)

SUPER MOON ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത്  (5 hours ago)

PINAKA MBRL വാങ്ങാൻ ഫ്രാൻസും അർമേനിയയും  (5 hours ago)

E P JAYARAJAN പാര്‍ട്ടി വെട്ടിലാക്കിയ ഇ പി  (6 hours ago)

KANNUR ചതിച്ചത് ഗൂഗിൾ മാപ്പെന്ന് നാട്ടുകാർ  (6 hours ago)

Malayali Vartha Recommends