ജി 20 ഉച്ചകോടി... ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ജി 20 ഉച്ചകോടി.... ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു.
ഇറ്റലി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി.
നൈജീരിയയിലെ ദ്വിദിന പര്യടനം പൂര്‍ത്തിയാക്കി ഞായറാഴ്ച ബ്രസീലിലെത്തിയ മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി.
പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതിക വിദ്യ എന്നിവയിലെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുമുള്ള വഴികള്‍ കൂടിക്കാഴ്ചയില്‍ വിഷയമായി. കൂടിക്കാഴ്ചയില്‍ അതീവ സന്തോഷവാനാണെന്ന് മോദി എക്സില്‍ കുറിച്ചു.
പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ആഴത്തിലുള്ള ബന്ധങ്ങളെ കേന്ദ്രീകരിച്ചായിരുന്നു തമ്മില്‍ സംസാരിച്ചത്. ഇന്ത്യ-ഇറ്റലി സൗഹൃദം വളരെയധികം സംഭാവനകള്‍ നല്കുന്നതായിരിക്കുമെന്നും മോദി എക്സില്‍ കുറിക്കുകയും ചെയ്തു. മോദിയെ കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഇരുരാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥകളുടേയും പൗരന്മാരുടേയും ഉന്നമനത്തിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മെലോണിയും എക്സില്‍ കുറിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha