യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ, ഇത് തുടക്കം മാത്രമെന്ന് ...മൂന്നാം ലോക മഹായുദ്ധം തുടങ്ങുന്നു?
അമേരിക്കയുടെയും ബ്രിട്ടൻ്റെയും ദീർഘദൂര മിസൈലുകൾ റഷ്യക്ക് നേരെ യുക്രെയ്ൻ സേന പ്രയോഗിച്ചതിന് ആദ്യ തിരിച്ചടിയായി റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന് റിപ്പോർട്ട്. റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന കാര്യം യുക്രെയ്ൻ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
റഷ്യയുടെ ബ്രയാന്‍സ്‌ക് മേഖലയിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യുക്രെയ്ന് അമേരിക്ക വിതരണം ചെയ്ത ദീർഘദൂര മിസൈലുകള്‍ ഉപയോഗിച്ചതിന് ഒരു ദിവസത്തിന് ശേഷം, ബ്രിട്ടീഷ് ദീർഘദൂര മിസൈൽ ഉപയോഗിച്ചുള്ള ആക്രമണവും റഷ്യക്ക് നേരെ നടന്നിരുന്നു. എന്നാൽ, ഈ രണ്ട് രാജ്യങ്ങളുടെ മിസൈലുകളെയും ഫലപ്രദമായി തകർക്കാൻ റഷ്യക്ക് സാധിച്ചിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണ് തിരിച്ചടിക്കുമെന്ന പ്രഖ്യാപനം റഷ്യ നടത്തിയിരുന്നത്. ഇപ്പോൾ റഷ്യ പ്രയോഗിച്ചത് സാമ്പിൾ മാത്രമാണെന്നും വലുത് വരാനിരിക്കുകയാണെന്നുമുള്ള അഭ്യൂഹം, യുക്രെയ്നിൽ മാത്രമല്ല, അമേരിക്കയിലും ബ്രിട്ടണിലും വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.
യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് റഷ്യ ഇത്രയും ശക്തമായ ദീർഘദൂര മിസൈൽ ഉപയോഗിക്കുന്നത്. ഇതിൻ്റെ കെടുതികൾ എത്രത്തോളമാണെന്ന റിപ്പോർട്ടുകൾ ഇതുവരെ യുക്രെയ്ൻ പുറത്ത് വിട്ടിട്ടില്ല. എന്നാൽ, റഷ്യ വൻ ആക്രമണത്തിന് തയ്യാറെടുത്ത് കഴിഞ്ഞതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുക്രെയ്‌നിലെ കീവില്‍ റഷ്യ കനത്ത വ്യോമാക്രമണം നടത്തുമെന്ന് രഹസ്യ വിവരം ലഭിച്ചു . ഇതേ തുടർന്ന് യുഎസ് എംബസി താത്കാലികമായി അടച്ചു. ഒപ്പം, ജീവനക്കാരോടും പൗരന്‍മാരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും യുഎസ് നിര്‍ദേശം നല്‍കി. നിലവിലെ യുദ്ധ സാഹചര്യത്തില്‍ വളരെയധികം ജാഗ്രത വേണമെന്ന് പൗരന്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. കീവിലെ എംബസി അടച്ചുപൂട്ടും, ജീവനക്കാരോട് അഭയം പ്രാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് കോണ്‍സുലര്‍ അഫയേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധം ആരംഭിച്ചിട്ട് ആയിരം ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ കൂടിയാണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്.
അമേരിക്കയിലും ബ്രിട്ടണിലും എപ്പോള്‍ വേണമെങ്കിലും ആണവായുധം വീഴാനുള്ള സാധ്യതയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. റഷ്യന്‍ ആക്രമണം ഭയന്ന് ഇതിനകം തന്നെ യുക്രെയ്നിലെ അമേരിക്കന്‍ എംബസി അടച്ച് പൂട്ടി ഉദ്യോഗസ്ഥര്‍ മാളത്തില്‍ ഒളിച്ചിട്ടുണ്ട്. ഇറ്റലി, ഗ്രീക്ക്, സ്‌പെയിന്‍ തുടങ്ങി മറ്റ് നിരവധി രാജ്യങ്ങളും അവരുടെ എംബസികള്‍ പൂട്ടി സ്ഥലംവിട്ടിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങാനും ജാഗ്രത പാലിക്കാനും അമേരിക്ക നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതുകൂടാതെ, യുഎസ് നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയ്ക്കു മേല്‍ പ്രയോഗിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതിനു പിന്നാലെ റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ യുഎസ് നിര്‍മിത മിസൈല്‍ യുക്രെയ്ന്‍ പ്രയോഗിച്ചത് സംഘർഷാവസ്ഥ കൂടിയിരിക്കുകയാണ് .
റഷ്യയിലെ സൈനിക കേന്ദ്രങ്ങളിലേക്കു ബ്രിട്ടീഷ് ക്രൂയീസ് മിസൈൽ തൊടുത്ത് ആക്രമണം നടത്തിയിരിക്കുകയാണ് യുക്രൈൻ.തെക്കന്‍ റഷ്യയിലെ ഒരു പ്രവിശ്യയിലേക്ക് ഇന്നലെ യുക്രൈന്‍ സൈന്യം പന്ത്രണ്ടോളം സ്റ്റോംഷാഡോ റോക്കറ്റുകള്‍ അയച്ചിരുന്നു. ബ്രിട്ടനില്‍ നിന്ന് യുക്രൈന്‍ സ്വന്തമാക്കിയതാണ് ഈ റോക്കറ്റുകള്‍. നേരത്തേ തെക്കന്‍ റഷ്യയിലെ ചില മേഖലകള്‍ യുക്രൈന്‍ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച അമേരിക്ക നല്‍കിയ മിസൈലുകളാണ് യുക്രൈന്‍ റഷ്യയിലേക്ക് തൊടുത്തു വിട്ടത്. ഇതിനെല്ലാം അനുമതി നല്‍കിയത് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍സ്റ്റാമറും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമാണ് എന്നതാണ് പുട്ടിനെ ചൊടിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്
റഷ്യയിലെ സൈനിക കേന്ദ്രങ്ങളിലേക്കു ബ്രിട്ടീഷ് ക്രൂയീസ് മിസൈൽ തൊടുത്ത് ആക്രമണം നടത്തിയിരിക്കുകയാണ് യുക്രെയ്ൻ. റഷ്യ ഉത്തര കൊറിയൻ സൈനിക സഹായം തേടിയതിനാലാണ് സ്റ്റോം ഷാഡോ മിസൈൽ ഉപയോഗിക്കുന്നതിന് യുകെ അംഗീകാരം നൽകിയത്. യുഎസ് നിർമിച്ച ആർമി ടാക്ടിക്കൽ മിസൈൽ സംവിധാനം നിലവിൽ റഷ്യക്കുനേരെ യുക്രെയ്ൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ മിസൈലുകൾ തൊടുത്തു കഴിഞ്ഞാൽ, നിയന്ത്രിക്കാനോ സ്വയം നശിപ്പിക്കാൻ കമാൻഡ് ചെയ്യാനോ കഴിയില്ല, മാത്രമല്ല അതിന്റ ലക്ഷ്യം മാറ്റാനും കഴിയില്ല.
. ദീർഘദൂര മിസൈലുകളാണ് സ്റ്റോം ഷാഡോ, അവയ്ക്ക് എത്തിച്ചേരാൻ കഴിയുന്ന പരമാവധി ദൂരം ഏകദേശം 250 കിലോമീറ്റർ (155 മൈൽ) ആണ്. ഇത് ഒരു വിമാനത്തിൽ നിന്നാണ് വിക്ഷേപിക്കപ്പെടുന്നത്, തുടർന്ന് ശബ്ദത്തിന്റെ വേഗതായുള്ള മിസൈലുകൾ , ലക്ഷ്യത്തിലെത്തിച്ചേരുകയും ഉയർന്ന സ്ഫോടകശേഷിയുള്ള വാർഹെഡ് പൊട്ടിത്തെറിക്കുകയും ചെയ്യും. ടെലഗ്രാമിലൂടെയെത്തിയ അനൗദ്യോഗിക ചിത്രങ്ങൾ കുർസ്ക് മേഖലയിലുള്ള ഒരു സ്ഥലത്ത് മിസൈലിന്റെ അവശിഷ്ടങ്ങൾ കാണിക്കുന്നുണ്ട്. അതേസമയം റഷ്യയുടെ അതിർത്തിക്കുള്ളിൽ യുഎസ്, യുകെ നിർമിത മിസൈലുകൾ ഉപയോഗിക്കുന്നത് നാറ്റോ മോസ്‌കോയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് തുല്യമാകുമെന്ന് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി.
ഇതിന് തിരിച്ചടി നല്‍കാനായി കാസ്പിയന്‍ തീരത്തുള്ള അസ്ത്രാഖാന്‍ സൈനിക താവളത്തില്‍ നിന്നും ആര്‍-എസ് 26 ഇനത്തില്‍ പെട്ട അതീവ മാരകശേഷിയുള്ള മിസൈലുകള്‍ അയയ്ക്കാന്‍ റഷ്യ തീരുമാനിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്പത് ടണ്‍ ഭാരമുളള ഈ മിസൈലുകള്‍ക്ക് 3600 മൈല്‍ അകലെയുളള ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയും. നേരത്തേ ഒരിക്കലും ഈ മിസൈലുകള്‍ ഏറ്റുമുട്ടലിന് റഷ്യ ഉപയോഗിച്ചിരുന്നില്ല.
ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കാമെന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒപ്പിട്ടിരുന്നു. ഉത്തര കൊറിയയില്‍നിന്നുള്ള പതിനായിരത്തിലേറെ സൈനികര്‍ റഷ്യന്‍ സേനയോടൊപ്പം യുദ്ധമുന്നണിയിലെത്തിയതു കണക്കിലെടുത്തായിരുന്നു യുഎസിന്‌റെ നയംമാറ്റം.
റഷ്യ ആണവായുധങ്ങളെ പ്രതിരോധ മാര്‍ഗമായാണ് കാണുന്നത്. പ്രതികരിക്കാന്‍ റഷ്യ നിര്‍ബന്ധിതരായാല്‍ തോന്നിയാല്‍ ആണവായുധം പ്രയോഗിക്കേണ്ടി വരുമെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രെയ്നിനെതിരായ ഏകദേശം മൂന്ന് വര്‍ഷത്തെ യുദ്ധത്തിനിടെ പുടിന്‍ പലതവണ ആണവ ഭീഷണി പുറപ്പെടുവിച്ചിരുന്നു. പരമ്പരാഗത ആയുധങ്ങള്‍ മാത്രമാണ് ഇതുവരെ ഉപയോഗിച്ചിരുന്നതെങ്കിൽ ഇനി വലിയ വ്യോമാക്രമണമുണ്ടായാല്‍ ആണവ ആക്രമണത്തിന് റഷ്യ തയാറാകുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
2022 ല്‍ റഷ്യയും യുക്രൈനും തമ്മില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ റഷ്യ ശക്തമായ പ്രഹരശേഷിയില്ലാത്ത ഇസ്‌ക്കന്തര്‍ മിസൈലുകളാണ് യുക്രൈന് നേരേ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നത്. റഷ്യയിലേക്ക് അമേരിക്കയും ബ്രിട്ടനും നല്‍കിയ മിസൈലുകള്‍ അയച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുക്രൈന് പുട്ടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
റഷ്യ ആര്‍എസ് -26 റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയാല്‍ അത് യുക്രൈന് വിനാശകരമായി മാറുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ആര്‍.എസ്-26 മിസൈല്‍ പോലെയുള്ള മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്റെ തലസ്ഥാനമായ കീവ് പോലും ഛിന്നഭിന്നമാക്കാന്‍ റഷ്യക്ക് കഴിയും
കഴിഞ്ഞ ദിവസമാണ് റഷ്യയുടെ ആണവനയത്തില്‍ ഭേദഗതി വരുത്തുന്ന കാര്യത്തില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ അന്തിമതീരുമാനം എടുത്തത്. ഒരു മൂന്നാം ലോകമഹായുദ്ധത്തിന് പോലും തങ്ങള്‍ തയ്യാറാണ് എന്നാണ് പുട്ടിന്റെ അടുത്ത അനുയായിയായ ഡിമിത്രി മെദദേവ് പ്രഖ്യാപിച്ചതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. റഷ്യയുമായി മെച്ചപ്പെട്ട ബന്ധമാണ് ഡൊണാള്‍ഡ് ട്രംപിനുള്ളത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ എത്തുമ്പോള്‍ യുക്രെയിനും റഷ്യയുമായുള്ള യുദ്ധം തീരുമെന്നും കരുതി. ഇതിനെ അട്ടിമറിക്കുന്ന ഇടപെടലുകള്‍ ഇപ്പോള്‍ ബൈഡന്‍ ഭരണകൂടം ചെയ്യുന്നത്.
ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിധി കുറയ്ക്കുന്ന പരിഷ്‌കരിച്ച ആണവ സിദ്ധാന്തത്തില്‍ ഇതിനകം തന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഒപ്പുവെച്ചതിനാല്‍ ഇനി ശത്രു രാജ്യത്ത് മാത്രമല്ല അവരെ സഹായിക്കുന്ന രാജ്യങ്ങളിലും ആണവ ബോംബിടാന്‍ റഷ്യന്‍ സൈന്യത്തിന് കഴിയും.
https://www.facebook.com/Malayalivartha