ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ നടത്തുന്നു, 2023 ഒക്ടോബർ എട്ടിനും 2024 മെയ് 20നും ഇടയിൽ ഗസ്സയിൽ യുദ്ധക്കുറ്റങ്ങൾ നടത്തി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് നെതന്യാഹുവിനും ഗാലന്റിനും എതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
നടപടിയെ ഇസ്രായേൽ അപലപിച്ചു .ഐസിസി പ്രീ-ട്രയൽ ചേംബർ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് ഇവർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. ഹമാസ് നേതാവ് മുഹമ്മദ് ദയീഫിന് എതിരെയും കോടതിയുടെ വാറന്റുണ്ട്.എന്നാൽ, ഇയാളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു.
മുൻ ഇസ്രായേലി നീതിന്യായ മന്ത്രി യോസി ബെയ്‌ലിൻ പറഞ്ഞത് ഐസിസിയുടെ തീരുമാനം അന്യായമാണെന്നായിരുന്നു . കോടതിയുടെ വാറന്റ് നെതന്യാഹു തള്ളി. നടപടി 'യഹൂദ വിരുദ്ധമാണെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ്റെ വാറണ്ട് പുറപ്പെടുവിച്ചു കൊണ്ടുളള നീക്കം, അപമാനകരവും യഹൂദ വിരുദ്ധവുമാണെന്ന് നെതന്യാഹുവും മറ്റ് ഇസ്രായേലി നേതാക്കളും പ്രതികരിച്ചു.
https://www.facebook.com/Malayalivartha