Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബന്ദികളുടെ തലവെട്ടും 'പോയി പണി നോക്കാൻ' നെതന്യാഹു..! നബാതിയ കത്തിച്ച് ഇസ്രായേൽ മറുപടി

22 NOVEMBER 2024 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ

ഭൂഖണ്ഡാന്തര മിസൈൽപയറ്റി റഷ്യ..! പിന്നിൽ ചൈനയുടെ കളി..! യുക്രൈന് രണ്ടായി പിളർന്നു..

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്

തിരിച്ചടിക്കാന്‍ യുക്രൈന്‍... ലോക ചരിത്രത്തിലാദ്യമായി യുക്രൈന് നേരെ ഭൂഖണ്ഡാന്തര മിസൈല്‍ പ്രയോഗിച്ച് റഷ്യ; മറുപടി നല്‍കാനരുങ്ങി യുക്രൈന്‍

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്

യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ ബന്ദികളായവരെ ഒരിക്കലും വിട്ടുനൽകില്ലെന്ന് ഭീഷണി മുഴക്കി ഹമാസ്. തടവുകാർ ആക്കിയവരെ വിട്ടുനൽകിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉണ്ടാക്കില്ലെന്നും ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറയുന്നു. അൽ-അഖ്‌സയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്.

യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും, ബന്ദികളെ വിട്ടുനൽകുക എന്നത് അതിന് ശേഷമുള്ള കാര്യമാണെന്നുമാണ് ഖലീൽ അൽ ഹയ്യ പറയുന്നത്. ” ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേൽ തയ്യാറായില്ലെങ്കിൽ പിന്നെ എന്തിനാണ് ബന്ദികൾ ആയവരെ വിട്ടുനൽകുന്നത്. മധ്യസ്ഥ ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. അത് തുടരട്ടെ എന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ചർച്ചകളിലെ പുരോഗതി തടസ്സപ്പെടുത്തുന്നത് നെതന്യാഹുവാണെന്നും” അൽ ഹയ്യ ആരോപിച്ചു.



യുദ്ധം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ ഹമാസ് ഇനി ഒരിക്കലും പാലസ്തീൻ ഭരിക്കാൻ ബാക്കി ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ഗാസയിൽ നടത്തിയ സന്ദർശനത്തിനിടെ നെതന്യാഹു പറഞ്ഞത്. കരയുദ്ധത്തിലെ വിവരങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഗാസയിൽ സന്ദർശനം നടത്തിയത്. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹമാസിനെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യുമെന്നും, ഭീകരസംഘടനയുടെ സൈനിക ശേഷി പൂർണമായി നശിപ്പിച്ചെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കൂടുതൽ വഷളാക്കി കൊണ്ട് ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ഏറ്റവും ഒടുവിൽ ഇസ്രായേൽ ലെബനന്റെ തെക്ക്, കിഴക്ക് മേഖലകളിൽ നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ലെബനൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം നടത്തിയെന്നും ലെബനൻ അറിയിച്ചു.

ലെബനന്റെ കിഴക്കൻ മേഖലയായ ബെക്കാ താഴ്‌വരയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ 22 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ മരണസംഖ്യ വർധിച്ചുവെന്നാണ് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

മഖ്‌നെ ഗ്രാമത്തിലെ ഒരു വീടിനുനേരെ നടത്തിയ ആക്രമണത്തിൽ ദമ്പതികളും അവരുടെ നാല് കുട്ടികളും കൊല്ലപ്പെട്ടുവെന്നും സമീപ പ്രദേശമായ നഭയിൽ നടത്തിയ ആക്രമണത്തിൽ സമാനമായി ദമ്പതികളും അവരുടെ ഇളയ മകളും ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും ചെയ്തെന്നാണ് ലെബനൻ ദേശീയ വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്യുന്നു.    

തെക്കൻ ലെബനനിലെ നബാതിയ ജില്ലയിൽ ഏഴ് പേർ മരിച്ചതായും 24 പേർക്ക് പരിക്കേറ്റതായും ലെബനൻ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെക്കൻ ലെബനനിലെ മറ്റ് വിവിധ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.

മേഖലയിൽ സംഘർഷം രൂക്ഷമാവുന്നതിനിടെ ഇസ്രായേലിൽ ലെബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ രാജ്യത്തിന്റെ വടക്ക് ഗലീലി മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു വർഷത്തോളം നീണ്ടുനിന്ന അതിർത്തിയിലെ ഏറ്റുമുട്ടലിന് ഒടുവിൽ സെപ്റ്റംബർ മാസത്തിലാണ് ഇരു രാജ്യങ്ങളും പരസ്‌പരം നേരിട്ട് ഏറ്റുമുട്ടിയത്.

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ട് ഉൾപ്പെടെയാണ് ഇസ്രായേൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ബെയ്‌റൂട്ടിലെ ചില മേഖലകളിൽ ഒരു ദിവസത്തിനിടെ 12 ആക്രമണങ്ങളാണ് തുടർച്ചയായി നടന്നതെന്നാണ് ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഇസ്രായേൽ തങ്ങളുടെ നയത്തിൽ നിന്ന് ഒരടി പുറകോട്ടില്ലെന്നതിന്റെ സൂചനയാണ്.

ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേലി ആക്രമണം നടന്നത്. രണ്ട് മാസത്തോളം നീണ്ട ഇസ്രായേൽ-ഹിസ്ബുള്ള പോരാട്ടത്തിന് അറുതി വരുത്താൻ അമേരിക്കൻ പ്രതിനിധി ആമോസ് ഹോഷ്‌സ്‌റ്റീൻ നേരത്തെ ഇവിടം സന്ദർശിച്ചിരുന്നു. എന്നാൽ അതിനും കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ ആക്രമണ പരമ്പര സൂചിപ്പിക്കുന്നത്.              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (14 minutes ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (1 hour ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (2 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (2 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (3 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (3 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (3 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (4 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (4 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (4 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (4 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (5 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (5 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (5 hours ago)

Malayali Vartha Recommends