ഭൂഖണ്ഡാന്തര മിസൈൽപയറ്റി റഷ്യ..! പിന്നിൽ ചൈനയുടെ കളി..! യുക്രൈന് രണ്ടായി പിളർന്നു..
റഷ്യക്കെതിരെ പ്രയോഗിക്കാന്‍ യുക്രൈന് മിസൈല്‍ നല്‍കിയ അമേരിക്കന്‍, യുകെ സര്‍ക്കാറുകളോട് കടുത്ത അമര്‍ഷത്തിലാണ് റഷ്യ. നാറ്റോ കക്ഷികളുടെ നീക്കത്തിന് മറുപടിയായി പുടിന്‍ ശക്തമായ ഭാഷയില്‍ രംഗത്തുവന്നു. യുക്രൈനെതിരെ ദ്വീര്‍ഘദൂര മിസൈല്‍ പ്രയോഗിച്ചതിന് ശേഷമാണ് അമേരിക്കയ്ക്കു കക്ഷികള്‍ക്കും ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍ രംഗത്തെത്തിയത്.
യു.കെയെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിന്‍ ഭീഷണിപ്പെടുത്തി. യുക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.കെയേയും മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിന്‍ അറിയിച്ചിരിക്കുന്നത്. യുദ്ധസാഹചര്യങ്ങളില്‍, ഏറ്റവും പുതിയ റഷ്യന്‍ മീഡിയം റേഞ്ച് മിസൈല്‍ സംവിധാനങ്ങളിലൊന്നാണ് പരീക്ഷിച്ചതെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. ആണവ രഹിത ഹൈപ്പര്‍സോണിക് ഉപകരണത്തില്‍ ബാലിസ്റ്റിക് മിസൈ പ്രയോഗിച്ചു. റഷ്യയെ ആക്രമിക്കാന്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങളെ ആക്രമിക്കാന്‍ റഷ്യക്ക് അവകാശമുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
പുടിന്റെ പ്രസ്താവനയെ അപലപിച്ച് യു.കെ സര്‍ക്കാറും രംഗത്തെത്തി. ബലിസ്‌റിക് മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയ്ന്‍ യുദ്ധം വ്യാപിപ്പിക്കാനുള്ള പുടിന്റെ ശ്രമങ്ങളെ യു.കെ അപലപിച്ചു. കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ പ്രസ്താവന. യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കിയ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമെന്നാണ് പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. റഷ്യ ലക്ഷ്യംവെക്കുന്ന രാജ്യങ്ങള്‍ക്ക് സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും പുടിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha