ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?
ലെബനോനിലെ വടക്കൻ മേഖലയിലും തെക്കൻ മേഖലയിലും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ബെയ്റൂട്ടിലും ഇസ്രയേൽ വ്യോമാക്രമണം. നയീം ഖാസിമിനെ ലക്ഷ്യമിട്ടാണ് എട്ടു നില കെട്ടിടത്തിൽ ആക്രമണം ഉണ്ടായതെന്ന് പറയപ്പെടുന്നു . തലാൽ ഹാമിയ എന്ന മിലിട്ടറി ഓഫീസറും കെട്ടിടത്തിൽ ഉണ്ടായിരുന്നു എന്നാണു പറയുന്നത് . ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഇസ്രയേൽ വ്യോമാക്രണം നടന്നത്. ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാൻ നിലപാടിനെ അടിച്ചമർത്താനുള്ള ഇസ്രയേൽ ശ്രമത്തിന്റെ ഭാഗമായാണ് വ്യോമാക്രമണമെന്നാണ് റിപ്പോർട്ട്.
ഹമാസ് ഹിസ്ബുള്ള നേതാക്കളെ തെരഞ്ഞു പിടിച്ചു വധിക്കുന്ന നയമാണ് ഇപ്പോൾ ഇസ്രായേൽ സേന ഇപ്പോൾ നടപ്പിലാക്കുന്നത് . ബെയ്‌റൂട്ട് മുഴുവനായും ഹിസ്ബുല്ലയുടെ കൈവശമാണ് . അതുകൊണ്ടുതന്നെ ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞു നോക്കാൻ സിവിലിയൻസിനോട് ആവശ്യപ്പെടുന്ന മുന്നറിയിപ്പ് ബെയ്‌റൂട്ടിൽ മുഴങുന്നുണ്ട്.
ബെയ്റൂട്ടിലെ ബാസ്തായിലുണ്ടായ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും 33 പേർക്ക് പരിക്കേറ്റതായുമാണ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ലെബനീസ് ടെലിവിഷനായ അൽ മാനർ റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ നടന്ന ആക്രമണത്തിൽ ബെയ്റൂട്ടിൽ എട്ട് നില കെട്ടിടം തകർത്തു. ഇതിന് ചുറ്റുമുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാല് ബോംബുകളാണ് ബെയ്റൂട്ടിൽ പതിച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ഒരു കെട്ടിടം പൂർണമായി തകർന്നുവെന്നും മറ്റുള്ളവ ഭാഗികമായി തകർന്നുവെന്നും പുറത്തുവന്ന വിഡിയോകളിൽനിന്നു വ്യക്തമാണ്. എന്നാൽ പാർപ്പിട സമുച്ചയമായ എട്ടുനിലക്കെട്ടിടത്തിനുനേർക്ക് അഞ്ച് മിസൈലുകൾ ആക്രമണം നടത്തിയെന്നാണ് ലബനന്റെ ഔദ്യോഗിക വാർത്താ എജൻസി റിപ്പോർട്ട് ചെയ്തത്.
ബെയ്റൂട്ടിലെ മധ്യമേഖലയിൽ ഒരാഴ്ചയ്ക്കുള്ളിലുണ്ടാവുന്ന നാലാമത്തെ ആക്രമണമെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. മൂന്ന് വലിയ സ്ഫോടനങ്ങൾ കേട്ടതായാണ് എഎഫ്പി മാധ്യമ പ്രവർത്തകൻ വിശദമാക്കുന്നത്.
വെള്ളിയാഴ്ച ഇസ്രയേൽ ലെബനോനിലെ തെക്കൻ മേഖലയിലും ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹദത്ത്, ചൗഇഫാത്ത് മേഖലകളിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.. ദർ അൽ അമൽ സർവ്വകലാശാല ആശുപത്രിക്ക് സമീപത്തുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ആശുപത്രി ഡയറക്ടറും ആറ് സഹപ്രവർത്തരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മുതലുള്ള ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ 200ലേറെ പേർ ഡോക്ടർമാരാണെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.
ഞായറാഴ്ച ഇസ്രയേൽ റാസ് അൽ–നാബ്ബ ജില്ലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന മാധ്യമ വിഭാഗം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ നടന്ന ആക്രമണം ഹിസ്ബുള്ള തലവനെ ലക്ഷ്യമിട്ടാണെന്നാണ് പറയുന്നത് . സംഘത്തിൻ്റെ മുൻ മേധാവി ഹസൻ നസ്രല്ല കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് നയീംഖാസിമിനെ നിയമിച്ചത് . ഇസ്രയേലിൻ്റെ കൊലപാതകം ഭയന്ന് നയീം ഖാസിം നേരത്തെ ലെബനനിൽ നിന്ന് പലായനം ചെയ്തിരുന്നു . ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെ പ്രതിരോധശേഷിയുടെ പരീക്ഷണമായാണ് ഖാസിം വിശേഷിപ്പിച്ചത്,
1982ല്‍ ഇസ്രയേല്‍ ലബനനെ ആക്രമിച്ചതിനു ശേഷമാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ഖാസിം.
നസറുള്ളയുടെ മരണത്തെത്തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1991 മുതല്‍ 33 വര്‍ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. ഹിസ്ബുല്ലയുടെ വക്താവ് കൂടിയായ നയിം ഖാസിം, ഇസ്രയേലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ സംഘടനയ്ക്കായി വിദേശ മാധ്യമങ്ങളുമായി സംവദിച്ചിരുന്നു. ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തിനു ശേഷം ടെലിവിഷന്‍ പരാമര്‍ശങ്ങള്‍ നടത്തിയ ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ ആദ്യത്തെ അംഗമായിരുന്നു അദ്ദേഹം.
ഹിസ്ബുള്ളയിലെ തീരുമാനങ്ങള്‍ എടുക്കുന്ന ശൂറാ കൗണ്‍സില്‍ ചേര്‍ന്നാണ് നയീമിനെ നേതാവായി തിരഞ്ഞെടുത്തത്. സയ്യിദ് ഹസൻ നസ്‌റല്ലയുടെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഹാഷിം സഫീദ്ദീനെ ഇസ്രായേൽ നേരത്തെ വധിച്ചിരുന്നു. ഇന്ന് നടന്ന ആക്രമണത്തിൽ നയീം ഖാസിം കൊല്ലപ്പെട്ടു എന്നതിന് സ്ഥിരീകരണം വന്നിട്ടില്ല .
https://www.facebook.com/Malayalivartha