ആംസ്റ്റർഡാമിൽ അരാജകത്വം; ICC യെ ചുരുട്ടിക്കൂട്ടി അമേരിക്ക ..ലോകം രണ്ടു ചേരിയിൽ
യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നതിലൂടെ നെതർലാൻഡ്സ് അന്താരാഷ്ട്ര നിയമം ലംഘിക്കുന്നുവെന്ന് ഫലസ്തീൻ അനുകൂല പ്രവർത്തകർ വെള്ളിയാഴ്ച ഡച്ച് കോടതിയെ അറിയിച്ചു.
ഹേഗ് ഡിസ്ട്രിക്റ്റ് കോടതി പരാതിയെ പിന്തുണച്ചാൽ, നെതർലൻഡ്സ് ഇസ്രായേലിലേക്ക് ആയുധങ്ങളോ ആയുധഭാഗങ്ങളോ അയക്കുന്നതിൽ നിന്നും അധിനിവേശ പ്രദേശങ്ങളുമായി വ്യാപാരം ചെയ്യുന്നതിൽ നിന്നും വിലക്കും. ഈ വർഷം ആദ്യം സമാനമായ കേസിനെ തുടർന്ന് നെതർലൻഡ്‌സ് ഇസ്രായേലിലേക്കുള്ള എഫ്-35 യുദ്ധവിമാന ഭാഗങ്ങളുടെ കയറ്റുമതി നിർത്തിവച്ചിരുന്നു. രണ്ടാഴ്ച മുൻപ് നെതർലൻഡ്‌സ് ലെ ആംസ്റ്റർഡാമിൽ ഇസ്രായേലി പൗരന്മാർക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുകയാണ് നെതെര്ലാന്ഡ്. ഇതിനെതിരെ വളരെ ശക്തമായ പ്രതികരണമാണ് ഇസ്രായേൽ നടത്തിയത് . .രണ്ടാം ലോകമഹായുദ്ധകാലത്ത് യൂദരെ രക്ഷിക്കാൻ ഇറങ്ങിയ രാജ്യമാണ് നെതർലൻഡ്‌സ്. എന്നാൽ ഇപ്പോൾ ഇസ്രയേലിനെതിരെ പാലസ്റ്റിൻ അനുകൂല സംഘടനകൾ ജൂത വിരുദ്ധ മുദ്രാവാക്യം മുഴക്കുകയാണ് . നെതെർലണ്ടിലേക്ക് ഉണ്ടായ അറബ് കുടിയേറ്റമാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നാണു ഇസ്രായേൽ കുറ്റപ്പെടുത്തുന്നത് . സ്വതന്ത്ര പലസ്‌തീൻ മുദ്രാവാക്യം മുഴക്കുന്ന ഫലസ്തീനികൾ ഇപ്പോൾ ഇസ്രയേലികളെ കണ്ടാൽ കൊല്ലുമെന്ന് ആക്രോശിക്കുന്നു . ഫുട്ബോൾ മത്സരം കാണാനെത്തിയ ഇസ്രയേലികൾക്ക് നേരെ നടന്ന ആക്രമണത്തോട് കൂടിയാണ് അടുത്തകാലത്തു നെതെര്ലാന്ഡ് ജനശ്രദ്ധ ആകർഷിച്ചത് .
ഇതിനു പുറമെയാണ് ഇപ്പോൾ ഡച്ച് മണ്ണിൽ എത്തിയാൽ നെതന്യാഹുവിനെ നെതർലൻഡ്‌സ് അറസ്റ്റ് ചെയ്യുമെന്ന് ഡച്ച് വിദേശകാര്യ മന്ത്രി കാസ്പർ വെൽഡ്കാമ്പ് സ്ഥിരീകരിച്ചത് . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറണ്ട് കാനഡ പാലിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. വഴിയിലൂടെ നടക്കുന്നവരെ തടഞ്ഞു നിർത്തി യഹൂദരാണോ എന്ന് നോക്കുകയാണ് ആംസ്റ്റർഡാം തെരുവിലെ ഫലസ്തീനികൾ .ആസ്റ്റർഡാം മേയർ പ്രതിഷേധം നിരോധിച്ചിരുന്നു . എന്നാൽ പ്രതിഷേധക്കാർ ഇതിനു പുല്ലുവിലപോലും നൽകിയില്ല. ആംസ്റ്റർഡാമിൽ നിൽക്കുന്ന അരാജകത്വത്തിന് കാരണം ഭരണാധികാരികൾ തന്നെ.
ബ്രിട്ടൻ പോലും ഇപ്പോൾ നെതന്യാഹുവിന്റെ അറസ്റ്റ് ചെയ്യും എന്ന നിലപാടാണ് . എന്നാൽ ഹംഗറി ഈ ഉത്തരവിനെ തള്ളിക്കളഞ്ഞിരിക്കുന്നു .
അമേരിക്കയ്പ്പോഴും ശക്തമായി ഇസ്രയേലിനൊപ്പം നിൽക്കുന്നു . ICC യുടെ വിധി പുറത്തുവന്നതിന് ശേഷം ഫ്രാൻസ് ഉം അനുകൂല നടപടിയാണ് എടുത്തത് . കാനഡ, ബെൽജിയം ,ഫ്രാൻസ് , പോർട്ടുഗൽ. സ്വിറ്റ്സർലൻഡ്, നെതെര്ലാന്ഡ് , സോവാനിയ, സ്പെയിൻ, എന്നീ രാജ്യങ്ങൾ ICC യ്ക്കൊപ്പം എന്ന് പറഞ്ഞു .
ഇസ്രായേൽ എന്നാൽ ഭീകരതയെ തുടച്ചുനീക്കാൻ ഏതറ്റംവരെയും പോകുമെന്ന് ഉറപ്പിച്ചു പറയുന്നു . അതുകൊണ്ടുതന്നെ കടുത്ത ആക്രമണമാണ് ലെബണനിലും ബെയ്‌റൂത്തിലും ഇസ്രായേൽ നടത്തുന്നത് . സെൻട്രൽ ബെയ്‌റൂട്ടിലെ ബസ്ത പരിസരത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ്റെ സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.
ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹദത്ത്, ചൗഇഫാത്ത് മേഖലകളിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.
ലെബനനിലെ മറ്റിടങ്ങളിൽ, ടയർ സിറ്റി ബീച്ചിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു.
ഒറ്റരാത്രികൊണ്ട് എൻക്ലേവിലുടനീളം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലും ടാങ്ക് തീവെപ്പിലും കുട്ടികളടക്കം 19 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയുടെ സിവിൽ ഡിഫൻസ് അറിയിച്ചു.
ഗാസയിലെ ഇസ്രായേലിൻ്റെ വംശഹത്യയിൽ 2023 ഒക്‌ടോബർ 7 മുതൽ കുറഞ്ഞത് 44,056 ഫലസ്തീനികൾ കൊല്ലപ്പെടുകയും 104,286 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ അന്ന് ഇസ്രായേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തു.
ലെബനനിൽ, ഗാസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 3,645 പേർ കൊല്ലപ്പെടുകയും 15,355 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha