ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാനഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...
ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും യുദ്ധത്തിനുള്ള ഒരുക്കങ്ങളും കൂടുകയാണ് . പശ്ചിമേഷ്യയിൽ സമാധാനം നഷ്ട്ടപ്പെട്ടിട്ട് നാളുകളേറെയായി ഇപ്പോഴിതാ മറ്റൊരു നീക്കമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ നടന്നു കൊണ്ട് ഇരിക്കുന്നത് .
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് തങ്ങളും പാലിക്കുമെന്നും രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കാനഡ. രാജ്യാന്തര കോടതിയുടെ എല്ലാ ചട്ടങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
നേതന്യാഹുവിനെ അറസ്റ്റ് ചെയ്തേക്കാമെന്ന് കാനഡ പ്രധാനമന്ത്രി ട്രൂഡോ പ്രഖ്യാപിച്ചതിന് തൊട്ടു പുറകെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും അക്കാര്യം പറഞ്ഞത്. എന്നാല്‍, കളി ഇസ്രയേലിനോട് വേണ്ടെന്ന ശക്തമായ മുന്നറിയിപ്പാണ് അമേരിക്കന്‍ നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വിധി അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുനിയുന്നവരെ സാമ്പത്തികമായി ഞെരുക്കുമെന്ന് റിപ്പബ്ലിക്കന്‍ സെനെറ്ററും ട്രംപിന്റെ അടുത്ത അനുയായിയുമായ ലിന്‍ഡ്‌സെ ഗ്രഹാം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.ഏതൊരു രാജ്യവും സംഘടനയും ഈ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, അമേരിക്കയില്‍ നിന്നും കടുത്ത പ്രതിരോധം അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ പ്രതികരണം നല്‍കുവാന്‍ താന്‍ പ്രസിഡണ്ട് ട്രംപുമായും അദ്ദേഹത്തിന്റെ ടീമുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയും ഇസ്രയേലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളല്ല, എന്നാല്‍, അതിലെ ഒരു അംഗം എന്ന നിലയില്‍, അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകള്‍ നടപ്പിലാക്കാനുള്ള ബാദ്ധ്യത ബ്രിട്ടനുണ്ട്. നെതന്യാഹുവിന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും, അന്താരാഷ്ട്ര കോടതിയുടെ വിധി നടപ്പിലാക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം ബ്രിട്ടനുണ്ട് എന്നായിരുന്നു അവരുടെ നിലപാട്.
https://www.facebook.com/Malayalivartha