മലാലയ്‌ക്ക് നൊബേല്‍ ലഭിക്കാത്തതില്‍ സന്തോഷം-താലിബാന്‍
മലാല യൂസഫ് സായിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ താലിബാന്‍ സന്തോഷം പ്രകടിപ്പിച്ചു. നോബല്‍ അവാര്‍ഡ് കമ്മിറ്റിയെ താലിബാന്‍ അഭിനന്ദിച്ചു. ഇത് വളരെ നല്ല വാര്‍ത്തയെന്നാണ് ആദ്യം പ്രതികരിച്ചത്. ഇത്തരം അവാര്‍ഡുകള്‍ യഥാര്‍ത്ഥ മുസ്‌ളീമുകള്‍ക്കു ലഭിക്കേണ്ടതാണെന്നും ഇസ്ലാം മതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മലാല മതേതരവാദിയെന്നുമായിരുന്നു താലിബാന്‍ വക്താവിന്റെ അഭിപ്രായം. അപക്വയായ മലാലയെ പോലൊരുവള്‍ ഇത്ര വലിയ ഒരു അവാര്‍ഡിനര്‍ഹയല്ല.തീര്‍ച്ചയായും നൊബല്‍ പുരസ്‌ക്കാര കമ്മിറ്റി പ്രശംസ അര്‍ഹിക്കുന്നുവെന്നും താലിബാന്‍ വക്താവ് ഷാഹിദുള്ളാ ഷാഹിദ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha