വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...
വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക് ലോകം കടക്കുന്നു . ഉക്രൈൻ റഷ്യ യുദ്ധം തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഇപ്പോൾ വീണ്ടും അത് വർധിക്കുകയാണ് . മാരകമായ ആക്രമണമാണ് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നടത്തികൊണ്ട് ഇരിക്കുന്നത് . യുക്രൈന്‍ സൈന്യം റഷ്യയില്‍ ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നു. റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഒരു ജനറലും 500 ഓളം ഉത്തരകൊറിയന്‍ സൈനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
റഷ്യയെ യുദ്ധത്തില്‍ സഹായിക്കാന്‍ ഉത്തരകൊറിയ അയച്ച സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. റഷ്യന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ വലേറി സൊളോദ്ചക്ക് ആണ് കൊല്ലപ്പെട്ടത്.കൂടാതെ റഷ്യയുടെ 18 ഓളം സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തരകൊറിയന്‍ സൈന്യത്തിന്റെ ഒരു ജനറലിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയുമായി നടക്കുന്ന യുദ്ധത്തില്‍ യുക്രൈന്‍ ഇതാദ്യമായിട്ടാണ് ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ പ്രയോഗിക്കുന്നത്.
ആക്രമണത്തില്‍ ഒരു കമാന്‍ഡ് പോസ്റ്റ് ഉള്‍പ്പെടെയുള്ള സൈനിക സംവിധാനങ്ങള്‍ തകര്‍ന്നതായും റഷ്യയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായും പറയപ്പെടുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ റഷ്യയുടെ ഭാഗത്ത് നിന്ന് യാതൊരു വിശദീകരണവും ഇനിയും ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ അത് റഷ്യക്കും ഉത്തരകൊറിയയ്ക്കും അങ്ങേയറ്റം തിരിച്ചടിയാണ്. റഷ്യയിലെ കുര്‍സ്‌ക് മേഖലയിലെ ഒരു ഭൂഗര്‍ഭ സൈനിക കേന്ദ്രത്തിന് നേര്‍ക്കാണ് യുക്രൈന്‍ ബ്രിട്ടീഷ് നിര്‍മ്മിത മിസൈലുകള്‍ പ്രയോഗിച്ചത്.
https://www.facebook.com/Malayalivartha