ബൈഡന്‍ തുടങ്ങിവച്ച കളി തീക്കളിയായിരിക്കുന്നു; വജ്രായുധങ്ങള്‍ പുറത്തെടുത്ത് റഷ്യ
അമേരിക്ക ബ്രിട്ടണ്‍ ഫ്രാന്‍സ് ഉള്‍പ്പെടെ 42 തന്ത്ര പ്രധാന മേഖലകള്‍ ആക്രമിക്കാന്‍ റഷ്യ. റഷ്യയുടെ കടുത്ത മുന്നറിയിപ്പ് അവഗണിച്ചും കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയ്‌ന് നല്‍കി റഷ്യയെ ആക്രമിക്കാനുള്ള നാറ്റോ സഖ്യരാജ്യങ്ങളുടെ നീക്കത്തിനെതിരെയാണ് റഷ്യ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.
ഒറെഷ്‌നിക് മിസൈലുകള്‍ക്ക് മാത്രം ആണവ പോര്‍മുന ഘടിപ്പിക്കാതെ തന്നെ 42 നാറ്റോ സൈനിക താവളങ്ങള്‍ പൂര്‍ണ്ണമായും ചാരമാക്കാന്‍ കഴിയുമെങ്കില്‍ റഷ്യയുടെ കൈവശമുള്ള സാത്താന്‍ 2 അടക്കമുള്ള മറ്റ് ആയുധങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഈ ഭയം ഉള്ളിലുള്ളതു കൊണ്ട് അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മ്മനിയും ഇറ്റലിയും തങ്ങള്‍ റഷ്യയുമായി ഒരു സംഘര്‍ഷവും ആഗ്രഹിക്കുന്നില്ലെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ രാജ്യങ്ങളിലെ നാറ്റോ താവളങ്ങളെ ആക്രമണ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ റഷ്യ ഇപ്പോഴും തയ്യാറായിട്ടില്ല. ഇതിനിടെ RAF ലേക്കന്‍ഹീത്ത് ഉള്‍പ്പെടെ മൂന്ന് പ്രധാന ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ക്ക് സമീപം അജ്ഞാതമായ ഒന്നിലധികം ഡ്രോണുകള്‍ കണ്ടെത്തിയത് പരക്കെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
ബുധനാഴ്ച യുക്രൈന്‍ ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നതോടെ നാണംകെട്ട് നില്‍ക്കുകയാണ് പുട്ടിന്‍. റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഒരു ജനറലും 500 ഓളം ഉത്തരകൊറിയന്‍ സൈനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഷ്യയെ യുദ്ധത്തില്‍ സഹായിക്കാന്‍ ഉത്തരകൊറിയ അയച്ച സൈനികരാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ വലേറി സൊളോദ്ചക്ക് ആണ് കൊല്ലപ്പെട്ടത്. കൂടാതെ റഷ്യയുടെ 18 ഓളം സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച ഡിനിപ്രോയിൽ റഷ്യ ആദ്യമായി ഒറെഷ്‌നിക് ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചിരുന്നു. ഞായറാഴ്ച ഷാഹെദ് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തി . ഷാഹെദ് ഡ്രോൺ ഇറാൻ നിർമിതമാണ് എന്ന് സീലൻസ്കി കുറ്റപ്പെടുത്തി . ഉക്രെയ്‌നിലെ അതിർത്തിയിൽ നിന്ന് 800 മൈൽ അകലെ ഇറാൻ രൂപകല്പന ചെയ്‌ത, ഷാഹെദ് 136 ഡ്രോണുകൾ നിർമ്മിക്കാൻ റഷ്യ രണ്ട് ഫാക്ടറികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉക്രെയ്ൻ പറയുന്നു. ഉക്രെയ്‌നിന് വേണ്ടി പോരാടുന്നതിനിടെ കുർസ്ക് മേഖലയിൽ ഒരു ബ്രിട്ടീഷ് പൗരൻ റഷ്യൻ സൈന്യത്തിൻ്റെ പിടിയിലായതായി റിപ്പോർട്ട്.
യുക്രൈനെ സഹായിക്കുന്ന എല്ലാവരേയും കൊന്നൊടുക്കുമെന്ന്. ഇതിനായി റഷ്യയുടെ ഏറ്റവും പുതിയ ഒറെഷ്‌നിക് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങളാണ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. ആണവ പോര്‍മുന ഉള്‍പ്പെടെ വഹിക്കാന്‍ കഴിയുന്ന ഈ മിസൈലിനെ തടയാന്‍ ഇന്ന് നിലവിലുള്ള ഒരു വ്യോമ പ്രതിരോധ സംവിധാനത്തിനും കഴിയുകയില്ല. ഒറെഷ്‌നിക് എന്ന മിസൈല്‍ റഷ്യയുടെ പക്കല്‍ ഉണ്ടെന്ന് ലോകം അറിഞ്ഞതു തന്നെ റഷ്യ ഇതിന്റെ പരീക്ഷണം യുക്രെയ്‌ന് നേരെ നടത്തിയപ്പോഴാണ്. ഒറെഷ്‌നിക്കിന് യൂറോപ്പിലുടനീളമുള്ള ലക്ഷ്യങ്ങൾ കൈവരിക്കാനും ആണവ അല്ലെങ്കിൽ പരമ്പരാഗത വാർഹെഡുകൾ ഘടിപ്പിക്കാനും കഴിയും .. “അത്തരമൊരു മിസൈലിനെ നേരിടാനുള്ള മാർഗങ്ങളോ, അതിനെ തടയാനുള്ള മാർഗങ്ങളോ നിലവിൽ ലോകത്ത് ഇല്ല,”x
റഷ്യ,ചൈന, ഉത്തരകൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആണവ ഭീഷണികളെ കണക്കിലെടുത്ത് പുതിയ പ്രതിരോധ നീക്കങ്ങളുമായി അമേരിക്ക. ഇതിന്റെ ഭാഗമായി B61 ഗ്രാവിറ്റി ബോംബിന്റെ പുതിയ സീരീസ് വികസിപ്പിക്കുകയും, ആണവ അന്തര്‍വാഹിനികളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഒന്നിലധികം ആണവായുധ ഭീഷണികള്‍ അമേരിക്കയും അതിന്റെ സഖ്യകക്ഷികാലും തയാറെടുക്കുന്നു. ബഹുവിശേഷപ്രകടന ശേഷിയുള്ളതും വ്യത്യസ്ത തന്ത്രപരമായ സാഹചര്യങ്ങളില്‍ പ്രയോഗിക്കാനാവുന്നതുമായ ബി 6113 ഗ്രാവിറ്റി ബോംബിന്റെ വകഭേദം നിര്‍മ്മിക്കാനും,പദ്ധതിയുണ്ട്
ഇതിന്റെ അടിസ്ഥാനത്തിലാണ് ആണവ പ്രതിരോധം നിലനിര്‍ത്താന്‍ അമേരിക്കയ്ക്ക് നിലവിലെ ആണവ നവീകരണം മതിയാകില്ലെന്നും 2022 ലെ ന്യൂക്ലിയര്‍ പോസ്ചര്‍ റിവ്യൂ ക്രമീകരിക്കേണ്ടിവരുമെന്നും പ്രതിരോധ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി റിച്ചാര്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കിയത്.
യുക്രെയിനിലെയും മിഡിൽ ഈസ്റ്റിലെയും യുദ്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുമ്പ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ഇറ്റലിയിൽ എത്തി .പാശ്ചാത്യ സഖ്യകക്ഷികൾ ഉക്രെയ്നിനുള്ള പിന്തുണയിൽ ഒരു പരിധിയും ഏർപ്പെടുത്തരുത് എന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ട് പറഞ്ഞു .
തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ തിങ്കളാഴ്ച അങ്കാറ സന്ദർശന വേളയിൽ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി ചർച്ച ചെയ്യുമെന്ന് ഒരു തുർക്കി ഉദ്യോഗസ്ഥൻ പറഞ്ഞു.
2025-ഓടെ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഉക്രേനിയൻ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്‌കി കൈവിലെ മൂന്നാമത്തെ ഭക്ഷ്യസുരക്ഷാ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്
2023 ജൂലൈ മുതൽ റഷ്യ 321 തുറമുഖ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾക്കും 20 വിദേശ വ്യാപാര കപ്പലുകൾക്കും കേടുപാടുകൾ വരുത്തിയതായി സെലെൻസ്‌കി പറഞ്ഞു,
ഹാലിഫാക്‌സ് ഇൻ്റർനാഷണൽ സെക്യൂരിറ്റി ഫോറത്തിൽ ഉക്രെയ്‌നുള്ള യുഎസ് പിന്തുണയുടെ പ്രാധാന്യം മുൻ തായ്‌വാൻ പ്രസിഡൻ്റ് സായ് ഇംഗ്-വെൻ ഊന്നിപ്പറയുകയും റഷ്യയ്‌ക്കെതിരായ ഉക്രെയ്‌നിൻ്റെ വിജയം "ഭാവിയിലെ ആക്രമണത്തിന് ഏറ്റവും ഫലപ്രദമായ പ്രതിരോധം" നൽകുമെന്ന് വാദിക്കുകയും ചെയ്തു.
റഷ്യയുടെ കുർസ്ക് മേഖലയിലെ 40 ശതമാനത്തിലധികം പ്രദേശങ്ങളും ഉക്രെയ്നിന് നഷ്ടപ്പെട്ടു,
https://www.facebook.com/Malayalivartha