ലാൻഡ് ചെയ്ത് മിനിറ്റുകൾക്കകം തീപിടിച്ചു, 89 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം റൺവേയിൽ, വന്‍തോതില്‍ തീയും പുകയും ഉയർത്തതോടെ നിലവിളിച്ച് ഇറങ്ങിയോടി യാത്രക്കാര്‍, ഒടുവിൽ സംഭവിച്ചത്...!!!
വിമാനത്താവളത്തില്‍ 89 യാത്രക്കാരുമായി ലാൻഡ് ചെയ്ത് വിമാനത്തിന് മിനിറ്റുകൾക്കകം തീപിടിച്ചു. യാത്രക്കാരെ കൂടാതെ ആറ് ജീവനക്കാർ വിമാനത്തിലുണ്ടായിരുന്നു. റണ്‍വേയില്‍ വെച്ച് തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പേടിച്ച് ഓടിയിറങ്ങുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്‍റെ എഞ്ചിനില്‍ നിന്ന് വന്‍തോതില്‍ തീയും പുകയും ഉയരുന്നതും കാണാം.
റഷ്യയിലെ അസിമുത്ത് എയര്‍ലൈന്‍സിന്‍റെ സുഖോയി സൂപ്പര്‍ജെറ്റ് 100 വിമാനത്തിലാണ് തീപടര്‍ന്നത്. റഷ്യയിലെ സോചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അന്‍റാലിയ എയര്‍പോര്‍ട്ടിൽ ലാൻഡ് ചെയ്ത പിന്നാലെയാണ് അപകടമുണ്ടായത്. രക്ഷപെടാനായി ചില യാത്രക്കാര്‍ എമര്‍ജന്‍സി സ്ലൈഡുകള്‍ വഴിയാണ് പുറത്തിറങ്ങിയത്.
വിമാനത്തിന്‍റെ ഇടത് എഞ്ചിനില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് നിഗമനം. ശക്തമായ കാറ്റിനെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ നേരിട്ടതായും എയര്‍ലൈന്‍സ് അറിയിച്ചു. സംഭവത്തിന് തൊട്ടുമുമ്പ് തുര്‍ക്കിയിലെ കാലാവസ്ഥ വിഭാഗം മോശമായ കാലാവസ്ഥയും ശക്തമായ കാറ്റുംഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉടന്‍ തന്നെ അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചതായി തുര്‍ക്കി ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനം റണ്‍വേയില്‍ നിന്ന് മാറ്റുന്നതിനായി പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണി വരെ അന്‍റാലിയ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. സംഭവത്തില്‍ റഷ്യയിലെ വ്യോമയാന അതോറിറ്റി അന്വേഷണം ആരംഭിച്ചു.
ഇതേസമയം വിമാനം ആകാശച്ചുഴിയിൽപെട്ട് യാത്രക്കാർക്ക് പരുക്കേറ്റ സംഭവവും ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നിന്ന് അമേരിക്കയിലെ മയാമിയിലേക്ക് പറന്ന സ്കാൻഡിനേവിയൻ എയർലൈൻസ് വിമാനമാണ് ആകാശച്ചുഴിയിൽ വീണത്.
ശക്തമായ കുലുക്കത്തില്‍ സീറ്റില്‍ നിന്നും യാത്രികര്‍ തെറിച്ച് വീഴുകയും ഒരു യുവതിയുടെ കാല്‍ സീലിങ്ങില്‍ ശക്തമായി മുട്ടുകയും ചെയ്തു. ഇതോടെ യാത്ര പൂര്‍ത്തിയാക്കാതെ വിമാനം ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ ഹേഗനിലേയ്ക്ക് മടങ്ങുകയായിരുന്നു. വിമാനം ആകാശച്ചുഴിയിൽപെട്ടതിന്റെ ഭീകര ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സീറ്റുകളിലെ ഫ്ലയറുകളും യാത്രക്കാരുടെ ക്യാരി ഇൻ ലഗേജുകളും ഭക്ഷണവുമെല്ലാം വിമാനത്തിനകത്ത് പാറിപ്പറക്കുന്നതടക്കം വ്യക്തമാകുന്നതായിരുന്നു ഈ വീഡിയോ.
https://www.facebook.com/Malayalivartha