വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ മനുഷ്യരുണ്ടാക്കിയ അണക്കെട്ട്...ഭൂമിയെ നശിപ്പിക്കുന്നു... അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗം വരെ കുറച്ചുവെന്ന് ശാസ്ത്രലോകം...ത്രീ ഗോര്‍ജസ് അണക്കെട്ടാണ് ഇപ്പോൾ ഭീഷണി...
ഇന്നത്തെ കാലത്ത് മനുഷ്യ നിർമിതികളാൽ പൊറുതി മുട്ടുകയാണ് ഭൂമി . ഭൂമിയെ തുരന്നും, ഭൂമിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയും ഇത് ഉയർന്നു വരുന്ന മനുഷ്യ നിർമിതികൾ ഭൂമിയെ ഇഞ്ചിച്ചായി നശിപ്പിക്കുകയാണ് എന്നുള്ളതാണ് വാസ്തവം . പക്ഷെ ഇങ്ങനെ അനിയന്ത്രിതമായി ഭൂമിയെ നശിപ്പിച്ചു തുടങ്ങുമ്പോൾ ഭൂമിയും തിരിച്ചു പ്രതികരിക്കാൻ തുടങ്ങും അതാണ് പല പ്രകൃതി ദുരന്തങ്ങളും നമ്മളോട് പറയുന്നത് .
ഇപ്പോഴിതാ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ മനുഷ്യരുണ്ടാക്കിയ അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗം വരെ കുറച്ചുവെന്ന് ശാസ്ത്രലോകം. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലുള്ള യാങ്‌സി നദിയിലെ ത്രീ ഗോര്‍ജസ് അണക്കെട്ടാണ് ഭൂമിയുടെ ഭ്രമണവേഗം 0.06 മൈക്രോ സെക്കന്‍ഡ് കുറച്ച് ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ത്രീ ഗോര്‍ജസ്.സമുദ്രനിരപ്പില്‍ നിന്ന് 175 മീറ്റര്‍ ഉയരത്തിലാണ് അണക്കെട്ടിലെ വെള്ളമുള്ളത്.
ഇതിന് 39 ലക്ഷം കോടി കിലോഗ്രാം ഭാരമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമുദ്രനിരപ്പിന് മുകളിലുള്ള വെള്ളത്തിന്റെ ഭാരം ഭൂമിയുടെ ജഡത്വം വര്‍ധിപ്പിക്കുന്നതാണ് ഭ്രമണവേഗം കുറയാന്‍ കാരണം. 40 ബില്ല്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളമാണ് ഈ ഡാമിലുള്ളത്.പ്രകൃതിദുരന്തങ്ങളും ചന്ദ്രന്റെ സ്വാധീനവുമൊക്കെ കാരണം ഭൂമിയുടെ ഭ്രമണം ഇടയ്ക്കിടെ വ്യത്യാസപ്പെടുന്നതായി നാസ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha