ആശ്വാസം ..യുദ്ധം തീർന്നു !ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു "തത്ത്വത്തിൽ" വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു
ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധം ഒടുവിൽ അവസാനിക്കുകയാണോ? ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു "തത്ത്വത്തിൽ" വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു . ഇസ്രായേൽ കാബിനറ്റ് വെടിനിർത്തൽ കരാറിൽ വോട്ട് ചെയ്യും എന്നാണ് കരുതുന്നത് ഹിസ്ബുള്ളയ്‌ക്കെതിരെ ലെബനനിൽ ഇസ്രായേൽ ദീർഘവും രക്തരൂക്ഷിതമായതുമായ യുദ്ധം നടത്തിയിരുന്നു . ഇപ്പോൾ ലെബനനിലെ ജനങ്ങളുടെ കണ്ണുനീരിനും യാതനകള്‍ക്കും ഒടുവില്‍ ശമനമാകുന്നു. അങ്ങനെയാണെങ്കില്‍ ഇസ്രയേലിന്റെ ഒരു വര്‍ഷത്തിലേറെയായി നീണ്ട മനുഷ്യക്കുരുതിക്കാണ് ഇതോടെ അന്ത്യമാവുക. മാത്രമല്ല ലെബനനില്‍ കൊടും ശൈത്യത്തിന് തുടക്കമാവുകയും ചെയ്തു.
യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇസ്രായേലിനും ഹിസ്ബുള്ളയ്ക്കുമെതിരെ ലെബനനിൽ വെടിനിർത്തൽ ചർച്ചകൾക്ക് വഴിയരുക്കിയത് . കസ്ഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ ലെബനനിലുടനീളം രണ്ട് ഡസനോളം ഹിസ്ബുള്ള ലക്ഷ്യങ്ങൾ തകർത്ത് കടുത്ത ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞിരുന്നു . ഇതിനിടെയാണ് വെടിനിർത്തലിനെക്കുറിച്ചുള്ള വാർത്ത വന്നത്.
ലെബനനുമായി വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചിപ്പിച്ചതായി തിങ്കളാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇടനിലക്കാരനായ കരാർ ആരംഭിക്കുന്നത് രണ്ട് മാസത്തെ വെടിനിർത്തലോടെയാണ്, ഈ സമയത്ത് ഇസ്രായേൽ സൈന്യം ലെബനനിൽ നിന്ന് പിന്മാറുമെന്നും ഹിസ്ബുള്ള ലിറ്റാനി നദിയുടെ തെക്കൻ അതിർത്തിയിൽ ഇസ്രായേലിൻ്റെ അതിർത്തിയിൽ നിന്ന് 18 മൈൽ അകലെ പോകുമെന്നാണ് പറഞ്ഞിരിക്കുന്നത് .ഇരുവശത്തുമുള്ള സൈനികരെ പിൻവലിക്കൽ പൂർത്തിയായിക്കഴിഞ്ഞാൽ, ഇതിനകം നിലവിലിരിക്കുന്ന യുഎൻ നിരീക്ഷക സേനയ്‌ക്കൊപ്പം ആയിരക്കണക്കിന് ലെബനീസ് ആളുകളെയും പ്രദേശത്ത് വിന്യസിക്കും. ലെബനൻ പൗരന്മാർക്ക് അവർ ഒഴിപ്പിച്ച തെക്കൻ ലെബനനിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള അവരുടെ വീടുകളിലേക്ക് മടങ്ങാനും കരാർ അനുവദിക്കുന്നു.
ലെബനൻ രാജ്യത്ത് നിന്ന് ഇനി മുതൽ ആയുധങ്ങൾ ഹിസ്‌ബുല്ലയിലേയ്ക്ക് എത്തുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഒരു മാസത്തെ യുദ്ധം അവസാനിപ്പിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നത് നിരീക്ഷിക്കാൻ ഒരു അന്താരാഷ്ട്ര സമിതി രൂപീകരിക്കുമെന്ന് റിപ്പോർട്ടുണ്ട് , എന്നിരുന്നാലും, കരാർ ഏറെക്കുറെ അന്തിമഘട്ടത്തിലാണെങ്കിലും, ചില കാര്യങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് വാഷിംഗ്ടണിലെ ഇസ്രായേൽ അംബാസഡർ മൈക്കൽ ഹെർസോഗ് ഇസ്രായേലി ആർമി റേഡിയോയോട് പറഞ്ഞു. ഉദാഹരണത്തിന്, ഹിസ്ബുള്ള തങ്ങളുടെ കരാർ ഉടമ്പടി ലംഘിക്കുകയാണെന്ങ്കിൽ ലെബനനിൽ ആക്രമണം നടത്താനുള്ള സ്വാതന്ത്ര്യം ഇസ്രായേലിനുമുണ്ട് എന്നാണ് കരാറിൽ പറഞ്ഞിരിക്കുന്നത്
അത്തരമൊരു കരാറിന് സമ്മതിക്കുന്നത് ലെബനൻ്റെ പരമാധികാരത്തെ ലംഘിക്കുമെന്ന് ലെബനൻ അധികൃതർ പറഞ്ഞു. ആക്രമണത്തിന് സമ്പൂർണ്ണവും സമഗ്രവുമായ അന്ത്യം വരുത്താത്തതും ലെബനൻ്റെ പരമാധികാരം സംരക്ഷിക്കാത്തതുമായ ഒരു കരാർ തീവ്രവാദ സംഘം അംഗീകരിക്കില്ലെന്ന് ഹിസ്ബുള്ള നേതാവ് നൈം കാസെം പറഞ്ഞു . എന്നാൽ ഭീകര ഭീഷണി” കാണുമ്പോഴെല്ലാം പ്രവർത്തിക്കാൻ ഇസ്രായേലിനെ അനുവദിക്കുമെന്ന് യുഎസ് പറഞ്ഞു.
നിലവില്‍ ക്യാമ്പുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ വസ്ത്രങ്ങളോ ലഭിക്കാത്ത അവസ്ഥയാണുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ലക്ഷക്കണക്കിന് ജനങ്ങളാണ് ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നത്. പലസ്തീനും ഇസ്രയേലും തമ്മിലുള്ള ധാരണപ്രകാരം വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ ഈ അവസ്ഥയ്ക്ക് ഒരു പരിഹാരമാകും എന്ന കണക്കൂട്ടലിലാണ് ജനങ്ങള്‍.
അതേസമയം, ലെബനനിലെയും ഗാസയിലെയും കൂട്ടക്കുരുതിക്ക് എതിരെ അന്താരാഷ്ട്ര ക്രിമനില്‍ കോടതി നെതന്യാഹുവിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നെതന്യാഹുവിന് മനംമാറ്റം ഉണ്ടായതെന്നു വേണം കരുതാന്‍. അമേരിക്കയുടെ സഖ്യകക്ഷിയായ ബ്രിട്ടന്‍ നെതന്യാഹുവിന്റെ കൂട്ടക്കുരുതിക്ക് എതിരെ പരസ്യമായി രംഗത്തുവരികയും, തങ്ങളുടെ രാജ്യത്തേയ്ക്ക് പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും കനത്ത മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഇതോടെ ഇസ്രയേലിന്റെ നരനായാട്ടിനെതിരെ പാശ്ചാത്യ രാജ്യങ്ങളുടെ ഇടയില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അമേരിക്കയുടെ ഒത്താശയോടെയാണ് ഇസ്രയേല്‍ പലസ്തീനില്‍ വ്യോമാക്രമണം കടുപ്പിച്ചത്. നെതന്യാഹുവിന്റെ കടുത്ത തീരുമാനങ്ങള്‍ക്ക് പിന്നില്‍ ബൈഡന്‍ എന്ന ബുദ്ധികേന്ദ്രമായിരുന്നു. ഇനി ബൈഡന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതോടെ നെതന്യാഹുവിനുണ്ടായിരുന്ന പിന്തുണയും കുറയും.
ട്രംപ് അമേരിക്കയുടെ തലപ്പത്തേയ്ക്ക് വന്നാല്‍ നെതന്യാഹുവിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. കാരണം മധ്യേഷ്യയിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന പക്ഷക്കാരനാണ് ട്രംപ്. യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രംപും ടെക് ഭീമനും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വനുമായി മസ്‌കും കൈകോര്‍ത്തിരിക്കുകയാണ്. ട്രംപും മസ്‌കും ബിസിനസ്സ് നയത്തില്‍ ഒരേ നാണയത്തിലെ രണ്ട് വശങ്ങളാണ്.
ഇരുവര്‍ക്കും ബിസിനസ്സ് സ്മൂത്തായി കൊണ്ടുപോകണമെങ്കില്‍ യുദ്ധത്തിന് അവസാനമാകണം. യുദ്ധം മുന്നോട്ട് പോയാല്‍ അത് തങ്ങളുടെ ബിസിനസ്സുകളെ കാര്യമായി ബാധിക്കുമെന്നും ഇക്കാര്യത്തില്‍ ഇതര രാജ്യങ്ങളുടെയും ജനങ്ങളുടെയും പിന്തുണ ഉണ്ടാകില്ലെന്നും ഇരുവര്‍ക്കും വ്യക്തമായ ധാരണയുമുണ്ട്. അതുകൊണ്ടുതന്നെ നെതന്യാഹുവിന് പലസ്തീനുമായും ഇറാനുമായുള്ള യുദ്ധങ്ങള്‍ക്ക് സലാം പറയേണ്ടി വരും.
വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് ഉടന്‍ യോഗം ചേരുമെന്നാണ് സൂചന. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) തെക്കന്‍ ലെബനനില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങും. ഹിസ്ബുള്ള തങ്ങളുടെ ആയുധങ്ങള്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്ന് 16 മൈല്‍ (25 കിലോമീറ്റര്‍) വടക്ക് ലിറ്റാനി നദിക്ക് വടക്കായി പിന്‍വലിക്കും. അതേസമയം, ലെബനീസ് സൈന്യം നിലവിലുള്ള യുഎന്‍ സമാധാന സേനയ്ക്കൊപ്പം അതിര്‍ത്തി മേഖലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ നീങ്ങും.
ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നാണ് ലെബനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചര്‍ച്ചകളില്‍ ഹിസ്ബുള്ള നേരിട്ടുള്ള കക്ഷിയായിരുന്നില്ല, കരാറിലെ വ്യവസ്ഥകള്‍ ഹിസ്ബുള്ള പാലിക്കുമെന്ന് ലെബനന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
നിര്‍ദ്ദിഷ്ട വെടിനിര്‍ത്തല്‍ പ്രകാരം, അമേരിക്ക അഞ്ച് രാജ്യങ്ങളുടെ അന്താരാഷ്ട്ര നിരീക്ഷണ സമിതിയെ നയിക്കും. ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ടോ എന്നറിയുന്നതിന് വേണ്ടിയാണിത്. എന്നാല്‍, ഹിസ്ബുള്ള ആക്രമണം നടത്തിയാല്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
2023 ഒക്ടോബര്‍ 8 ന്, ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹിസ്ബുള്ള ഇസ്രയേല്‍ അതിര്‍ത്തി പട്ടണങ്ങളിലേക്ക് ഷെല്ലുകളും മിസൈലുകളും തൊടുത്തുവിട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്, ലെബനനിലുടനീളം തീവ്രമായ ബോംബാക്രമണത്തിനിടയില്‍ ഇസ്രയേല്‍ കര അധിനിവേശം ആരംഭിച്ചതോടെ, സെപ്തംബര്‍ അവസാനം മുതല്‍ പോരാട്ടം ശക്തമായി.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിന് ഇപ്പോള്‍ അഭിമുഖീകരിക്കേണ്ടത് ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദമാണ്. പ്രത്യേകിച്ച് വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന 60,000 ഇസ്രയേലി പൗരന്മാര്‍ക്ക് ഹിസ്ബുള്ളയുടെ ആക്രമണത്തെ തുടന്ന് ഒരു വര്‍ഷത്തിലേറെയായി സ്വന്തം വീടുകളിലേയ്ക്ക് തിരിച്ചുവരാനായിട്ടില്ല. ഈ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഇസ്രയേലിന്റെ യുദ്ധ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു.
സാധ്യമായ വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, ചില വടക്കന്‍ പട്ടണങ്ങളുടെ മേയര്‍മാര്‍ ഈ കരാറിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേലിന്റെ ‘കീഴടങ്ങല്‍ കരാര്‍’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു വെടിനിര്‍ത്തല്‍ കരാര്‍ ഹിസ്ബുള്ളയെ അതിര്‍ത്തി മേഖലയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ പര്യാപ്തമല്ലെന്ന് ആരോപിക്കുന്നു. മടങ്ങിവരുന്ന താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കരാര്‍ പരാജയപ്പെടുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
വടക്കന്‍ മേഖലയില്‍ താമസിച്ചിരുന്നവരെ മടങ്ങിവരാന്‍ അനുവദിക്കുക എന്നതിലുപരി, അവരുടെ തുടര്‍ന്നുള്ള സുരക്ഷയ്ക്കും മുന്‍ഗണന ലഭിക്കണമെന്നാണ് ആ പ്രദേശങ്ങളിലെ മേയര്‍മാര്‍ പറയുന്നത്. ഹിസ്ബുള്ളയുടെ സാന്നിധ്യം ഇപ്പോഴും പ്രശ്‌നമായി തുടരുമ്പോള്‍, ഇത് കരാറിന്റെ ജനപ്രീതിയെയും പ്രാബല്യത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, ഈ കരാര്‍ നെതന്യാഹുവിന്റെ സര്‍ക്കാരിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനും പ്രതിപക്ഷത്തിനും പൊതു അഭിപ്രായത്തിനും ശക്തമായ വാദങ്ങള്‍ നല്‍കാനും സാധ്യതയുണ്ട്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നാലും അതിന്റെ ദീര്‍ഘകാല ഫലങ്ങള്‍ പ്രാദേശിക സമാധാനത്തിനും ആഗോള നയതന്ത്രത്തിനും നിര്‍ണായകമായിരിക്കുമെന്നും രാജ്യത്തിനുള്ളില്‍ പൊതുവെ വിലയിരുത്തുന്നു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎന്നിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡാനണും അറിയിച്ചിട്ടുണ്ട്. കരാറിനൊപ്പം ഭീഷണികള്‍ നേരിടുന്നതിനുള്ള സൈനിക ശക്തി നിലനിര്‍ത്തുക എന്നത് ഇസ്രയേലിന്റെ ഒരു പ്രധാന ആവശ്യമാണ്. അതേസമയം, ലെബനീസ് അധികൃതര്‍ കരാര്‍ നടപ്പാക്കുന്നതില്‍ വലിയ പ്രതിസന്ധി ഇല്ലെന്ന് അവകാശപ്പെടുന്നു, ഇത് കരാര്‍ വേഗത്തില്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യത ഉണ്ടാക്കുന്നതായാണ് വിദേശ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാലും അത് എത്രത്തോളം പ്രാബല്യത്തിലാകുമെന്ന് കണ്ടുതന്നെ അറിയണം. കാരണം ഇസ്രയേലിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ തങ്ങളുടെ സായുധ സേനയെ നിലനിര്‍ത്തണമെന്ന നെതന്യാഹുവിന്റെ പിടിവാശി തന്നെ ഇതിനുദാഹരണമാണ്. ഇനി ട്രംപ് വന്ന് വടിയെടുത്താല്‍ നെതന്യാഹുവിന്റെ ചിന്തയ്ക്ക് മാറ്റമുണ്ടായേക്കാം എന്നും കരുതുന്നവരുമുണ്ട്.
കരാർ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര ബോഡിയുടെ തലവനാകുന്നത് യുഎസ് ആയിരിക്കുമെന്നും ഫ്രാൻസും ഇതിൽ പങ്കാളിയാകുമെന്നും വെടിനിർത്തൽ കരാർ പറയുന്നു. നേരത്തെ, ഏത് രാജ്യങ്ങളാണ് പാനലിൻ്റെ ഭാഗമാകുന്നത് എന്ന കാര്യത്തിൽ ലെബനനും ഇസ്രായേലും അഭിപ്രായവ്യത്യാസമുണ്ടാക്കിയിരുന്നു, ഇസ്രായേൽ ഫ്രാൻസിനെ എതിർത്തു. മറുവശത്ത്, ബ്രിട്ടനെ ലെബനനും നിരസിച്ചു.
ഹിസ്ബുള്ളയ്‌ക്കെതിരായ യുദ്ധത്തിൻ്റെ അവസാനമല്ല, ശത്രുതയുടെ വിരാമമാണ് ഇസ്രായേൽ അംഗീകരിക്കുന്നതെന്ന് യു എസ് വ്യക്തമാക്കി . എന്നാൽ വെടിനിർത്തൽ ശാശ്വതമായിരിക്കും എന്ന വിശ്വാസം ആർക്കുമില്ല . അത് ഒരു മാസമാകാം, അല്ലെങ്കിൽ ഒരു വർഷമാകാം."എന്നാണു അമേരിക്കൻ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്
https://www.facebook.com/Malayalivartha