ചൈനയെ പുകയ്ക്കാന്‍ ട്രംപ് “പണി” തുടങ്ങി..ആദ്യ അമ്പ് ഈ രാജ്യങ്ങള്‍ക്കെതിരെ
ചൈന, മെക്‌സിക്കോ, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിവ ചൂണ്ടിക്കാട്ടിയാണ് നീക്കം.
ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കുള്ള നിലവിലെ നികുതിക്ക് പുറമെ 10 ശതമാനം അധിക നികുതികൂടി ഏർപ്പെടുത്തുമെന്നും ട്രംപിന്റെ പ്രഖ്യാപനത്തിലുണ്ട് .ഇതിനൊപ്പം തന്നെ മെക്സിക്കോയ്ക്കും കാനഡയ്ക്കും മേൽ അധിക നികുതി ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു . മെക്സിക്കോയിൽ നിന്ന് വരുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. കാനഡയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും ഇതേ നികുതിയാവും ചുമത്തുക. മെക്‌സിക്കോയും കാനഡയും വഴി ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തേക്ക് കുടിയേറുന്നത് വഴി ധാരാളം മയക്കു മരുന്നും എത്തുന്നു. മാത്രമല്ല നിരവധി കുറ്റകൃത്യങ്ങളും ഉണ്ടാകുന്നുണ്ട്. അതിര്‍ത്തി വഴി മെക്‌സിക്കോയില്‍ നിന്ന് വരുന്ന ആളുകളുടെ ഒഴുക്ക് തടയാനാകുന്നില്ല. എല്ലാ അനധികൃത കുടിയേറ്റവും മയക്ക് മരുന്ന് കടത്തും അവസാനിക്കും വരെ നികുതി തുടരുമെന്നും വ്യക്തമാക്കി.
ലോകത്തിലെ വൻ ശക്തികളാണ് അമേരിക്കയും ചൈനയും. ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്ന് ഇരുരാഷ്ട്രങ്ങളെയും വിശേഷിപ്പിക്കാം. ഷി ജിൻപിങിന്റെ ഭരണത്തിൽ ചൈന എല്ലാ മേഖലയിലും കുതിച്ചുകയറുകയാണ്. ഇതോടെ ചൈന സാമ്രാജ്യത്വ വിപുലീകരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. എന്നാൽ, ചൈനയെ എല്ലാ അർത്ഥത്തിലും പിടിച്ചുകെട്ടുകയും അടിച്ചമർത്തുകയും ചെയ്യുക എന്നതാണ് അമേരിക്ക ഏതുകാലത്തും സ്വീകരിച്ചിരിക്കുന്ന നയം. അമേരിക്കയുമായുള്ള കടുത്ത മത്സരത്തിന്റെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളെ നോക്കിക്കാണുന്ന ബീജിംഗ് ഇപ്പോൾ അയൽരാജ്യങ്ങളുമായി അടുത്ത ബന്ധം തേടുന്നതിനോടൊപ്പം യൂറോപ്പുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ശ്രമിക്കുന്നു. ഇതിനിടയിലാണ് ചൈനയ്ക്ക് ഇരുട്ടടിയായി ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതനുസരിച്ച്, മെക്‌സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കു 25 ശതമാനം അധിക നികുതി ചുമത്തും. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന എല്ലാ മെക്‌സിക്കൻ, കനേഡിയൻ ഉൽപ്പന്നങ്ങൾക്കും അധിക താരിഫ് ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ജനുവരി 20 ന് ട്രംപ് ഒപ്പിടുമെന്നാണ് പ്രഖ്യാപനം. ഇറക്കുമതി ഉൽപ്പന്നങ്ങളിൽ അധിക നികുതി ചുമത്തുന്നതിന് പിന്നിൽ ‘അതിർത്തി സുരക്ഷയും മയക്കുമരുന്ന് നിയന്ത്രണവും ഉറപ്പാക്കുന്നതിന്’ വേണ്ടിയാണെന്നാണ് ട്രംപിന്റെ വാദം. ഫെന്റനൈൽ പോലുള്ള മയക്കുമരുന്നുകളും അനധികൃത കുടിയേറ്റവും തടയുന്നതുവരെ ഈ തീരുവ നീക്കം ചെയ്യില്ലെന്നാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്.
ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കുള്ള നിലവിലെ നികുതിക്ക് പുറമെ 10 ശതമാനം അധിക നികുതികൂടി ഏർപ്പെടുത്തുമെന്നും ട്രംപിന്റെ പ്രഖ്യാപനത്തിലുണ്ട്. അമേരിക്കയിലേക്ക് ചൈന മയക്കുമരുന്ന് അയക്കുന്നതിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഈ അധിക നികുതിക്ക് പിന്നിലെന്നാണ് ട്രംപിന്റെ ഭാഷ്യം.
വൻതോതിലുള്ള മയക്കുമരുന്ന്, പ്രത്യേകിച്ച് ഫെന്റനൈൽ പോലുള്ള മാരക മയക്കുമരുന്ന് അമേരിക്കയിലേക്ക് അയക്കുന്നതിൽ ചൈനയുമായി നിരവധി ചർച്ചകൾ മുമ്പ് നടത്തിയിട്ടുണ്ടെന്നും പക്ഷേ അതൊന്നും ഫലം കണ്ടില്ലെന്നും ട്രംപ് പറയുന്നു. മയക്കുമരുന്ന് അയക്കുന്നത് നിർത്തുന്നത് വരെ, ചൈനയിൽ നിന്ന് 10 ശതമാനം അധിക താരിഫ് ഈടാക്കുക തന്നെ ചെയ്യുമെന്നാണ് ട്രംപ് കർശനമായി ചൈനയോട് പറഞ്ഞിരിക്കുന്നത്.
അതേസമയം, അമേരിക്കയുടെ അധിക നികുതി ചുമത്തൽ കാരണം മെക്‌സിക്കോ, കാനഡ,ചൈന എന്നീ രാജ്യങ്ങളുടെ വ്യാപാരത്തിൽ വലിയ ആഘാതം നേരിടും. ഇത് വാണിജ്യ ബന്ധങ്ങളെ പരോക്ഷമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ട്രംപിന്റെ ഈ പ്രഖ്യാപനത്തോടെ അമേരിക്കൻ സഖ്യരാജ്യങ്ങൾക്കിടയിൽ പ്രത്യേകിച്ച് നാഫ്റ്റ/യുഎസ്എംസിഎ കരാറുകളുമായി ബന്ധപ്പെട്ട് വളരെയധികം തർക്കങ്ങൾക്ക് സാധ്യതയുണ്ട്.
അമേരിക്ക ഈ മൂന്ന് രാജ്യങ്ങളിൽ ചുമത്തിയ അധിക തീരുവകൾ രാജ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടാക്കാൻ ഇടയാക്കും. പ്രത്യേകിച്ച് മെക്‌സിക്കൻ, കനേഡിയൻ, ചൈനീസ് ഉൽപ്പന്നങ്ങൾക്ക്.
എന്നാൽ, ജോ ബൈഡനും ഷി ജിൻപിങും തമ്മിൽ കഴിഞ്ഞ വർഷം ധാരണയിലെത്തിയതിനെ തുടർന്നാണ് മയക്കുമരുന്ന് കടത്ത് തടയാൻ ചൈന നടപടികൾ സ്വീകരിച്ചതെന്ന് ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു പറയുന്നു. ഫെന്റനൈൽ പോലുള്ള മാരക മയക്കുമരുന്ന് അമേരിക്കയിലേയ്ക്ക് ചൈന മന:പൂർവ്വം അയക്കുകയാണെന്ന ട്രംപിന്റെ വാദം ചൈന തള്ളിയിരിക്കുകയാണ്. ഇത് വാസ്തവ വിരുദ്ധമാണെന്നാണ് ചൈനയുടെ നിലപാട്.
എന്നാൽ അമേരിക്കയുമായി നേരിട്ട് ഒരു വാക്പ്രയോഗത്തിനില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാനഡ. അതിർത്തി സുരക്ഷയ്ക്കും അമേരിക്കയുമായി പങ്കിടുന്ന അതിർത്തിയുടെ സമഗ്രതയ്ക്കും രാജ്യം ഏറ്റവും മുൻഗണന നൽകുന്നു എന്നാണ് കാനഡയുടെ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞത്. എന്നാൽ തങ്ങൾക്ക് ചുമത്തിയ അധിക നികുതിയെ കുറിച്ച് പരാമർശിക്കാത്തതിനാൽ അമേരിക്കയുമായി നല്ല ബന്ധത്തിന് തങ്ങൾ ആഗ്രഹിക്കുന്നു എന്നു തന്നെയാണ് കാനഡ സൂചിപ്പിച്ചിരിക്കുന്നത്.
കാനഡ ബോർഡർ സർവീസസ് ഏജൻസി, അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ എന്നിവ ”ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന മയക്കുമരുന്നുകൾ അമേരിക്കയിലേയ്ക്ക് എത്തുന്നത് തടയാൻ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നുമുള്ള കാനഡ ഉപപ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്നുതന്നെ അമേരിക്കയുടെ വെറുപ്പ് സമ്പാദിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നതുതന്നെയാണ് വ്യക്തമാകുന്നത്.
2023-ൽ മെക്സിക്കോയിൽ നിന്നുള്ള കയറ്റുമതിയുടെ 83 ശതമാനവും കനേഡിയൻ കയറ്റുമതിയുടെ 75 ശതമാനവും അമേരിക്കയിലേയ്ക്കാണ് പോകുന്നത്. മാത്രമല്ല ട്രംപിന്റെ താരിഫ് പ്രഖ്യാപനം വന്നതോടെ ട്രംപും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വ്യാപാരത്തെക്കുറിച്ചും അതിർത്തി സുരക്ഷയെക്കുറിച്ചും സംസാരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ട്രംപ് വീണ്ടും അന്താരാഷ്ട്ര നയത്തിലും ആഭ്യന്തര സാമ്പത്തിക വിഷയങ്ങളിലും തന്റെ കഠിന നിലപാട് സ്വീകരിക്കും എന്നുതന്നെയാണ് ഈ നികുതി ചുമത്തൽ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. അതേസമയം, മെക്‌സിക്കോയും കാനഡയും അമേരിക്കൻ നീക്കങ്ങൾക്ക് എതിരെ എങ്ങനെ പ്രതികരിക്കുമെന്നാണ് മറ്റുലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ചൈനയുടെ ഏറ്റവും പ്രിയങ്കരമായ രാഷ്ട്ര വ്യാപാര നില അവസാനിപ്പിക്കുമെന്നും ചൈനീസ് ഇറക്കുമതിക്ക് 60 ശതമാനത്തിലധികം താരിഫ് ചുമത്തുമെന്നും ട്രംപ് മുമ്പ് പ്രതിജ്ഞയെടുത്തിരുന്നു. ട്രംപ് തന്റെ ആദ്യ ടേമിൽ ചൈനയുടെ മേൽ ചുമത്തിയതിനേക്കാൾ വളരെ കൂടുതലാണ് ഇപ്പോഴത്തെ താരിഫ്. രാജ്യത്തിന്റെ ദീർഘകാല മാന്ദ്യം, കടബാധ്യതകൾ എന്നിവ കണക്കിലെടുക്കുമ്പോൾ ട്രംപിന്റെ ഈ പ്രസ്താവന ചൈനീസ് സമ്പദ്വ്യവസ്ഥയെ കൂടുതൽ ദുർബലമാക്കും എന്ന് സംശയമില്ല.
https://www.facebook.com/Malayalivartha