ബ്രിട്ടീഷുകര്‍ക്ക് മരണകാരിയായ വൈറസിനെതിരെ അടിയന്തിര മുന്നറിയിപ്പ് ..മാര്‍ബഗ്, ഓറൊപോച്ച് വൈറസിന്റെ ക്ലെയ്ഡ് വണ്‍ വകഭേദത്തിനെതിരെയാണ് മുന്നറിയിപ്പ്... പതിനേഴ് രാജ്യങ്ങളിലാണ് ഇപ്പോള്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്.
പല തരം വൈറസുകൾ മനുഷ്യ ജീവനെ നശിപ്പിക്കാനായിട്ട് വ്യാപിക്കാറുണ്ട് .അത്തരത്തിൽകേരളം അടക്കം കണ്ടു ഭയപ്പെട്ടതാണ് കൊറോണ വൈറസിന്റെ വ്യാപനം . ഇപ്പോഴിതാ മറ്റൊരു വൈറസും ഭീഷണിയായി വരുന്നുണ്ട് എന്നുള്ള മുന്നറിയിപ്പാണ് വരുന്നത് . ബ്രിട്ടീഷുകര്‍ക്ക് മരണകാരിയായ വൈറസിനെതിരെ അടിയന്തിര മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍. പതിനേഴ് രാജ്യങ്ങളില്‍ പടര്‍ന്ന് പന്തലിക്കുന്ന വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ്.
മാര്‍ബഗ്, ഓറൊപോച്ച് വൈറസിന്റെ ക്ലെയ്ഡ് വണ്‍ വകഭേദത്തിനെതിരെയാണ് മുന്നറിയിപ്പ്. ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കരീബിയയിലെ ഒരു രാജ്യം ഉള്‍പ്പടെ പതിനേഴ് രാജ്യങ്ങളിലാണ് ഇപ്പോള്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയിരിക്കുന്നതില്‍ ഏറ്റവും മാരകമായ മാര്‍ബഗ് വൈറസിന്റെ വ്യാപനം ശക്തമാകുന്നത് ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്.റുവാണ്ടയില്‍ ഇത് ഇതിനോടകം തന്നെ പതിനഞ്ചോളം പേരുടെ ജീവനെടുത്തു കഴിഞ്ഞു.
വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ നൂറുകണക്കിന് ആളുകള്‍ ഇപ്പോള്‍ നിരീക്ഷണത്തിലുമാണ്. ബാധിച്ചവരുടേ കണ്ണുകളില്‍ നിന്നും രക്തമൊലിപ്പ് ഉണ്ടാക്കുന്ന ഈ വൈറസ് മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നിട്ടുണ്ടാകാം എന്ന ഭയത്തിലാണ് ശാസ്ത്രജ്ഞരും. അതിനിടയില്‍, സ്ലോത്ത് ഫീവര്‍ എന്ന രോഗത്തിനിടയാക്കുന്ന ഓറോപൊച്ച് വൈറസ് അതിന്റെ തനത് ആവാസ കേന്ദ്രമായ കരീബിയന്‍ ദ്വീപുകളുടെ പുറത്തേക്കും പടര്‍ന്നിരിക്കുകയാണ്. ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലാണ് ഇപ്പോള്‍ ഈ വൈറസിന്റെ സാന്നിദ്ധ്യംകണ്ടെത്തിയിരിക്കുന്നത്.
എംപോക്സിന്റെ മറ്റൊരു വകഭേദമായ ക്ലെയ്ഡ് വണ്‍ ഇപ്പോള്‍ ആഫ്രിക്കയില്‍ അതിവേഗം പടരുകയാണ്. കാനഡ, യു കെ, സ്വീഡന്‍ എന്നിവിടങ്ങളിലും ചില കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി കമ്മീഷന്‍ ചെയ്തിരിക്കുന്ന ട്രാവല്‍ ഹെല്‍ത്ത് പ്രോ എന്ന വെബ്‌സൈറ്റാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്രാവല്‍ ഹെല്‍ത്തിനെ കുറിച്ച് ഏറ്റവും പുതിയ മുന്നറിയിപ്പുകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നതിനായിട്ടാണ് ഈ വെബ്‌സൈറ്റ് രൂപ്പീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha