യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം...റഷ്യയുടെ പുതിയ ബാലിസ്‌റ്റിക് മിസൈലുകൾ യുക്രെയിന്റെ ഭരണ സിരാകേന്ദ്രങ്ങളിലാകും ഇനി പതിക്കുക..
എല്ലാവരുടെയും കണ്ണുകൾ റഷ്യയിലേക്കും ഉക്രനിലേക്കും ആണ് . ഇനിയും പകയൊടുങ്ങാതെ, സന്ധിയിലേർപ്പെടാതെ ആക്രമണം കടുപ്പിച്ച് യുദ്ധക്കോപ്പുകൂട്ടുകയാണ് റഷ്യയും യുക്രൈനും. രാജ്യത്തിന്റെ സുരക്ഷ വർധിപ്പിക്കാനെന്നോണം ആണവായുധ നയങ്ങളിലടക്കം റഷ്യ മാറ്റംവരുത്തി. എപ്പോൾ വേണമെങ്കിലും ഒരു ആക്രമണം നേരിട്ടേക്കാം. എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കി സഖ്യരാജ്യങ്ങളും തയ്യാറെടുത്തു. വരാനിരിക്കുന്നത് മൂന്നാം ലോക മഹായുദ്ധമാണോ എന്ന ചർച്ചകളും സജീവം.
അങ്ങനെയെങ്കിൽ അത് ലോകരാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. വൈദ്യുതി വിതരണം താറുമാറായതോടെ 10 ലക്ഷത്തിലേറെ ജനങ്ങൾ ഇരുട്ടിലായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. യു.എസിന്റെയും യു.കെയുടെയും മിസൈലുകൾ തങ്ങൾക്ക് നേരെ പ്രയോഗിച്ചതിനുള്ള മറുപടിയാണിതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രതികരിച്ചു.
റഷ്യയുടെ പുതിയ ബാലിസ്‌റ്റിക് മിസൈലുകൾ യുക്രെയിന്റെ ഭരണ സിരാകേന്ദ്രങ്ങളിലാകും ഇനി പതിക്കുക എന്നും പുട്ടിൻ മുന്നറിയിപ്പ് നൽകി.90ലധികം മിസൈലുകളും 100ഓളം ഡ്രോണുകളും യുക്രൈന് നേരെ റഷ്യ തൊടുത്തുവിട്ടിരുന്നു എന്നാണ് കീവ് പറയുന്നത്. യുഎസ്, യുകെ അടക്കമുള്ള രാജ്യങ്ങളുടെ മിസൈൽ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നാണ് ഇതിന് റഷ്യ വിശേഷിപ്പിച്ചത്. മൂന്ന് വർഷമായി തുടരുന്ന യുദ്ധത്തിന് അടുത്തിടെ വീണ്ടും കൂടുതൽ തീവ്രത കൈവന്നിരുന്നു.
ഇരു രാജ്യങ്ങളും കൂടുതൽ ആയുധങ്ങൾ സജ്ജീകരിക്കാനും ഉപയോഗിക്കാനും തുടങ്ങിയതിന് പിന്നാലെ യുദ്ധം വീണ്ടും തീവ്രമാവുന്നത്. റഷ്യയുടെ ഏറ്റവും പുതിയ ഹൈപ്പർസോണിക് മിസൈലായ ഒറെഷ്നിക് യുക്രൈനിലെ നിർണായക കേന്ദ്രങ്ങൾ തകർക്കാനും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനും പുറത്തെടുക്കാൻ മടിക്കില്ലെന്നാണ് പുടിൻ പറയുന്നത്.
https://www.facebook.com/Malayalivartha