ഇന്ത്യയുടെ പുതിയ നീക്കം...ശത്രുക്കളുടെ മുട്ടിടിക്കുന്നു...3500 കിലോമീറ്റര്‍ വരെ കടന്ന് ചെന്ന് ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍...ഇന്ത്യയും ഇറാനും തമ്മിലുള്ള ദൂരം പോലും 2800 ലധികം കിലോമീറ്റര്‍ ആണ്...
ഇന്ത്യയുടെ നീക്കത്തെ ഏറെ ആശങ്കയോടെയാണ് മറ്റുള്ള ലോക രാജ്യങ്ങൾ നോക്കി കാണുന്നത് . പ്രത്യേകിച്ച് ശത്രു രാജ്യങ്ങൾ . അതുകൊണ്ട് തന്നെയാണ് ഇപ്പോൾ എല്ലാവരും നോക്കി കാണുന്നത് . ഇന്ത്യ ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ രണ്ടാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനിയായ ഐ എന്‍ എസ് അരിഘട്ടില്‍ നിന്നാണ് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത് എന്നാണ് വിവരം.
അതേസമയം പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.3500 കിലോമീറ്റര്‍ വരെ കടന്ന് ചെന്ന് ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഇന്ത്യയും ഇറാനും തമ്മിലുള്ള ദൂരം പോലും 2800 ലധികം കിലോമീറ്റര്‍ ആണ് . അതുകൊണ്ട് തന്നെ വേണ്ടി വന്നാൽ അത്രയും ദൂരം വരെ സഞ്ചരിച്ച് ശത്രുവിന്റെ മടയിൽ കേറി ആക്രമണം നടത്താൻ ഇനി ഇന്ത്യയെ കൊണ്ട് സാധിക്കും എന്നുള്ളതാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണത്ത് രാവിലെയായിരുന്നു മിസൈല്‍ പരീക്ഷണം എന്നാണ് വിവരം.
6000 ടണ്‍ ഭാരമുള്ള ഐഎന്‍എസ് അരിഘട്ടില്‍ നിന്ന് പരീക്ഷിച്ച ഖര ഇന്ധനമുള്ള കെ-4 മിസൈലാണ് പരീക്ഷിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സബ്മേഴ്സിബിള്‍ പോണ്ടൂണുകളില്‍ നിന്ന് മാത്രമേ കെ-4 ഇതുവരെ പരീക്ഷിച്ചിട്ടുള്ളൂ.പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ അന്തര്‍വാഹിനിയില്‍ നിന്നുള്ള വിക്ഷേപണം ഇന്ത്യയുടെ നാവിക ശേഷിയുടെ സുപ്രധാന നാഴികക്കല്ലാണ്. അതേസമയം മിസൈല്‍ ഉദ്ദേശിച്ച പാരാമീറ്ററുകള്‍ പാലിക്കുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ പരീക്ഷണ ഫലങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha