എല്ലാം കണ്ണുകളും റഷ്യയിലേക്ക്...റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍, ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണി...
ഇസ്രായേൽ യുദ്ധത്തിന് ചെറിയൊരു ശമനം ഉണ്ടാകുമ്പോൾ ഇപ്പുറത്ത് മാരകമായ ആക്രമണമാണ് റഷ്യയും ഉക്രൈനും പരസ്പരം നടത്തി കൊണ്ട് ഇരിക്കുന്നത് . അതുകൊണ്ട് എല്ലാം കണ്ണുകളും ഇപ്പോൾ അങ്ങോട്ടേക്കാണ് . റഷ്യയുടെ നീക്കങ്ങളെ എല്ലാവരും സസൂക്ഷം നിരീക്ഷിക്കുകയാണ് . റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍ ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണിയുമായി പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍.
തങ്ങളുടെ കൈവശമുള്ള ഹൈപ്പര്‍സോണിക്ക് ഓരെഷ്നിക്ക് മിസൈലുകള്‍ യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് അയക്കുമെന്നും പുട്ടിന്‍ താക്കീത് നല്‍കി. കഴിഞ്ഞ ദിവസം റഷ്യ യുക്രൈന്റെ വൈദ്യുതി സംവിധാനങ്ങള്‍ വന്‍തോതില്‍ തകര്‍ത്ത് തള്ളിയിരുന്നു. കൂടാതെ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടയില്‍ യുക്രൈനിലേക്ക് 100 ഓളം മിസൈലുകളും 466 ഡ്രരോണുകളും അയയ്ക്കുകയും ചെയ്തിരുന്നു.ഈ ആക്രമണങ്ങല്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും യുക്രൈനിലെ വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. 10 ലക്ഷത്തോളം പേരാണ് വൈദ്യുതിയില്ലാതെ കഴിഞ്ഞ ദിവസങ്ങളില്‍ യുക്രൈനില്‍ ദുരിതംഅനുഭവിക്കുന്നത്.
കീവ്, ഒഡേസ, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഒമ്പതരമണിക്കൂറോളം ആക്രമണം നീണ്ടുനിന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.യുക്രൈനിലെ 12 മേഖലകളെയെങ്കിലും മിസൈല്‍ ആക്രമണം ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ അടിയന്തരമായി വൈദ്യുതിമുടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യുക്രൈന്‍ ഊര്‍ജവിതരണ വകുപ്പ് മന്ത്രി ഹെര്‍മന്‍ ഹാലുഷ്‌ചെങ്കോ അറിയിച്ചു. തങ്ങളുടെ ഊര്‍ജവിതരണ സംവിധാനത്തെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് സംഭവത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ്വൊളോദിമര്‍ സെലന്‍സ്‌കിയും ടെലിഗ്രാമിലൂടെ പ്രതികരിച്ചു.
https://www.facebook.com/Malayalivartha