വത്തിക്കാനില്‍ ത്രിദിന ലോക സര്‍വമത സമ്മേളനത്തിന് തുടക്കമായി.... ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്യും
വത്തിക്കാനില്‍ ത്രിദിന ലോക സര്‍വമത സമ്മേളനത്തിന് തുടക്കമായി. വര്‍ക്കല ശിവഗിരി മഠത്തിന്റെ നേതൃത്വത്തിലാണ് വത്തിക്കാനില്‍ ത്രിദിന ലോക സര്‍വമത സമ്മേളനത്തിന് തുടക്കമായത്.
ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തില്‍ നൂറുവര്‍ഷം മുമ്പ് സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ലോക സര്‍വമത സമ്മേളനം സംഘടിപ്പിക്കുന്നത്.
മതങ്ങളുടെ ഏകതയും സൗഹാര്‍ദവും സമത്വവും പ്രചരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഗുരു രചിച്ച ദൈവദശകം പ്രാര്‍ഥന ഇറ്റാലിയന്‍ ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം തുടങ്ങിയത്. ഇന്ന് ഇന്ത്യന്‍ സമയം പകല്‍ 1.30 ന് ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഫരീദ്, കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ശിവഗിരി തീര്‍ഥാടനം ചെയര്‍മാന്‍ കെ മുരളി, സഞ്ജീവനി വെല്‍നെസ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ രഘുനാഥന്‍ നായര്‍, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവര്‍ സംസാരിക്കും.
https://www.facebook.com/Malayalivartha